/indian-express-malayalam/media/media_files/XWNr0X3eaVTwjh4e9bbk.jpg)
ഫൊട്ടോ: എക്സ്/ China Focus
ബീജിങ്: ചൈനയിൽ ഗാൻസു പ്രവിശ്യയിൽ അതിശക്തമായ ഭൂചലനത്തിൽ വൻതോതിൽ ആളപായമുണ്ടായെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച അർദ്ധരാത്രി വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസുവിലും അയൽരാജ്യമായ ക്വിൻഹായ് പ്രവിശ്യയിലും 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 116 പേർ മരിച്ചതായി പ്രാദേശിക ഭൂകമ്പ ദുരിതാശ്വാസ ആസ്ഥാനം അറിയിച്ചു. രാത്രി 11.59 ഓടെയാണ് റിക്ടർ സ്കെയിലിൽ 6.2 തീവ്രതയിൽ വൻ ഭൂചലനം അനുഭവപ്പെട്ടത്.
ചൈനയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും ശക്തമേറിയ രണ്ടാമത്തെ ഭൂചലനമാണിതെന്നാണ് റിപ്പോർട്ട്. രാജ്യത്ത് കഴിഞ്ഞ 13 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്. ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. തകർന്ന കെട്ടിടങ്ങൾക്കുളളിൽ കുടുങ്ങി പലരെയും ഇനിയും രക്ഷപ്പെടുത്താനായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ലിഗൗ ടൗൺഷിപ്പിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള ജിഷിഷൻ ബാവാൻ, ഡോങ്‌സിയാങ്, ഗാൻസുവിലെ ലിൻക്‌സിയ ഹുയി എന്നിവിടങ്ങളിലാണെന്ന് ചൈന എർത്ത്‌ക്വേക്ക് നെറ്റ്‌വർക്ക് സെന്റർ അറിയിച്ചു.
China has upgraded the national earthquake emergency response to Level II after a magnitude-6.2 earthquake jolted northwest China late Monday evening.
— China Focus (@China__Focus) December 19, 2023
The quake jolted Jishishan County in NW China's Gansu. It so far has killed 100 people in Gansu and 11 in neighboring Qinghai. pic.twitter.com/d7fvmYsLtV
വൻകര വ്യതിയാനം മൂലം അടിക്കടി ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ടിബറ്റ് ഹിമാലയൻ മേഖലയോട് ചേർന്നാണ് ക്വിങ്ഹായ് പ്രവിശ്യ. പല ഗ്രാമങ്ങളിലും വൈദ്യുതിയും വെള്ളവും മുടങ്ങി. പ്രാദേശിക കാലാവസ്ഥാ അധികൃതർ പറയുന്നതനുസരിച്ച്, ജിഷിഷനിലെ ദൈനംദിന താഴ്ന്ന താപനില ചൊവ്വാഴ്ച മൈനസ് 10 ഡിഗ്രി സെൽഷ്യസ് ഉയരുമെന്ന് റിപ്പോർട്ട് ചെയ്യുന്നു.
ചൈനീസ് പ്രസിഡന്റ് ജി ഷിൻപിങ് അടിയന്തര രക്ഷാപ്രവർത്തനം നടത്തുന്നതിന് നിർദ്ദേശം നൽകി. പരമാവധി പേരെ രക്ഷപ്പെടുത്താനും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും പ്രസിഡന്റ് നിർദ്ദേശിച്ചു. മേഖലയിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റ് 580 രക്ഷാപ്രവർത്തകരെയും, 88 ഫയർ എഞ്ചിനുകളും ,12 സെർച്ച് ആൻഡ് റെസ്‌ക്യൂ നായ്ക്കളും 10,000ലധികം സെറ്റ് ഉപകരണങ്ങളും ദുരന്തമേഖലയിലേക്ക് അയച്ചു.
q
Read More News Stories:
- പാർലമെന്റിലെ പ്രതിഷേധത്തിൽ വീണ്ടും നടപടി; 78 എംപിമാരെ സസ്പെൻഡ് ചെയ്തു
- മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കും; പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം
- 81 കോടിയിലധികം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന സംഭവം, നാല് പേർ അറസ്റ്റിൽ
- ഇന്ത്യൻ ലഹരിയോടുള്ള ലോകത്തിന്റെ പ്രണയം; 'ഇന്ത്രി' ലോകത്തിലെ പ്രിയപ്പെട്ട വിസ്കി ബ്രാൻഡായി മാറുമ്പോൾ
- പെന്റഗൺ ഒക്കെ ചെറുത്; ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ഇനി ഇന്ത്യയിലാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us