scorecardresearch

ഗാസയിലെ ജനവാസമേഖലയുടെ ഒരുഭാഗം ഒഴിപ്പിക്കാനൊരുങ്ങി ഇസ്രായേൽ

പ്രദേശത്ത്, ഒരു ദശലക്ഷത്തോളം പലസ്തീൻ പൗരൻമാരുണ്ടെന്നാണ് കണക്ക്. മെഡിറ്ററേനിയൻ തീരത്ത് ഏകദേശം 14 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നതാണ് ഈ പ്രദേശം

പ്രദേശത്ത്, ഒരു ദശലക്ഷത്തോളം പലസ്തീൻ പൗരൻമാരുണ്ടെന്നാണ് കണക്ക്. മെഡിറ്ററേനിയൻ തീരത്ത് ഏകദേശം 14 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നതാണ് ഈ പ്രദേശം

author-image
WebDesk
New Update
Gaza Israel | Hamas Israel war | Israel and Palestine

പ്രതീകാത്മക ചിത്രം

ഗാസ: ജനവാസ മേഖലയായി പ്രഖ്യാപിച്ച ഗാസ മുനമ്പിലെ ഒരു ഭാഗം ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യം ഉത്തരവിട്ടു. തെക്കൻ ഗാസ മുനമ്പിൽ സ്ഥിതി ചെയ്യുന്ന മുവാസി ജനവാസ മേഖലയുടെ കിഴക്കൻ ഭാഗം ഒഴിപ്പിക്കാനാണ് സൈന്യം തിങ്കളാഴ്ച ഉത്തരവിട്ടത്.

പ്രദേശത്ത്, ഒരു ദശലക്ഷത്തോളം പലസ്തീൻ പൗരൻമാരുണ്ടെന്നാണ് കണക്ക്. മെഡിറ്ററേനിയൻ തീരത്ത് ഏകദേശം 14 കിലോമീറ്റർ  വ്യാപിച്ചുകിടക്കുന്നതാണ് ഈ പ്രദേശം.നിലവിൽ അഭയാർഥികളാൽ തിങ്ങി നിറഞ്ഞ ഈ പ്രദേശത്തേക്ക് പരിമിതമായ പ്രവേശന സൗകര്യം മാത്രമാണുള്ളതെന്ന് ഐക്യ രാഷ്ട്രാ സഭയുടെ പ്രതിനിധികൾ പറഞ്ഞു. 
|
അതേ സമയം, ഗാസയിൽ വെടിനിർത്തലിന് വേണ്ടി അന്താരാഷ്ട്ര തലത്തിൽ സജീവ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഇസ്രായേലിന്റെ ഈ നീക്കം. തിങ്കളാഴ്ച അമേരിക്കയിലേക്ക് പുറപ്പെട്ട ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്റെ ജോ ബൈഡൻ, വൈസ് പ്രസിഡന്റെ കമലാ ഹാരീസ് എന്നിവരുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സൈന്യത്തിന്റെ നീക്കം. കൂടാതെ ഈജിപ്തും ഖത്തറും ഉൾപ്പടെയുള്ള രാജ്യങ്ങളും ഇസ്രായേലും ഹമാസും തമ്മിൽ ചർച്ചകൾ നടത്തി വരികയാണ്. 

Advertisment

Read More

Isreal Palastine Issue Israel Palestine Issues gaza war Gaza

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: