/indian-express-malayalam/media/media_files/T7NUVoAnyq9sb9itRqK7.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ സ്ഫോടകവസ്തു നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജില്ലാ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ അകലെ ബസാർഗാവിലെ സോളാർ ഇൻഡസ്ട്രീസ് ഫാക്ടറിയുടെ കാസ്റ്റ് ബൂസ്റ്റർ യൂണിറ്റിലാണ് രാവിലെ ഒമ്പത് മണിയോടെ സ്‌ഫോടനം ഉണ്ടായത്. കൽക്കരി ഖനന സ്ഫോടനത്തിന് ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളാണ് ഫാക്ടറിയിൽ നിർമ്മിച്ചിരുന്നതെന്ന് പിടിഐ വൃത്തങ്ങൾ അറിയിച്ചു. സ്‌ഫോടനം നടക്കുമ്പോൾ സ്‌ഫോടകവസ്തുക്കൾ പൊതിയുന്ന ജോലികൾ പുരോഗമിക്കുകയായിരുന്നു.
സ്‌ഫോടനത്തെ തുടർന്ന്, നാട്ടുകാരും ഫാക്ടറി തൊഴിലാളികളുടെ ബന്ധുക്കളും അടങ്ങുന്ന 200ഓളം പേരടങ്ങുന്ന ജനക്കൂട്ടം ഫാക്ടറിയുടെ പ്രവേശന കവാടം തടയുകയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ രോഷവും സങ്കടവും പ്രകടിപ്പിച്ച അവർ, മൃതദേഹങ്ങൾ കാണുന്നതിന് പരിസരത്തേക്ക് പ്രവേശനം ആവശ്യപ്പെട്ടു. പിന്നീട് പൊലിസ് എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. രോഷാകുലരായ നാട്ടുകാരും ബന്ധുക്കളും ഫാക്ടറിക്ക് പുറത്ത് അമരാവതി-നാഗ്പൂർ റോഡും ഉപരോധിച്ചു. രാവിലെ 9 മണിയോടെ സ്‌ഫോടനം നടന്ന പരിസരത്ത് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇപ്പോഴും ഉണ്ടെന്ന് പിടിഐ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, സ്‌ഫോടനത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് മഹാരാഷ്ട്ര സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സ്‌ഫോടനത്തെ തുടർന്നുണ്ടായ അപകട മരണങ്ങളിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും മുഖ്യമന്ത്രി അനുശോചനമറിയിച്ചു. പരിക്കേറ്റവർക്ക് സമയബന്ധിതവും മികച്ചതുമായ ചികിത്സ ഉറപ്പാക്കാൻ അധികാരികൾക്ക് അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
#Blast at Nagpur's #SolarExplosive Company kills 9 during packing. CM announces ₹5L compensation.
— Mirror Now (@MirrorNow) December 17, 2023
The company produces drones and defense explosives. Authorities are managing the aftermath.@AtkareSrushti reports pic.twitter.com/nBz7WIAJIP
അപകടം ദൗർഭാഗ്യകരമാണെന്നും ഒമ്പത് പേരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു. രക്ഷാപ്രവർത്തനത്തിൽ കാലതാമസം നേരിട്ടിട്ടില്ലെന്ന് നാഗ്പൂർ ജില്ലാ കളക്ടർ വിപിൻ ഇടങ്കർ പറഞ്ഞു. സ്‌ഫോടനത്തിന് പിന്നിലെ കാരണം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു. "ഫാക്‌ടറി സ്‌ഫോടക വസ്തുക്കളും ഡ്രോണുകളും നിർമ്മിക്കുന്നതിൽ വ്യാപൃതരായതിനാൽ, റെസ്‌ക്യൂ ടീമുകളുമായുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഭരണകൂടത്തിന് നിരവധി സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കേണ്ടി വന്നു. ഞങ്ങൾ അതെല്ലാം പിന്തുടർന്നു,” കളക്ടർ പറഞ്ഞു.
#WATCH | Maharashtra: Visuals from Bazargaon village of Nagpur after nine people died in a blast in the Solar Explosive Company. https://t.co/BmxSR5ZapKpic.twitter.com/O4sBRCDrg2
— ANI (@ANI) December 17, 2023
സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും സ്ഥലത്ത് ഫോറൻസിക് പഠനം നടത്തുമെന്നും മുതിർന്ന പൊലിസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. "വിശദമായ പരിശോധനയ്ക്ക് ശേഷം കൃത്യമായ കാരണം കണ്ടെത്തും. ഫാക്ടറിയുടെ പ്രവേശന കവാടത്തിൽ നിരവധി ആംബുലൻസുകൾ നിലയുറപ്പിച്ചിരുന്നു. സംഭവ സ്ഥലത്തിന് സമീപം സ്‌ഫോടക വസ്തുക്കൾ ഉണ്ടായിരുന്നു. അതിനാൽ സ്ഫോടക വസ്തുക്കൾ സുരക്ഷിതമാക്കേണ്ടതുണ്ട്. ബോംബ് ഡിസ്പോസിബിൾ സ്ക്വാഡുകൾ സ്ഥലത്തുണ്ട്. സ്ഫോടക വസ്തുക്കൾ സുരക്ഷിതമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അതിന് ശേഷം മൃതദേഹങ്ങൾ കണ്ടെടുക്കും. ," അദ്ദേഹം പറഞ്ഞു.
Read More Related News Stories:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.