/indian-express-malayalam/media/media_files/2025/05/17/up53diAY1CGpnZPCkmTx.jpg)
ശശി തരൂർ
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുള്ള വിമർശനങ്ങളെ തള്ളി ശശി തരൂർ രംഗത്ത്. ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലം വിശദീകരിക്കാൻ നിയോഗിക്കപ്പെട്ട പ്രതിനിധി സംഘത്തിലെ അംഗമാണ് താനെന്നും ഭീകരാക്രമണത്തിനെതിരെ നടപടികളെപ്പറ്റിയാണ് താൻ സംസാരിച്ചതെന്നും തരൂർ വ്യക്തമാക്കി.
പതിവുപോലെ, വിമർശകരും ട്രോളുകളും അവർക്ക് ഉചിതമെന്ന് തോന്നുന്നതുപോലെ എന്റെ വീക്ഷണങ്ങളും വാക്കുകളും വളച്ചൊടിക്കാൻ ശ്രമിക്കുന്നു. അവർക്ക് അത് തുടരാം. തനിക്ക് വേറെ നല്ല ജോലികൾ ചെയ്യാനുണ്ട്. ശുഭരാത്രി. എന്നാണ് വിമർശനങ്ങൾക്ക് ശശി തരൂർ മറുപടിയായി എക്‌സിൽ കുറിച്ചത്. തനിക്ക് അജ്ഞതയെന്ന് ഗർജ്ജിക്കുന്ന ആവേശക്കാർക്കാണ് വിശദീകരണമെന്നും തരൂർ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളായ ഉദിത് രാജ്, ജയ്‌റാം രമേശ് തുടങ്ങിയവരാണ് ശശി തരൂരിന്റെ പ്രസംഗത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നത്.
Also Read: ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം വർധിക്കുന്നു; ആറ് മാസത്തിനിടെ നാടുകടത്തിയത് 770 പേരെ
അതേസമയം, ശശി തരൂരിനെ പിന്തുണച്ച് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ കിരൺ റിജിജു രംഗത്തെത്തി. കോൺഗ്രസ് പാർട്ടിക്ക് എന്താണ് വേണ്ടത്, അവർക്ക് രാജ്യത്തോട് എത്രമാത്രം കരുതലുണ്ട്? ഇന്ത്യൻ പ്രതിനിധി സംഘം വിദേശത്ത് പോയി ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും എതിരെ സംസാരിക്കണമെന്നാണോ? രാഷ്ട്രീയ നിരാശയ്ക്ക് ഒരു പരിധിയുണ്ട്- കിരൺ റിജിജു എക്‌സിൽ കുറിച്ചു.
ലോകരാഷ്ട്രങ്ങൾ സന്ദർശിക്കുന്ന ഏഴ് പ്രതിനിധി സംഘങ്ങളിൽ ഒന്നിനെയാണ് ശശി തരൂർ നയിക്കുന്നത്. അമേരിക്ക, പാനമ, ഗയാന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളാണ് തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നത്.പാനമയിൽ ശശി തരൂർ നടത്തിയ പ്രസംഗമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
തരൂരിന്റെ പ്രസംഗത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ഉദിത് രാജാണ് ആദ്യം രംഗത്തെത്തിയത്. കോൺഗ്രസ് എംപി ശശി തരൂർ ബിജെപിയുടെ സൂപ്പർ വക്താവാണെന്നായിരുന്നു ഉദിത് രാജിന്റെ വിമർശനം. പ്രധാനമന്ത്രി മോദിയെയും സർക്കാരിനെയും അനുകൂലിച്ച് ബിജെപി നേതാക്കൾ പറയാത്തത് പോലും ശശി തരൂർ പറയുന്നുവെന്നും ഉദിത് രാജ് അഭിപ്രായപ്പെട്ടു. ഉദിത് രാജിനെ പിന്തുണച്ച് കോൺഗ്രസ് നേതാക്കളായ ജയ്‌റാം രമേശും പവൻ ഖേരയും രംഗത്തു വന്നിരുന്നു.
Read More
- 'ലവ് ജിഹാദ്' ഒരു യാഥാർത്ഥ്യമാണെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
- മണിപ്പൂരിൽ സർക്കാർ രൂപീകരണത്തിന് നീക്കം; എം.എൽ.എ.മാർ ഗവർണറെ കണ്ടു
- 'കന്നഡ പിറന്നത് തമിഴിൽനിന്ന്'; കമൽ ഹാസന്റെ പരാമർശത്തിനെതിരെ കർണാടകയിൽ വ്യാപക പ്രതിഷേധം
- കമൽഹാസൻ രാജ്യസഭയിലേക്ക് മത്സരിക്കും;പിന്തുണച്ച് ഡിഎംകെ: തമിഴ്നാട്ടിൽ നിർണായക രാഷ്ട്രീയ നീക്കം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.