/indian-express-malayalam/media/media_files/UaiEg0QVA0hsDbtXhiqz.jpg)
അന്താരാഷ്ട്ര ഡയമണ്ട്, ജ്വല്ലറി ബിസിനസ്സിനായുള്ള ലോകത്തിലെ ഏറ്റവും വലുതും ആധുനികവുമായ കേന്ദ്രമാണ് സൂറത്ത് ഡയമണ്ട് ബോഴ്‌സ് (ഫോട്ടോ: സൂറത്ത്ഡയമണ്ട്ബോഴ്‌സ്.ഇൻ)
സൂറത്ത്: ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായ സൂറത്ത് ഡയമണ്ട് ബോഴ്‌സ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. അന്താരാഷ്‌ട്ര ഡയമണ്ട്, ജ്വല്ലറി ബിസിനസ്സിനായുള്ള ലോകത്തിലെ ഏറ്റവും വലുതും ആധുനികവുമായ കേന്ദ്രമാണ് സൂറത്ത് ഡയമണ്ട് ബോഴ്‌സ്. വെറുമൊരു വ്യാപാര കേന്ദ്രമെന്നതിലുപരി, ജ്വല്ലറി ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം പോളിഷ് ചെയ്തതും അല്ലാത്തതുമായ ഡയമണ്ടുകളുടെ കൈമാറ്റം സുഗമമാക്കുന്ന സമഗ്രമായ ആഗോള കേന്ദ്രം കൂടിയാണിത്.
വജ്ര വ്യാപാരത്തിന് പേരുകേട്ട സൂറത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനും അന്താരാഷ്ട്ര വിപണിയിൽ ഒരു സുപ്രധാന പങ്കാളിയായി നിലനിൽക്കാനും ഇതു സഹായിക്കും. “സൂറത്തിലെ ഡയമണ്ട് വ്യവസായത്തിന്റെ ചലനാത്മകതയും വളർച്ചയും സൂറത്ത് ഡയമണ്ട് ബോഴ്‌സ് പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ സംരംഭകത്വ മനോഭാവത്തിന്റെ ഒരു സാക്ഷ്യം കൂടിയാണിത്. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന വ്യാപാരത്തിന്റെയും നവീകരണത്തിന്റെയും സഹകരണത്തിന്റെയും കേന്ദ്രമായി ഇത് പ്രവർത്തിക്കും,” ജൂലൈയിൽ പ്രധാനമന്ത്രി എക്‌സിൽ പറഞ്ഞു.
4,500ലധികം പരസ്പര ബന്ധിത ഓഫീസുകളുള്ള സൂറത്ത് ഡയമണ്ട് ബോഴ്‌സ് ഓഫീസ്, കെട്ടിടം വലിപ്പത്തിൽ പെന്റഗണിനെ പോലും മറികടന്നു. ഇത് രാജ്യത്തെ ഏറ്റവും വലിയ കസ്റ്റംസ് ക്ലിയറൻസ് ഹൗസ് കൂടിയാണ്. 67 ലക്ഷം ചതുരശ്ര അടിയാണ് കെട്ടിട സമുച്ചയത്തിന്റെ വലുപ്പം. 3400 കോടി രൂപ മുതൽമുടക്കിൽ 35.54 ഏക്കർ സ്ഥലത്ത് നിർമ്മിച്ച സൂറത്ത് ഡയമണ്ട് ബോഴ്‌സ്, മുറിക്കാത്തതും ശുദ്ധീകരിച്ചതുമായ വജ്രങ്ങളുടെ വ്യാപാരത്തിനുള്ള ലോകത്തിലെ തന്ന ഒരു പ്രധാന കേന്ദ്രമായി ഉയർന്നുവരാൻ ഒരുങ്ങുകയാണ്.
തടസ്സമില്ലാത്ത ഇറക്കുമതി, കയറ്റുമതി പ്രക്രിയകൾക്കായി വിപുലമായ ‘കസ്റ്റംസ് ക്ലിയറൻസ് ഹൗസ്’, റീട്ടെയിൽ ജ്വല്ലറി ബിസിനസ്സിനായുള്ള ജ്വല്ലറി മാൾ, അന്താരാഷ്ട്ര ബാങ്കിംഗ് സേവനങ്ങൾ, സുരക്ഷിത നിലവറകൾ തുടങ്ങിയ സൗകര്യങ്ങൾ കെട്ടിടത്തിൽ ഉൾപ്പെടുന്നു.
Read More Related News Stories:
- നാഗ്പൂരിൽ സ്ഫോടകവസ്തു ഫാക്ടറിയിൽ ഉഗ്ര സ്ഫോടനം; 9 പേർക്ക് ദാരുണാന്ത്യം; പ്രതിഷേധിച്ച് ജനക്കൂട്ടം
- ലളിത് ഝാ നിർണായക തെളിവുകൾ നശിപ്പിച്ചു; രാജസ്ഥാനിൽ തിരച്ചിൽ നടത്തി പൊലിസ്
- അയോധ്യയ്ക്ക് സമീപം മസ്ജിദ്, മേയിൽ നിർമാണം തുടങ്ങുമെന്ന് ട്രസ്റ്റ്
- സോഷ്യൽ മീഡിയയിലെ 'വിപ്ലവകാരി'യോ, മൃദുഭാഷിയായ മാഷോ?; അറിയാം, പാർലമെന്റ് പ്രതിഷേധത്തിന്റെ 'സൂത്രധാരൻ' ലളിത് ഝായെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.