/indian-express-malayalam/media/media_files/D4zNEzbcGkFOaiGlrwvF.jpg)
ഡൽഹി: കേരളത്തിൽ ജെഎൻ.1 കോവിഡ് വകഭേദം കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ബിഎ.2.86ന്റെ പിൻഗാമിയായ ജെഎൻ.1 (JN.1) എന്ന കോവിഡ് വകഭേദം കേരളത്തിന്റെ ചില ഭാഗങ്ങളിൽ കണ്ടെത്തിയതായി ഇന്ത്യ SARS-CoV-2 ജീനോമിക്‌സ് കൺസോർഷ്യം (INSACOG)ആണ് സ്ഥിരീകരിച്ചത്.
പുതിയ കോവിഡ്-19 ഭീഷണി തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്ന ഒരു മൾട്ടി ലബോറട്ടറി, മൾട്ടി ഏജൻസി, പാൻ-ഇന്ത്യ നെറ്റ്‌വർക്കാണ് INSACOG.അതിവേഗം പടരുന്ന വൈറസാണിതെന്നും ഇതിന്റെ സംസ്ഥാനത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും INSACOGനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
'ജെഎൻ.1' ആദ്യം റിപ്പോർട്ട് ചെയ്തത് യുഎസിൽ
ജെഎൻ.1 കോവിഡ് വകഭേദം ലോകത്താദ്യമായി കണ്ടെത്തിയത് ഇക്കഴിഞ്ഞ സെപ്തംബറിൽ അമേരിക്കയിലാണെന്ന് INSACOG ചീഫ് എൻ കെ അറോറ പറഞ്ഞു. ഇന്ത്യയിൽ നവംബറിലാണ് ഈ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതെന്നും BA.2.86 എന്ന കൊവിഡ് വൈറസിന്റെ മറ്റൊരു വകഭേദമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യരിൽ അതിവേഗം പടരുന്ന വൈറസാണ് ഇതെങ്കിലും, രോഗബാധിതരിൽ ആശുപത്രി വാസവും, മറ്റു ഗുരുതര രോഗങ്ങളും വർധിക്കുന്ന സാഹചര്യങ്ങളും നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും അറോറ പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നു
അതേസമയം, ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നതായി നാഷണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് ടാസ്ക് ഫോഴ്സിന്റെ സഹ ചെയർമാൻ രാജീവ് ജയദേവൻ പറഞ്ഞു. "കേരളത്തിൽ ഉൾപ്പെടെ ആളുകളിൽ കൊവിഡ വ്യാപിക്കുന്നുണ്ട്. എന്നാൽ, രോഗത്തിന്റെ ഗുരുതരാവസ്ഥ പഴയ പോലെ തന്നെയാണ്. ജീനോം സീക്വൻസിങ് പ്രകാരം എല്ലാ പ്രദേശങ്ങളിലും പടർന്ന് പിടിക്കാവുന്ന താരത്തിലുള്ള വൈറസാണിത്. 2023 ഏപ്രിലിൽ 'XBB' കോവിഡ് വൈറസ് വകഭേദം ഇത്തരത്തിൽ പടരുന്നതായിരുന്നു. ഡിസംബറിൽ നടത്തിയ ജീനോം സീക്വൻസിങ്ങിൽ കേരളത്തിലാണ് ജെഎൻ.1 കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്.
രോഗപ്രതിരോധ ശേഷിയെ തകർക്കുമെന്ന് മുന്നറിയിപ്പ്
അതിവേഗം പടരുന്നതും ഗുരുതരമായി രോഗപ്രതിരോധ ശേഷിയെ തകർക്കുന്നതുമായ ഒരു കോവിഡ് 19 വകഭേദമാണിതെന്ന് രാജീവ് ജയദേവൻ കൂട്ടിച്ചേർത്തു. "മുൻകാല വകഭേദങ്ങളിൽ വ്യത്യസ്തമാണ് ഈ വകഭേദം. നേരത്തെ കോവിഡ് ബാധിച്ചവരെയും കോവിഡ് വാക്സിൻ എടുത്തവരേയും ജെഎൻ.1 (JN.1) എന്ന കോവിഡ് വകഭേദം ബാധിക്കും. നിരവധി പടിഞ്ഞാറൻ രാജ്യങ്ങളിൽ ഈ വകഭേദം അതിവേഗം വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര യാത്രികർ വരുന്ന ഇന്ത്യയിലും സാഹചര്യം വ്യത്യസ്തമല്ല," രാജീവ് ജയദേവൻ പറഞ്ഞു.
Read More Related News Stories
- സ്വർണവില കുറഞ്ഞു, പവന് 360 രൂപയുടെ ഇടിവ്
- "ചെയർമാൻ മാടമ്പിത്തരവും അസംബന്ധവും നിർത്തണം"; രഞ്ജിത്തിനെതിരെ വാളോങ്ങി ചലച്ചിത്ര അക്കാദമി അംഗങ്ങൾ
- നവകേരള സദസ്സിന് സ്കൂള്‍ മതില് പൊളിക്കുന്നതിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
- കേരളം പോകുന്നത് കടുത്ത സാമ്പത്തിക ദുരന്തത്തിലേക്ക്; 23 ലക്ഷം കോടി നഷ്ടമാകും; കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു: മുഖ്യമന്ത്രി
- കടക്ക് പുറത്തെന്ന് കേന്ദ്രം; ലോക്സഭയിൽ 6 മലയാളി എംപിമാർക്ക് സസ്പെൻഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.