scorecardresearch

കാറ്റിലും മഴയിലും കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വീണ് 14 മരണം; 64 പേർക്ക് പരുക്ക്, ഞെട്ടിക്കുന്ന വീഡിയോ

പന്ത് നഗറിലെ ഈസ്‌റ്റേൺ എക്‌സ്‌പ്രസ് ഹൈവേയ്‌ക്ക് സമീപം സ്ഥാപിച്ചിരുന്ന പരസ്യ ബോർഡാണ് പെട്രോൾ പമ്പിലേക്ക് തകർന്നുവീണത്. ഞെട്ടിക്കുന്ന അപകടത്തിൽ 64 പേർക്ക് പരുക്കേൽക്കുകയും ചെയ്തു

പന്ത് നഗറിലെ ഈസ്‌റ്റേൺ എക്‌സ്‌പ്രസ് ഹൈവേയ്‌ക്ക് സമീപം സ്ഥാപിച്ചിരുന്ന പരസ്യ ബോർഡാണ് പെട്രോൾ പമ്പിലേക്ക് തകർന്നുവീണത്. ഞെട്ടിക്കുന്ന അപകടത്തിൽ 64 പേർക്ക് പരുക്കേൽക്കുകയും ചെയ്തു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Advertisement board collapses | Ghatkopar

നിലവിൽ 12 ഫയർ എഞ്ചിനുകളും രണ്ട് ക്രെയിനുകളും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട് (എക്സ്പ്രസ് ഫോട്ടോ: ദീപക് ജോഷി)

മുംബൈ: കനത്ത മഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വീണ് 14 പേർക്ക് ദാരുണാന്ത്യം. ഞെട്ടിക്കുന്ന അപകടത്തിൽ 64 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പന്ത് നഗറിലെ ഈസ്‌റ്റേൺ എക്‌സ്‌പ്രസ് ഹൈവേയ്‌ക്ക് സമീപം സ്ഥാപിച്ചിരുന്ന പരസ്യ ബോർഡാണ് പെട്രോൾ പമ്പിലേക്ക് തകർന്നുവീണത്.

Advertisment

ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പറയുന്നതനുസരിച്ച്, വൈകുന്നേരം 4.30 ഓടെ പരസ്യ ബോർഡ് തകർന്ന് വീണപ്പോൾ നൂറോളം പേർ കുടുങ്ങിക്കിടക്കുകയായിരുന്നു. പമ്പിൽ പാർക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങൾക്കൊപ്പം പെട്രോൾ പമ്പിനും കേടുപാടുകൾ സംഭവിച്ചു. പെട്രോൾ വിതരണം ചെയ്യുന്ന യൂണിറ്റുകളെ ബാധിച്ചിട്ടില്ല.

നിലവിൽ 12 ഫയർ എഞ്ചിനുകളും രണ്ട് ക്രെയിനുകളും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. പെട്രോൾ പമ്പിൽ സംഭവം റിപ്പോർട്ട് ചെയ്തതിനാൽ കട്ടറുകൾ ഉപയോഗിക്കാൻ കഴിയില്ലെന്നും ക്രെയിൻ ഉപയോഗിച്ച് പരസ്യ ബോർഡിൻ്റെ പൊട്ടിയ കഷണങ്ങൾ ഉയർത്തുന്നുണ്ടെന്നും നഗരസഭാ അധികൃതർ പറഞ്ഞു.

Advertisment

ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻഡിആർഎഫ്) ഒരു ടീമിനെയും വിന്യസിച്ചിട്ടുണ്ട്. അതേസമയം, പരിക്കേറ്റവർ രാജവാഡി, എച്ച്ബിടി ആശുപത്രികളിൽ ചികിത്സയിലാണ്.

Read More

Mumbai Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: