scorecardresearch

പാർലമെന്റിലെ പ്രതിഷേധത്തിൽ വീണ്ടും നടപടി; 78 എംപിമാരെ സസ്പെൻഡ് ചെയ്തു

പാർലമെന്റിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ലോക്സഭയിൽ പ്രതിഷേധിച്ച 33 പ്രതിപക്ഷ എംപിമാർക്കെതിരെ നടപടി. ആകെ 92 എംപിമാരെ ശീതകാല സമ്മേളനം കഴിയും വരെ സസ്പെൻഡ് ചെയ്തു. കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയും ഉൾപ്പെടും.

പാർലമെന്റിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ലോക്സഭയിൽ പ്രതിഷേധിച്ച 33 പ്രതിപക്ഷ എംപിമാർക്കെതിരെ നടപടി. ആകെ 92 എംപിമാരെ ശീതകാല സമ്മേളനം കഴിയും വരെ സസ്പെൻഡ് ചെയ്തു. കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയും ഉൾപ്പെടും.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
new Parliament building, delhi, ie malayalam

ഫയൽ ചിത്രം

ഡൽഹി: സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച 78 എംപിമാരെ പാർലമെന്റിന്റെ ഇരുസഭകളിൽ നിന്നുമായി ഇന്ന് സസ്പെൻഡ് ചെയ്തു. ലോക്സഭയിൽ പ്രതിഷേധിച്ച 33 പ്രതിപക്ഷ എംപിമാരെ ശീതകാല സമ്മേളനം കഴിയും വരെ സസ്പെൻഡ് ചെയ്തുകൊണ്ടാണ് സ്പീക്കർ നടപടി സ്വീകരിച്ചത്. അതേസമയം, രാജ്യസഭയിൽ പ്രതിഷേധിച്ച 45 എംപിമാരെയും ഇന്ന് സസ്പെൻഡ് ചെയ്തു.

Advertisment

ഇന്ന് നടപടി നേരിട്ട എംപിമാരിൽ കേരളത്തിൽ നിന്നുള്ള കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി തുടങ്ങിയവരും ഉൾപ്പെടും. കഴിഞ്ഞ ദിവസം 14 എംപിമാർക്കെതിരെയും സസ്പെൻഷൻ നടപടി സ്വീകരിച്ചിരുന്നു. ഇതോടെ ആകെ സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 92 ആയി ഉയർന്നു. 11 എംപിമാരുടെ സസ്പെൻഷൻ 3 മാസത്തേക്കാണ്.

എംപിമാരായ കെ ജയകുമാർ, വിജയ് വസന്ത്, അബ്ദുൾ ഖലീഖ് എന്നിവരുടെ സസ്പെൻഷന്റെ കാലാവധി പ്രിവിലേജ് കമ്മിറ്റിയാകും തീരുമാനിക്കുക. ഇവർ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ വേദിയിലേക്ക് കടന്നിരുന്നു. ഇതേ തുടർന്നാണ് മൂന്ന് എംപിമാർക്കെതിരായ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടിരിക്കുന്നത്.

കോൺഗ്രസിൽ നിന്ന് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, ഡിഎംകെയിൽ നിന്ന് ടി ആർ ബാലു, ദയാനിധി മാരൻ, തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള സൗഗത റോയ് എന്നിവരെ സഭാ നടപടികൾ തടസ്സപ്പെടുത്തിയതിനാണ് സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ചെയറിന്റെ നാമനിർദ്ദേശ പ്രകാരം പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി സസ്‌പെൻഷൻ സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. തുടർന്ന്  ശബ്ദവോട്ടോടെ സഭ അത് അംഗീകരിക്കുകയായിരുന്നു. നടപടി പ്രഖ്യാപിച്ച ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Advertisment

അതേസമയം, ലോക്‌സഭാ സുരക്ഷാ വീഴ്ച്ച വിഷയത്തിൽ പ്രതിപക്ഷ എംപിമാരുടെ ബഹളത്തിനിടെ രാജ്യസഭ ജമ്മു കശ്മീർ പുനഃസംഘടന (രണ്ടാം ഭേദഗതി) ബിൽ, 2023, ഗവൺമെന്റ് ഓഫ് യൂണിയൻ ടെറിട്ടറി (ഭേദഗതി) ബിൽ എന്നിവ പാസാക്കി. പുതുച്ചേരിയിലെയും ജമ്മു കശ്മീരിലെയും നിയമനിർമ്മാണ സഭകളിലെ നിയമനിർമ്മാണ പ്രക്രിയകളിൽ സ്ത്രീകളുടെ കൂടുതൽ പ്രാതിനിധ്യവും  സാധ്യമാക്കാൻ രണ്ട് ബില്ലുകളിലും നിർദ്ദേശമുണ്ട്.

ലോക്‌സഭയിലും രാജ്യസഭയിലും വീണ്ടും പ്രക്ഷുബ്ധമായ രംഗങ്ങൾ അരങ്ങേറിയത് ഇരുസഭകളും അതിവേഗം തന്നെ പിരിയുന്നതിന് കാരണമായി. "ബിജെപി, ഞങ്ങൾക്ക് ഉത്തരം നൽകുക, പാർലമെന്റിൽ നിന്ന് ഓടിപ്പോകുന്നത് നിർത്തുക" എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടായിരുന്നു ലോക്സഭയിലെ പ്രതിപക്ഷ പ്രതിഷേധം.

കഴിഞ്ഞ ദിവസം സുരക്ഷാ ലംഘന വിഷയത്തിൽ പാർലമെന്റിൽ സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്  കോൺഗ്രസ് എംപിയും ലോക്‌സഭാ കക്ഷി നേതാവുമായ അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടിരുന്നു. പാർലമെന്റിലെ സുരക്ഷാ വീഴ്ച്ചയിൽ  പ്രതികരിക്കാൻ നാല് ദിവസമെടുത്ത പ്രധാനമന്ത്രിയുടെ നടപടിയേയും അദ്ധേഹം വിമർശിച്ചു. സഭയിലെ 13 പ്രതിപക്ഷ അംഗങ്ങളുടെ സസ്‌പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചൗധരി ഞായറാഴ്ച സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതിയിരുന്നു. പാർലമെന്റ് സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ വളരെ ഗുരുതരമായ  വിഷയങ്ങൾ  ഉന്നയിക്കുന്ന എംപിമാർ  ന്യായമായ മറുപടിക്ക്  അദ്ദേഹം പറഞ്ഞു.

 നേരത്തെ കേരളത്തിൽനിന്നുള്ള ലോക്‌സഭാംഗങ്ങളായ ടി.എൻ. പ്രതാപൻ, വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, രമ്യ ഹരിദാസ് എന്നിവരും  സഭയിലെ പ്രതിഷേധത്തെ തുടർന്ന് പുറത്താക്കപ്പെട്ടിരുന്നു. ഇവരെ കൂടാതെ എം.പി മാരായ എസ് ജ്യോതിമണി, മുഹമ്മദ് ജാവേദ്, പി.ആർ നടരാജൻ, കനിമൊഴി, എസ്.സുബ്ബരായൻ, ഗൗതം സംഗമണി പൊൻ, എസ്.വെങ്കിടേശൻ, മാണിക്കം ടാഗോർ എന്നിവരും രാജ്യസഭയിൽ നിന്നും തൃണമൂൽ എം.പി ഡെറിക് ഒബ്രിയനുമാണ് നേരത്തെ പുറത്താക്കപ്പെട്ടവർ.

Read More News Stories:

Member Of Parliament Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: