scorecardresearch

‘പരീക്ഷ നന്നായി എഴുതാനായില്ല’: കുറിപ്പെഴുതി വെച്ച് നാടുവിട്ട് നീറ്റ് പരീക്ഷാർത്ഥി

പരീക്ഷ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ഞായറാഴ്ച പുലർച്ചെ 1 മണിയോടെയാണ് വിദ്യാർത്ഥി തന്റെ മുറിയിൽ ഒരു കുറിപ്പ് എഴുതിവെച്ചതിന് ശേഷം വീടുവിട്ടിറങ്ങിയത്

പരീക്ഷ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ഞായറാഴ്ച പുലർച്ചെ 1 മണിയോടെയാണ് വിദ്യാർത്ഥി തന്റെ മുറിയിൽ ഒരു കുറിപ്പ് എഴുതിവെച്ചതിന് ശേഷം വീടുവിട്ടിറങ്ങിയത്

author-image
WebDesk
New Update
Missing

19 കാരനായി കോട്ട ബാരേജിലും റെയിൽവേ സ്റ്റേഷനിലുമടക്കം തിരച്ചിൽ നടത്തിയെന്നും ഉടൻ തന്നെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പോലീസ് പറഞ്ഞു

കോട്ട: രാജസ്ഥാനിലെ കോട്ടയിൽ ഒരാഴ്ചയ്ക്കിടെ നീറ്റ് പരീക്ഷയെഴുതിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. തനിക്ക് പരീക്ഷ നന്നായി എഴുതാൻ കഴിഞ്ഞില്ലെന്ന് കുറിപ്പെഴുതി വെച്ച് 19 കാരൻ കഴിഞ്ഞ ദിവസം വീടുവിട്ടുപോയി. ബീഹാർ സ്വദേശിയായ 19 കാരൻ രണ്ട് വർഷമായി നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (ബിരുദം) തയ്യാറെടുക്കുന്നതിനായി കോട്ടയിൽ താമസിച്ചു വരികയായിരുന്നു. ഒരു മാസം മുമ്പ് ഇയാളുടെ ഇളയ സഹോദരനും കോട്ടയിലേക്ക് എത്തിയിരുന്നു. 

Advertisment

പരീക്ഷ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ഞായറാഴ്ച പുലർച്ചെ 1 മണിയോടെയാണ് വിദ്യാർത്ഥി തന്റെ മുറിയിൽ ഒരു കുറിപ്പ് എഴുതിവെച്ചതിന് ശേഷം വീടുവിട്ടിറങ്ങിയത്. “എന്റെ പരീക്ഷ നന്നായി നടന്നില്ല. കോട്ട ബാരേജിന് ചുറ്റും എന്നെ കണ്ടെത്തൂ" എന്നാണ് വിദ്യാർത്ഥി കുറിപ്പിൽ എഴുതിയിരിക്കുന്നത്. തുടർന്ന് വീട്ടുടമ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് വിദ്യാർത്ഥിയുടെ പിതാവ് പിന്നീട് കോട്ടയിലെത്തുകയും ചെയ്തു.

19 കാരനായി കോട്ട ബാരേജിലും റെയിൽവേ സ്റ്റേഷനിലുമടക്കം തിരച്ചിൽ നടത്തിയെന്നും ഉടൻ തന്നെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പോലീസ് പറഞ്ഞു. വിദ്യാർത്ഥി പഠനത്തിൽ മിടുക്കനാണെന്നും പരീക്ഷയിൽ മികച്ച വിജയം നേടിയിട്ടുണ്ടെന്നും കുഞ്ഞാടി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അരവിന്ദ് ഭരദ്വാജ് പറഞ്ഞു. “പരീക്ഷയ്ക്ക് ശേഷം അവൻ സമ്മർദ്ദത്തിലായിരുന്നു. പുലർച്ചെ 2 മണിക്ക് കണ്ണുതുറന്നപ്പോൾ അവന്റെ സഹോദരൻ മുറിയിൽ ഇല്ലായിരുന്നുവെന്ന് ഒപ്പം താമസിച്ചിരുന്ന ഇളയ സഹോദരൻ പറഞ്ഞു. ഞങ്ങൾ അവനെ കണ്ടെത്തുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്". വിദ്യാർത്ഥിയെ ഉടൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഭരദ്വാജ് പറഞ്ഞു.

Advertisment

ഈ വർഷത്തെ നീറ്റ് - ദേശീയ ബിരുദ മെഡിക്കൽ പ്രവേശന പരീക്ഷ - മെയ് 5 നാണ് നടന്നത്. അതിന് ശേഷം മെയ് 6 ന്, നീറ്റിന് തയ്യാറെടുക്കുന്ന മറ്റൊരു 19 കാരനെ കാണാതായിരുന്നു. കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കുറിപ്പെഴുതിയ ശേഷമാണ് വിദ്യാർത്ഥി വീടുവിട്ടിറങ്ങിയത്. രാജസ്ഥാനിലെ ഗംഗാപൂർ ജില്ലക്കാരനായ ഇയാളും നീറ്റിന് തയ്യാറെടുക്കുന്നതിനായി കോട്ടയിൽ താമസിച്ചു വരികയായിരുന്നു.

Read More

Students Neet Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: