scorecardresearch

ന്യൂസ്‌ക്ലിക്ക് തലവൻ അമിത് ചക്രവർത്തിക്ക് മാപ്പുസാക്ഷിയാകാൻ അനുമതി നൽകി ഡൽഹി കോടതി

കേസിൽ മാപ്പുസാക്ഷിയാകാൻ അനുമതി തേടി കഴിഞ്ഞ മാസം ആദ്യം അമിത് ചക്രവർത്തി കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു

കേസിൽ മാപ്പുസാക്ഷിയാകാൻ അനുമതി തേടി കഴിഞ്ഞ മാസം ആദ്യം അമിത് ചക്രവർത്തി കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു

author-image
WebDesk
New Update
Amit Chakraborty

യുഎപിഎയുടെയും ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെയും വകുപ്പുകൾ പ്രകാരം ഓഗസ്റ്റിൽ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു (ഫയൽ: ഫൊട്ടോ)

ന്യൂസ്‌ക്ലിക്ക് പോർട്ടലിനെതിരെ ഫയൽചെയ്ത യുഎപിഎ കേസിൽ മാപ്പുസാക്ഷിയാകൻ അമിത് ചക്രവർത്തിക്ക് അനുമതി. നിയമവിരുദ്ധ പ്രവർത്തനങ്ങക്ക് യുഎപിഎ പ്രകാരം ഫയൽ ചെയ്ത കേസിൽ മാപ്പുസാക്ഷിയായി മാറാനാണ് പോർട്ടലിന്റെ ഹ്യൂമൻ റിസോഴ്‌സ് വകുപ്പ് മേധാവി അമിത് ചക്രവർത്തിക്ക്  ഡൽഹി കോടതി അനുമതി നൽകിയത്. പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി ഹർദീപ് കൗറും കേസിൽ മാപ്പുനൽകി.

Advertisment

കേസിൽ മാപ്പുസാക്ഷിയാകാൻ അനുമതി തേടി അമിത് ചക്രവർത്തി കഴിഞ്ഞ മാസം ആദ്യം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. കൂടാതെ ഡൽഹി പൊലീസിൽ വിവരങ്ങൾ വെളിപ്പെടുത്താൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ന്യൂസ്‌ക്ലിക്ക് സ്ഥാപക എഡിറ്റർ പ്രബീർ പുരകായസ്ഥക്കും പ്രബീർ ചക്രവർത്തിക്കുമെതിരെ യുഎപിഎയുടെയും ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെയും വകുപ്പുകൾ പ്രകാരം ഓഗസ്റ്റിൽ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു, ഒക്ടോബറിലാണ് ഇരുവരും അറസ്റ്റിലായത്. ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും തകർക്കാനും ഇന്ത്യയ്‌ക്കെതിരെ വിരോധം ഉളവാക്കാനുമുള്ള ഉദ്ദേശ്യത്തോടെയാണ് ന്യൂസ്‌ക്ലിക്ക് പ്രവർത്തിക്കുന്നതെന്നാണ് ആരോപണം.

ന്യൂസ്‌ക്ലിക്കിനും പുരകായസ്ഥയ്ക്കുമെതിരെ അന്വേഷണത്തിൽ അഞ്ച് സാക്ഷികളുടെ ഐഡന്റിറ്റി സംരക്ഷിക്കാൻ പൊലീസ് ഡൽഹി കോടതിയിൽ അപേക്ഷ സമർപ്പിച്ചതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. അടുത്തിടെ ഡൽഹി പോലീസിന് അന്വേഷണം പൂർത്തിയാക്കാൻ കോടതി രണ്ട് മാസത്തെ സമയവും അനുവദിച്ചിരുന്നു.

Read More

Advertisment
Delhi Police Uapa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: