scorecardresearch

ഹിൻഡൻബർഗ് കേസിൽ അദാനിക്ക് ആശ്വാസം; സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

സെബിയുടെ അന്വേഷണത്തിന് മൂന്നു മാസം കൂടി സമയം നൽകുന്നുവെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് കേന്ദ്രം പരിശോധിക്കണമെന്നും നിർദ്ദേശിച്ചു.

സെബിയുടെ അന്വേഷണത്തിന് മൂന്നു മാസം കൂടി സമയം നൽകുന്നുവെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് കേന്ദ്രം പരിശോധിക്കണമെന്നും നിർദ്ദേശിച്ചു.

author-image
WebDesk
New Update
Adani | Hinderberg case

ഫയൽ ചിത്രം (Express Photo: Amit Chakravarty)

ഡൽഹി: ഓഹരി വിപണിയിൽ വിലകൾ പെരുപ്പിച്ച് കാട്ടിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിന് താൽക്കാലിക ആശ്വാസം. റിപ്പോർട്ടിന്മേൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. അതേ സമയം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെബിക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. സെബിയുടെ അന്വേഷണം മറ്റൊരു സ്വതന്ത്ര ബോഡിക്ക് മാറ്റി നൽകേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു.

Advertisment

സെബിയുടെ അന്വേഷണത്തിന് മൂന്നു മാസം കൂടി സമയം നൽകുന്നുവെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് കേന്ദ്രം പരിശോധിക്കണമെന്നും നിർദ്ദേശിച്ചു. ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. വിദഗ്ധ സമിതി അംഗങ്ങൾ ഇക്കാര്യത്തിൽ സമർപ്പിച്ചിരിക്കുന്ന വിശദീകരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിക്കളഞ്ഞത്.

കഴിഞ്ഞ വർഷം മാർച്ചിൽ, അദാനി ഗ്രൂപ്പടക്കമുള്ള ഓാഹരി വിപണിയിലെ കുത്തക ഭീമൻമാരുടെ സെക്യൂരിറ്റീസ് മാർക്കറ്റുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ പരിശോധിക്കുന്നതിൽ റെഗുലേറ്ററി പരാജയം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാനായാണ് സുപ്രീം കോടതി ആറംഗ സമിതിയെ നിയോഗിച്ചത്. തുടർന്ന് പബ്ലിക് ലിമിറ്റഡ് സ്ഥാപനങ്ങളിൽ മിനിമം പബ്ലിക് ഷെയർഹോൾഡിംഗ് മാനദണ്ഡങ്ങളുടെ ലംഘനമുണ്ടോ എന്ന് അന്വേഷിക്കാൻ സെബിയോടും ആവശ്യപ്പെട്ടിരുന്നു.

നവംബർ 24 ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി ഹർജി തീർപ്പാക്കുന്നത് മാറ്റിവെച്ചിരുന്നു.

Advertisment

ഹിൻഡൻബെർഗ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മുഴുവനും യാഥാർത്ഥ്യമാണെന്ന് കോടതി കണക്കാക്കുന്നില്ലെന്ന് മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഇതേ തുടർന്നാണ് സെബിയോട് അന്വേഷണം നടത്താൻ നിർദേശിച്ചത്. സെബിയുടെ അന്വേഷണ പരിധിയിൽ ഇടപെടാൻ കോടതിക്ക് പരിമിധികളുണ്ട്. ഇതിനാലാണ് നിലവിൽ സെബിയുടെ അന്വേഷണ പരിധിയിലുള്ള ഒരു കേസ് മറ്റൊരു സ്വതന്ത്ര സംഘത്തിന് കൈമാറേണ്ടെന്ന നിർദ്ദേശം നൽകുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

പതിറ്റാണ്ടുകളായി അദാനി സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പും നടത്തി വരികയാണെന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപിക്കുന്നത്. ആരോപണം ഏറ്റെടുത്ത പ്രതിപക്ഷം  സർക്കാരിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട്  സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിനെ തുടർന്നുള്ള പ്രതിഷേധം പാർലമെന്റിൽ എത്തുകയും സഭ തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങൾ തള്ളിയ അദാനി ഗ്രൂപ്പ് തങ്ങളുടെ വളർച്ചയ്ക്ക് തുരങ്കം വെക്കാനുള്ള ചിലരുടെ ശ്രമം മാത്രമാണ് റിപ്പോർട്ടിലൂടെ പുറത്തുവന്നതെന്നാണ് പ്രതികരിച്ചത്.

Read More

Supreme Court Adani Group

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: