/indian-express-malayalam/media/media_files/uploads/2017/09/Mullapperiyar.jpg)
ഫയൽ ചിത്രം
തിരുവനന്തപുരം: ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കില്ലെന്ന് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. ഇന്നലെ നീരൊഴുക്ക് കൂടുതലായിരുന്നു. ജലനിരപ്പ് 138 അടിയായി ഉയർന്നിരുന്നു. നിലവിൽ 2500 ഘനയടി വെള്ളം മാത്രമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. മഴ കനത്താൽ മാത്രമെ ഈ തീരുമാനത്തിൽ ഇനി മാറ്റമുണ്ടാകൂ.
ജലനിരപ്പ് 142 അടിയിലേക്കെത്തുന്ന സാഹചര്യമുണ്ടായാൽ മാത്രം അണക്കെട്ട് തുറക്കാനാണ് തമിഴ്നാടിന്റെ തീരുമാനം. സെക്കന്റിൽ പരമാവധി 10,000 ഘനയടി വെള്ളം വരെ തുറന്ന് വിടുമെന്നാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്.
നേരത്തെ പെരിയാർ തീരത്തുള്ളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. മുല്ലപ്പെരിയാർ ഡാം തുറക്കാത്ത സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ളവർക്ക് ആശങ്കയൊഴിവാകും. പെരിയാറിൽ വെള്ളം കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെ അറിയിച്ചിട്ടുണ്ട്.
കേരളത്തിൽ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തോട് ചേർന്നുള്ള തമിഴ്നാട് മേഖലയിൽ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. കുറച്ച് ദിവസങ്ങളിലായി തമിഴ്നാട്-കേരള വനാതിര്‍ത്തി മേഖലയില്‍ അതിശക്തമായ മഴയാണ് ഉണ്ടായിരുന്നത്.
Read More Related News Stories:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.