/indian-express-malayalam/media/media_files/byMXJzwjk63Su1z3XSPy.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: യോഗാ ഗുരു രാംദേവിൻ്റെ വിവാദ പ്രസ്താവനകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി. രാജ്യത്തെ വിവിധ മെഡിക്കൽ അസോസിയേഷനുകൾ നൽകിയ പരാതിയാലാണ് കോടതിയുടെ നിർദ്ദേശം. കോവിഡ് മഹാമരിയെ തുടർന്ന് ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടതിന് ഉത്തരവാദി അലോപ്പതിയും ആധുനിക വൈദ്യശാസ്ത്രവും ആണെന്ന് ആരോപിച്ചായിരുന്നു രാംദേവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
പതഞ്ജലി പുറത്തിറക്കിയ 'കോറോണിൽ' എന്ന മരുന്ന് കോവിഡിനെ പ്രതിരോധിക്കുമെന്നും രാംദേവ് അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിനെയും മെഡിക്കൽ അസോസിയേഷനുകൾ ഹർജിയിൽ എതിർക്കുന്നു. 'ഇമ്മ്യൂണോ ബൂസ്റ്റർ' ആയി ലൈസൻസ് അനുവധിച്ച മരുന്ന്, കോവിഡ് തടയുമെന്ന് രാംദേവ് തെളിവില്ലാത്ത അവകാശവാദങ്ങൾ ഉന്നയിച്ചുവെന്നാണ് ഹർജി.
മൂന്ന് ദിവസത്തിനകം രാംദേവ് പോസ്റ്റുകൾ നീക്കം ചെയ്യാൻ തയ്യാറായില്ലെങ്കിൽ, ഹരജിയിൽ കക്ഷികളായ ഗൂഗിൾ , ഫേസ്ബുക്ക് , എക്സ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളോട് അവരുടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് പ്രസ്തുത ഉള്ളടക്കം നീക്കം ചെയ്യാനും ജസ്റ്റിസ് അനുപ് ഭംഭാനി നിർദ്ദേശിച്ചു.
മഹാമാരിയുടെ സമയത്തെ രാംദേവിൻ്റെ വിവാദ പ്രസ്താവനകൾക്കെതിരെയും, കോറോണിൽ കൊവിഡ്-19 നെതിരായ പ്രതിവിധിയാണെന്ന അവകാശവാദത്തിനെതിരെയും മെഡിക്കൽ അസോസിയേഷനുകൾ 2021ലാണ് കോടതിയെ സമീപിച്ചത്.
Read more
- ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യൂവിന്റെ അവസ്ഥ; കേന്ദ്രത്തിനെതിരെ രാഹുൽ
- കലാപശേഷം ആദ്യമായി മോദിയും മണിപ്പൂർ മുഖ്യമന്ത്രിയും കൂടികാഴ്ച നടത്തി
- ഇഡിക്ക് തിരിച്ചടി; ഹേമന്ത് സോറന്റെ ജാമ്യം സുപ്രീം കോടതി ശരിവെച്ചു
- കോച്ചിങ് സെന്റെറിലെ വെള്ളപ്പൊക്കം; അഞ്ച് പേർകൂടി അറസ്റ്റിൽ
- ഉദ്യോഗാർഥികൾ പറയുന്നു...ഇത്രയും വലിയ വെള്ളക്കെട്ട് ഇതാദ്യം
- ഡൽഹിയിൽ കോച്ചിങ് സെന്റെറിൽ വെള്ളം കയറി; മലയാളി ഉൾപ്പടെ മൂന്ന് പേർ മരിച്ചു
- കാത്തിരിപ്പിന്റെ പതിമൂന്നാം നാളിലും പ്രതീക്ഷയോടെ അർജുനായുള്ള തിരച്ചിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.