/indian-express-malayalam/media/media_files/uploads/2023/01/Kerala-High-Court-FI.jpg)
ഫയൽ ചിത്രം
കൊച്ചി: നവകേരള സദസ്സിന് സ്കൂള്‍ മതില് പൊളിക്കുന്നതിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സ്കൂള്‍ മതില് പൊളിക്കുന്നത് എന്തിനെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. സംഭവിച്ച് പോയെന്നും മതില് പുനര്‍നിര്‍മ്മിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊതുഖജനാവിലെ പണമല്ലേ ഇതിന് ഉപയോഗിക്കുന്നതെന്ന് കോടതി ആരാഞ്ഞു.
ആര്‍ക്കാണ് നവകേരള സദസ്സിന്റെ ചുമതലയെന്നും കോടതി ചോദിച്ചു. ചക്കുവള്ളി ക്ഷേത്രമതില്‍ പൊളിക്കുന്നതിന് എതിരായ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് അനിൽ നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ചിൻ്റെ പരാമർശം. കൊല്ലം കലക്ടറെ കോടതി കക്ഷി ചേര്‍ത്തു. റവന്യൂ സെക്രട്ടറി സത്യവാങ്മൂലം നല്‍കണം.
ചക്കുവള്ളി ക്ഷേത്ര മൈതാനം നവകേരള സദസിന് വിട്ടു നല്കിയ ദേവസ്വം ബോര്‍ഡിന്റെ നടപടി ചോദ്യം ചെയ്തത്. പ്രദേശവാസികളായ ജയകുമാർ അടക്കം രണ്ട് ഭക്തര്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. നവകേരള സദസ് ബസിന് ക്ഷേത്ര മൈതാനത്ത് പ്രവേശിക്കാന്‍ ക്ഷേത്ര മതില് പൊളിക്കാന്‍ നീക്കമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
മൈതാനം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ലെന്നും നവകേരള സദസിന് ക്ഷേത്രാചാരവുമായി ബന്ധമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മണ്ഡല കാലത്തോടനുബന്ധിച്ചുള്ള ചിറപ്പ് മഹോല്‍സവം തുടരുകയാണെന്നും പൊലിസിന്റെ സാന്നിധ്യവും തിരക്കും ഭക്തര്‍ക്ക് തടസ്സമാവുമെന്നും ഹര്‍ജിയില്‍ പറയുന്നു. മൈതാനം വിട്ടുനല്‍കിയ നടപടി റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേസ് കോടതി നാളെ പരിഗണിക്കും.
Read More Related News Stories
- കടക്ക് പുറത്തെന്ന് കേന്ദ്രം; ലോക്സഭയിൽ 6 മലയാളി എംപിമാർക്ക് സസ്പെൻഷൻ
 - സഭയ്ക്കുള്ളിലെ മോശം പെരുമാറ്റം; തൃണമൂൽ എം.പി ഡെറിക് ഒബ്രിയന്‍ സസ്പെൻഷൻ
 - നാല് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി, ഇന്ന് കോടതിയിൽ ഹാജരാക്കും
 - പാർലമെന്റിലെ സുരക്ഷാവീഴ്ച: പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യ മുന്നണി, രാഷ്ട്രപതിയെ കണ്ട് പരാതി നൽകും
 - പാർലെമെന്റിൽ സംഭവിച്ചതെന്ത്? പുറത്ത് പ്രതിഷേധിച്ചവരുമായി ആക്രമികൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷണം
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us