/indian-express-malayalam/media/media_files/5WxsQdHKddVtN8ZldCHW.jpg)
രാഹുൽ ഗാന്ധി
ഡൽഹി: ബജറ്റ് ചർച്ചയിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബജറ്റിന്റെ ഏക ലക്ഷ്യം വൻകിട കുത്തക വ്യവസായികളെ ശക്തിപ്പെടുത്തുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. ചെറുകിട വ്യവസായങ്ങളെ സാരമായി ബാധിച്ച നികുതി ഭീകരതയെ ബജറ്റ് അഭിസംബോധന ചെയ്തിട്ടുപോലുമില്ലെന്ന് രാഹുൽ പറഞ്ഞു.
രാജ്യത്ത് ഭയത്തിൻ്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നെഞ്ചിൽ ധരിക്കുന്ന താമരയുടെ പ്രതീകമായ ചക്രവ്യൂഹത്തിൽ ഇന്ത്യ കുടുങ്ങിക്കിടക്കുകയാണ്. അമിത്ഷാ, മോഹൻ ഭാഗവത്, അജിത് ഡോവൽ, അംബാനി, അദാനി എന്നീ ആറുപേരാണ് ഈ ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നത്. രാജ്യത്തെ യുവാക്കളും കർഷകരും സ്ത്രീകളും ചെറുകിട കച്ചവടക്കാരും ചക്രവ്യൂഹത്തിൽ പെട്ട അവസ്ഥയിലാണ്. യുവാക്കളെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ചോദ്യപ്പേപ്പർ ചോർച്ച. എന്നാൽ ധനമന്ത്രി ഇക്കാര്യം പ്രസംഗത്തിൽ പരാമർശിച്ചിട്ടില്ല, രാഹുൽ ഗാന്ധി ലോക്‌സഭയിൽ പറഞ്ഞു.
ഗൗതം അദാനിയെയും മുകേഷ് അംബാനിയെയും എ1, എ2എന്ന് പരാമർശിച്ച രാഹുൽ, ഇവരെ സംരക്ഷിക്കാൻ പ്രധാനമന്ത്രി ശ്രമിക്കുന്നതായി, ആരോപിച്ചു. കർഷകർക്ക് എന്ത് ഗ്യാരന്റിയാണ് സർക്കാരിന് നൽകാനുള്ളതെന്നും, താങ്ങുവിലയിൽ നിയമ പരിരക്ഷ ഇന്ത്യ സഘ്യം സാധ്യമാക്കുമെന്നും, അത് ഈ സഭയിൽ തന്നെ നടപ്പാക്കും.
പിന്നാക്ക വിഭാഗങ്ങളെ പൂർണമായി അവഗണിച്ചാണ് കേന്ദ്ര ബജറ്റ്. ന്യൂനപക്ഷത്തിന് അർഹതപ്പെട്ട ഒരുകാര്യങ്ങളും ബജറ്റിലുണ്ടായിരുന്നില്ല. അഗ്നിവീർ പെൻഷനായി പണം മാറ്റിവച്ചില്ല. ജാതി സെൻസസ് സംബന്ധിച്ച് യാതൊരുവിധ പരാമർശവും ബജറ്റിലുണ്ടായില്ല, രാഹുൽ കൂട്ടിച്ചേർത്തു.
അതേ സമയം, രാഹുലിന്റെ പ്രസംഗത്തിലിടപ്പെട്ട സ്പീക്കർ ഒന്നിലേറെ തവണ സഭയുടെ മാന്യതയ്ക്ക് ചേർന്ന രീതിയിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. സ്പീർക്കറുടെ ഉടപെടൽ കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ചോദ്യം ചെയ്തതോടെ സഭയിൽ ബഹളമുണ്ടായി. കേന്ദ്ര മന്ത്രിമാർ സംസാരിക്കുമ്പോൾ ഇടപെടാത്ത സ്പീക്കർ എന്തുകൊണ്ടാണ് രാഹുലിനെ മാത്രം താക്കീത് ചെയ്യുന്നതെന്ന് വേണുഗോപാൽ ചോദിച്ചു.
Read more
- കലാപശേഷം ആദ്യമായി മോദിയും മണിപ്പൂർ മുഖ്യമന്ത്രിയും കൂടികാഴ്ച നടത്തി
- ഇഡിക്ക് തിരിച്ചടി; ഹേമന്ത് സോറന്റെ ജാമ്യം സുപ്രീം കോടതി ശരിവെച്ചു
- കോച്ചിങ് സെന്റെറിലെ വെള്ളപ്പൊക്കം; അഞ്ച് പേർകൂടി അറസ്റ്റിൽ
- ഉദ്യോഗാർഥികൾ പറയുന്നു...ഇത്രയും വലിയ വെള്ളക്കെട്ട് ഇതാദ്യം
- ഡൽഹിയിൽ കോച്ചിങ് സെന്റെറിൽ വെള്ളം കയറി; മലയാളി ഉൾപ്പടെ മൂന്ന് പേർ മരിച്ചു
- കാത്തിരിപ്പിന്റെ പതിമൂന്നാം നാളിലും പ്രതീക്ഷയോടെ അർജുനായുള്ള തിരച്ചിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.