/indian-express-malayalam/media/media_files/FvRuftHRHQIkyDpXpTfP.jpg)
മ്യാവഡിയിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ മ്യാൻമാർ പോലീസും സേനയും ചേർന്ന മോചിപ്പിച്ചപ്പോൾ. ഫൊട്ടോ കടപ്പാട്-എക്‌സ്
ന്യുഡൽഹി: മ്യാൻമാറിൽ തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയ എട്ട് ഇന്ത്യൻ പൗരൻമാരെ മോചിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തായ്ലൻഡ് അതിർത്തിയോട് ചേർന്നുള്ള മ്യാൻമറിലെ സംഘർഷഭരിതമായ മ്യാവഡി മേഖലയിൽ തൊഴിൽ തട്ടിപ്പിന് ഇരയായ കുടുങ്ങിവരെയാണ് മ്യാൻമാർ ഭരണകൂടത്തിന്റെ സഹായത്തോടെ മോചിപ്പിച്ചത്. ഇതോടെ കഴിഞ്ഞ രണ്ടുദിവസങ്ങൾക്കിടയിൽ തൊഴിൽ തട്ടിപ്പിനിരയായി മ്യാൻമാറിൽ കുടുങ്ങിയ 19 ഇന്ത്യൻ പൗരൻമാരെയാണ് മോചിപ്പിച്ചത്.
മ്യാവഡി പ്രദേശം കേന്ദ്രീകരിച്ചുള്ള തൊഴിൽ തട്ടിപ്പിൽ ജാഗ്രത വേണമെന്ന് ഇന്ത്യൻ നയതന്ത്ര കാര്യാലയം മുന്നറിയിപ്പ് നൽകി. കഴിഞ്ഞാഴ്ച ന്യൂഡൽഹിയിൽ നടന്ന ബിംസ്റ്റെക് അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മ്യാൻമർ വിദേശകാര്യമന്ത്രി യു തൻ ഷ്വേയുമായി വിഷയം ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മ്യാൻമാർ ഭരണകൂടത്തിന്റെ അടിയന്തര നടപടി.
അഭ്യന്തര സംഘർഷം നിലനിൽക്കുന്ന മ്യാൻമാറിലെ മ്യാവഡി മേഖലയിൽ തൊഴിൽ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് വ്യാപകമാണ്. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്തുള്ള ഇത്തരം തൊഴിൽ തട്ടിപ്പുകൾ സാമൂഹിക മാധ്യമത്തിലൂടെയാണ് നൽകുന്നത്. ഇത്തരം തട്ടിപ്പുകാർക്ക് അന്താരാഷ്ട്ര മാഫിയ ബന്ധമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും യാംഗൂണിലെ ഇന്ത്യൻ നയതന്ത്രകാര്യാലയം മുന്നറിയിപ്പ് നൽകി. ഇനിയും ഇന്ത്യൻ പൗരൻമാർ തൊഴിൽ തട്ടിപ്പിനിരയായി മ്യാവഡിയിൽ കഴിയുന്നുണ്ടെന്നാണ് വിവരം.
Read More
- ഗാസയിലെ ജനവാസമേഖലയുടെ ഒരുഭാഗം ഒഴിപ്പിക്കാനൊരുങ്ങി ഇസ്രായേൽ
- പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസ് സ്ഥാനാർത്ഥി
- ബംഗ്ലാദേശ് പ്രക്ഷോഭം; മരണസംഖ്യ 114 ആയി
- ബംഗ്ലാദേശ് പ്രക്ഷോഭം: കലാപബാധിത പ്രദേശങ്ങളിൽനിന്ന് 970 ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു
- ലോകത്തെ നിശ്ചലമാക്കിയ ക്രൗഡ് സ്ട്രൈക്ക്
- വിൻഡോസ് തകരാർ: വിമനത്താവളങ്ങളിലെ പ്രശ്നം പരിഹരിച്ചെന്ന് വ്യോമയാന മന്ത്രാലയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.