scorecardresearch

Ankita Bhandaris Murder: റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ബി.ജെ.പി. മുൻമന്ത്രിയുടെ മകന് ജീവപര്യന്തം

ഉത്തരാഖണ്ഡിലും രാജ്യത്തുടനീളവും കോളിളക്കം സൃഷ്ടിച്ച സംഭവമാണ് അങ്കിത ഭണ്ഡാരി കൊലക്കേസ്. 2022 സെപ്റ്റംബർ 18-നാണ് കേസിന് ആസ്പദമാക്കിയ സംഭവം നടക്കുന്നത്

ഉത്തരാഖണ്ഡിലും രാജ്യത്തുടനീളവും കോളിളക്കം സൃഷ്ടിച്ച സംഭവമാണ് അങ്കിത ഭണ്ഡാരി കൊലക്കേസ്. 2022 സെപ്റ്റംബർ 18-നാണ് കേസിന് ആസ്പദമാക്കിയ സംഭവം നടക്കുന്നത്

author-image
WebDesk
New Update
murder1

പുൽകിത് ആര്യ, കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി

Ankita Bhandaris Murder Case: ഡെറാഡൂൺ: റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകത്തിൽ റിസോർട്ട് ഉടമയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ഉത്തരാഖണ്ഡിലെ മുൻ ബി.ജെ.പി. മന്ത്രി വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യ ഉൾപ്പെടെ മൂന്ന് പേർക്കാണ് പൗരി അഡീഷണൽ ജില്ലാ സെക്ഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള ഋഷികേശിലെ വനന്ത്ര റിസോർട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരിയെ കൊലപ്പെടുത്തിയ കേസിലാണ് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്. 

Advertisment

Also Read:ഫോണിലെ ബാറ്ററി അതിവേഗം കുറയുന്നതായി വ്യാപക പരാതി; കാരണം ആ ജനപ്രിയ ആപ്പ്; പരിഹാരവുമായി ഗൂഗിൾ

ഉത്തരാഖണ്ഡിലും രാജ്യത്തുടനീളവും കോളിളക്കം സൃഷ്ടിച്ച സംഭവമാണ് അങ്കിത ഭണ്ഡാരി കൊലക്കേസ്. 2022 സെപ്റ്റംബർ 18-നാണ് കേസിന് ആസ്പദമാക്കിയ സംഭവം നടക്കുന്നത്. പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിലെ ജീവനക്കാരി പത്തൊൻപതുകാരിയായ അങ്കിത ഭണ്ഡാരയെ ഇയാളും രണ്ട് സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി ഓടയിൽ തള്ളിയെന്നാണ് കേസ്. റിസോർട്ടിൽ എത്തുന്ന അതിഥികൾക്ക് പ്രത്യേക സേവനങ്ങൾ നൽകണമെന്ന് പുൽകിത് ആര്യയുടെ നിർദേശം അങ്കിത നിരസിച്ചതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. 

Also Read:ട്രോളുകൾ തുടരാം, തനിക്ക് വേറെ ജോലിയുണ്ട്:വിമർശനങ്ങളെ തള്ളി ശശി തരൂർ

Advertisment

പൗരിയിലെ സാധാരണ കുടുംബത്തിലെ അംഗമായ അങ്കിത, കോവിഡ് സമയത്തുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ഹോട്ടൽ മാനേജ്‌മെന്റെ് പഠനം ഉപേക്ഷിച്ച് റിസോർട്ടിൽ ജോലിയ്ക്ക് കയറിയത്. പുഷ്പയെന്ന് സുഹൃത്ത് വഴിയാണ് റിസോർട്ടിൽ അങ്കിത ജോലിയ്ക്ക് കയറിയത്. ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനുള്ളിൽ പ്രതി പുൽകിത് ആര്യ അങ്കിതയെ റിസോർട്ടിലെത്തുന്ന അതിഥികൾക്ക് പ്രത്യേക സേവനം നൽകണമെന്ന് നിർബന്ധിക്കാറുണ്ടായിരുന്നു.

Also Read:ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം വർധിക്കുന്നു; ആറ് മാസത്തിനിടെ നാടുകടത്തിയത് 770 പേരെ

ഇതിനിടെ ഒരുദിവസം പുൽകിത് ആര്യയും സുഹൃത്തുക്കളും ചേർന്ന്് അങ്കിതയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇവിടെ നിന്ന ഓടി രക്ഷപ്പെടാൻ ശ്രമിച്ച അങ്കിതയെ പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു. പീഡനശ്രമം പുറത്തുപറയുമോയെന്ന് ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. പുൽകിതിനെ കൂടാതെ സൗരഭ് ഭാസ്‌കർ, അങ്കിത് ഗുപ്ത എന്നിവരാണ് കേസിലെ മറ്റ്് പ്രതികൾ. കൊലപാതകത്തിന് ഏഴ് ദിവസത്തിന് ശേഷമാണ് അങ്കിതയുടെ മൃതദേഹം പുറത്തെടുക്കുന്നത്. 

അങ്കിത ഭണ്ഡാരയുടെ കൊലപാതകം ഉത്തരാഖണ്ഡ് രാഷ്ട്രീയത്തിലും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംഭവത്തെതുടർന്ന പുൽകിതിന്റെ പിതാവ് വിനോദ് ആര്യയെയും സഹോദരനെയും ബി.ജെ.പി. എല്ലാ പദവികളിൽ നിന്നും പുറത്താക്കിയിരുന്നു. 

Read More

Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: