/indian-express-malayalam/media/media_files/MAm7LRZJ5wdvkTV138PT.jpg)
Express file photo
Kerala news, Covid 19: പുതിയ കോവിഡ് -19 പുതിയ വകഭേദമായ ജെഎൻ.(JN.)1 കേസുകളുടെ എണ്ണം കേരളത്തിൽ കൂടുകയും ഗോവയിൽ നിന്നുള്ള സാമ്പിളുകളിൽ ജെഎൻ.1 വകഭേദത്തിലെ 15 കേസുകൾ കണ്ടെത്തുകയും ചെയ്‌തു, ഇത് മൂലമുണ്ടാകുന്ന അണുബാധ വ്യത്യസ്തമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു അല്ലെങ്കിൽ അത് മറ്റ് വ്യതിയാനങ്ങളെ അപേക്ഷിച്ച് കൂടുതൽ ഗുരുതരമാണോ എന്ന് ഇതുവരെ അറിയില്ലെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.
ജെ എൻ. 1 (JN.1) ന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
“പൊതുവേ, കോവിഡ്-19 ന്റെ ലക്ഷണങ്ങൾ എല്ലാ വകഭേദങ്ങളിലും സമാനമായിരിക്കും. ജെഎൻ.1 (JN.1) ൽ ഇതിന്റെ തീവ്രത വർദ്ധിച്ചതായി സൂചനയില്ല. നിലവിൽ പ്രചരിക്കുന്ന മറ്റ് വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജെഎൻ.1 ( JN.1) പൊതുജനാരോഗ്യത്തിന് അപകടസാധ്യത വർദ്ധിപ്പിക്കുന്നു എന്നതിന് ഇപ്പോൾ തെളിവുകളൊന്നുമില്ല,” ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രായമായവരും രോഗങ്ങൾ ഉള്ളവർക്കും കൂടതൽ അപകടരമാണോ ഈ വേരിയന്റ് ?
കോവിഡ് -19 (COVID-19) ന്റെ മറ്റേതൊരു വകഭേദത്തിലും കൂടുതലല്ല ഇതിലെ അപായസാധ്യതയെന്ന്, വിദഗ്ധർ പറയുന്നു.
“ഇന്ത്യയിലെ മിക്ക ആളുകൾക്കും കുറഞ്ഞത് രണ്ടോ മൂന്നോ തവണയെങ്കിലും കോവിഡ് അണുബാധയുണ്ടായിട്ടുണ്ട്. കൂടാതെ, 95 ശതമാനത്തിലധികം ആളുകൾക്കും കുറഞ്ഞത് രണ്ട് ഡോസുകളെങ്കിലും വാക്സിൻ ലഭിച്ചിട്ടുണ്ട്. അതിനാൽ, ഗുരുതരമായ രോഗത്തിനുള്ള സാധ്യത കുറവാണ്,” പിഎസ്ആർഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൾമണറി, ക്രിട്ടിക്കൽ കെയർ ആൻഡ് സ്ലീപ്പ് മെഡിസിൻ ചെയർമാനും എയിംസിലെ പൾമണോളജി വിഭാഗം മുൻ മേധാവിയുമായ ഡോ ജിസി ഖിൽനാനി പറഞ്ഞു.
പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും, ഇടയ്ക്കിടെ കൈ കഴുകുക, ഉത്സവകാലത്ത് തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക തുടങ്ങിയ പൊതുവായ മുൻകരുതലുകൾ സ്വീകരിച്ചാൽ മതിയാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“തിരക്കേറിയ ഏതെങ്കിലും സ്ഥലത്തേക്ക് പോകേണ്ടി വന്നാൽ അവർ എൻ 95 (N95) മാസ്ക് ധരിക്കാം. ഇത് അവരെ മലിനീകരണത്തിൽ നിന്നും, കോവിഡ് -19, അതുപോലെ മറ്റേതെങ്കിലും ശ്വാസകോശ അണുബാധ എന്നിവയിൽ നിന്ന് സംരക്ഷിക്കും, ”അദ്ദേഹം വിശദീകരിച്ചു.
ചികിത്സയുടെ രീതി എന്തായിരിക്കണം?
ജെഎൻ.1 (JN.1) അണുബാധയ്‌ക്കെതിരെ നിലവിലുള്ള കോവിഡ് 19 ചികിത്സാ രീതി ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.
“അപ്‌ഡേറ്റ് ചെയ്‌ത കോവിഡ്-19 വാക്‌സിനുകൾ ജെഎൻ.1 (JN.1) നെതിരെയുള്ള സംരക്ഷണം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അവ മറ്റ് വകഭേദങ്ങളുടെ കാര്യത്തിൽ പ്രവർത്തിക്കുന്നതു പോലെ,” എന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
ജെഎൻ.1 (JN.1) പരിശോധിക്കാൻ അല്ലെങ്കിൽ ടെസ്റ്റ് ചെയ്യാനുള്ള എളു പ്പവഴി ഏതാണ്?
ആർടി-പിസിആർ (RT-PCR ) പരിശോധനകൾ അഥവാ ടെസ്റ്റുകൾ പുതിയ വകഭേദം കണ്ടെത്തുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ രീതിയായി തുടരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.
പുതുവത്സര ആഘോഷങ്ങൾക്കായി നമ്മൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടോ?
ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ ശ്വസന-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു.
"വരാനിരിക്കുന്ന ഉത്സവകാലം കണക്കിലെടുത്ത്, ശ്വാസകോശ ശുചിത്വം പാലിക്കുന്നതിലൂടെ, രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ആവശ്യമായ പൊതുജനാരോഗ്യ നടപടികളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തേണ്ടതുണ്ട്."
ഇതിനർത്ഥം അടച്ചതും തിരക്കേറിയതുമായ ഇടങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കണം എന്നതാണ്. ഇതിന് പുറമെ ഇടയ്ക്കിടെ കൈകഴുകുക, പ്രത്യേകിച്ച് മുഖത്തും വായിലും തൊടുന്നതിനു മുമ്പ്. അതുപോലെ തന്നെ സാമൂഹിക അകലം പാലിക്കുക എന്ന മാനദണ്ഡവും ഓർമ്മിക്കണം.
ചുമ, കഫം, പനി തുടങ്ങിയ രോഗലക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ പ്രായമായവരോടും (60 വയസ്സിനു മുകളിലുള്ളവർ) രോഗബാധിതരോടും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് കർണാടക സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംശയാസ്പദമായ കേസുകളിൽ രോഗലക്ഷണങ്ങൾ പരീക്ഷിക്കുകയും അതിർത്തി ജില്ലകളിലെ നിരീക്ഷണം ശക്തമാക്കുകയും ചെയ്യുന്നു.
ലബോറട്ടറി, കമ്മ്യൂണിറ്റി, മലിനജല തലങ്ങളിൽ കർശന നിരീക്ഷണം നടത്തുന്ന പഴയ പതിവ് ആരോഗ്യ മന്ത്രാലയം തുടരുന്നു. ഇന്റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പ്ലാറ്റ്‌ഫോം (ഐഎച്ച്‌ഐപി- IHIP) പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതുൾപ്പെടെ എല്ലാ ആരോഗ്യ സൗകര്യങ്ങളിലും ജില്ലാ തിരിച്ചുള്ള ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങളും (ഐഎൽഐ-ILI), സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൽനെസ് (എസ് എ ആർ ഐ-SARI ) കേസുകളും നിരന്തരം നിരീക്ഷിക്കാനും റിപ്പോർട്ടു ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകളുടെ പ്രാരംഭ പ്രവണത കണ്ടുപിടിക്കാൻ ഇത് ആവശ്യമാണ്.
പൊതുജനാരോഗ്യ ആരോഗ്യവെല്ലുവിളി നേരിടാൻ മോക്ക് ഡ്രിൽ ഇതിനകം നടത്താൻ ആരംഭിച്ചു. ജില്ലാതലത്തിൽ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ ആരോഗ്യമന്ത്രാലയം നിരീക്ഷിച്ചു വരികയാണ്.
പ്രതിരോധശേഷി തകർക്കാനുള്ള കഴിവ് കാരണം ജെഎൻ.1 (JN.1) ദ്രുതഗതിയിലുള്ള വ്യാപനത്തിന് ആക്കം കൂട്ടുന്നമെന്ന ആശങ്ക ആഗോളതലത്തിൽ ഉയർത്തുന്നുണ്ട്. യുഎസ്സിലും ചൈനയിലും സിംഗപ്പൂരിലും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. SARS CoV2 ന്റെ BA.2.86 പരമ്പരയിൽപ്പെട്ട (Pirola) പിൻഗാമിയാണ് ജെഎൻ. 1 ( JN.1)
Read More Covid Related Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.