scorecardresearch

അയോധ്യയ്ക്ക് സമീപം മസ്ജിദ്, മേയിൽ നിർമാണം തുടങ്ങുമെന്ന് ട്രസ്റ്റ്

അയോധ്യ ജില്ലയിലെ ധനിപൂരിലെ മസ്ജിദ്, രാമക്ഷേത്ര സ്ഥലത്ത് നിന്ന് 25 കിലോമീറ്റർ അകലെയാണ് ഉയരുന്നത്

അയോധ്യ ജില്ലയിലെ ധനിപൂരിലെ മസ്ജിദ്, രാമക്ഷേത്ര സ്ഥലത്ത് നിന്ന് 25 കിലോമീറ്റർ അകലെയാണ് ഉയരുന്നത്

author-image
Asad Rehman
New Update
Ram Janma Bhoomi Masjid

Express File Photo

അടുത്ത മാസം അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങു നടക്കാനിരിക്കെ, ധനിപൂരിൽ ഒരു മസ്ജിദ് പണിയാനായി രൂപീകരിച്ച ട്രസ്റ്റ് മെയ് മാസത്തിൽ അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment

അയോധ്യ ജില്ലയിലെ ധനിപൂരിലെ മസ്ജിദ്, രാമക്ഷേത്ര സ്ഥലത്ത് നിന്ന് 25 കിലോമീറ്റർ അകലെയാണ് ഉയരുന്നത്. രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിലെ 2019 നവംബറിലെ വിധിയിൽ, തർക്കഭൂമിയായ അയോധ്യ സ്ഥലം ക്ഷേത്രനിർമ്മാണത്തിനായി സുപ്രീം കോടതി അനുവദിച്ചു. മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ അയോധ്യയിൽ അഞ്ച് ഏക്കർ ഭൂമി അനുവദിച്ചു. സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന്, യുപി സുന്നി സെൻട്രൽ വഖഫ് ബോർഡ്, 2020 മെയ് മാസത്തിൽ, പള്ളിയുടെയും മറ്റ് ഘടനകളുടെയും നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ് (ഐഐസിഎഫ്) രൂപീകരിച്ചു.

അഞ്ചേക്കർ സ്ഥലത്ത് ഐഐസിഎഫ് (IICF) പള്ളിയും ആശുപത്രിയും കമ്മ്യൂണിറ്റി കിച്ചണും ഇന്തോ-ഇസ്ലാമിക് സാംസ്കാരിക ഗവേഷണ കേന്ദ്രവും ഉൾപ്പെടെയുള്ള കമ്മ്യൂണിറ്റി സൗകര്യങ്ങളും നിർമ്മിക്കേണ്ടതായിരുന്നു. ദി സൺഡേ എക്‌സ്‌പ്രസിനോട് സംസാരിച്ച ഫൗണ്ടേഷന്റെ ചീഫ് ട്രസ്റ്റിയും യുപി സുന്നി സെൻട്രൽ വഖഫ് ബോർഡ് ചെയർമാനുമായ സുഫർ ഫാറൂഖി പറഞ്ഞു, “പദ്ധതിയുടെ സമയക്രമം പറയാൻ വളരെ ബുദ്ധിമുട്ടാണ്. അടുത്ത വർഷം മെയ് അവസാനത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു."

Ayodhya Verdict News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: