scorecardresearch

അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും

ജാപ്പനീസ് ആയോധനകലയായ ജിയു-ജിറ്റ്‌സുവിൽ പരിശീലനം നേടിയിട്ടുള്ള രാഹുൽ തന്റെ കഴിവുകൾ ഗുസ്തി താരങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു

ജാപ്പനീസ് ആയോധനകലയായ ജിയു-ജിറ്റ്‌സുവിൽ പരിശീലനം നേടിയിട്ടുള്ള രാഹുൽ തന്റെ കഴിവുകൾ ഗുസ്തി താരങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു

author-image
WebDesk
New Update
Rahul-Punia

ഫൊട്ടോ: രാഹുൽ ഗാന്ധി-എക്സ്

ഹരിയാന: രാജ്യത്തെ ഗുസ്തിയെന്നാൽ ഇന്ന് വിവാദങ്ങളുടേയും രാഷ്ട്രീയ വാദ-പ്രതിവാദങ്ങളുടേയും കൂടി ഏറ്റുമുട്ടൽ വേദിയായി മാറിയിരിക്കുന്നു. എന്നാൽ ആ വിവാദങ്ങളിൽ നിന്നെല്ലാം മാറി ഹരിയാനയിലെ ഏറ്റവും പ്രശസ്തമായ ഒരു ഗുസ്തി പരിശീലന കേന്ദ്രത്തിൽ നടന്ന വ്യത്യസ്തമായ ഒരു പരിശീലന സെഷന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അപ്രതീക്ഷിതമായി പരിശീലന കേന്ദ്രത്തിലെത്തിയ അതിഥിയും അദ്ദേഹം പകർന്നു നൽകിയ പുതിയ ആയോധന മുറകളുമാണ് അഖാഡയിലെ ഗുസ്തിക്കാർക്ക് പുതിയ അനുഭവമായത്.

Advertisment

ബുധനാഴ്ച രാവിലെ ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ്  ബജ്റംഗ് പൂനിയയ്ക്കൊപ്പം പരിശീലന കേന്ദ്രത്തിലേക്കെത്തിയത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയായിരുന്നു. ജാപ്പനീസ് ആയോധനകലയായ ജിയു-ജിറ്റ്‌സുവിൽ പരിശീലനം നേടിയിട്ടുള്ള രാഹുൽ തന്റെ കഴിവുകൾ ഗുസ്തി താരങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ആഗോളതലത്തിൽ പ്രചാരത്തിലുള്ള  ജിയു-ജിറ്റ്‌സുവിന്റെ മുറകൾ ഗുസ്തിക്കാർക്ക് പുതിയ അനുഭവമായി മാറി.

കാർഷിക ഗ്രാമമായ ഛാരയിലെ അക്കാദമിയിൽ ഗുസ്തിക്കാർക്കൊപ്പം ധോബി പച്ചാട്, ധക്ക് തുടങ്ങിയ നീക്കങ്ങൾ അടങ്ങിയ പാരമ്പര്യ ഗുസ്തി മുറകളെ കുറിച്ച് പഠിച്ച രാഹുൽ പുനിയയെയും കോച്ച് വീരേന്ദർ ദലാലിനെയും ജിയു-ജിറ്റ്‌സു ലോക്കുകൾ പഠിപ്പിക്കുകയും ചെയ്തു. ഒപ്പം ബജ്‌റ റൊട്ടിയും സാഗും കഴിക്കാൻ അവരോടൊപ്പം കൂടിയെന്നും കോച്ച് വീരേന്ദർ ദലാൽ പറഞ്ഞു. രാഹുലിന് അടവുകൾ മനസ്സിലാക്കാനും അവ പെട്ടെന്ന് തന്നെ സ്വായത്തമാക്കാനും അപൂർവ്വമായ കഴിവുണ്ടെന്നും ദലാൽ പ്രശംസിച്ചു. 
 
ഗുസ്തിക്കാരൻ തന്റെ എതിരാളിയെ തോളിൽ ഉയർത്തി പായയിൽ അടിക്കുന്ന ധോബി പച്ചാട്, തന്റെ എതിരാളിയെ നിലത്തേക്ക് എറിയുന്നതിന് മുമ്പ് തലയിൽ പിടിച്ച് നിൽക്കുന്ന ധക്ക്,  എന്നിവ ഗുസ്തിയിലെ പ്രശസ്തങ്ങളായ  രണ്ട് അടവുകളാണ്. ഇതാണ് രാഹുലിന് കാണിച്ചുകൊടുത്തത്. തുടർന്ന് രാഹുൽ ഗാന്ധി ജിയു-ജിറ്റ്‌സുവിലെ ചില നീക്കങ്ങൾ തനിക്കും പുനിയയ്ക്കും കാണിച്ചുതന്നുവെന്നും ദലാൽ പറഞ്ഞു.

Advertisment


 
ബിജെപി എംപിയും മുൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ മുൻനിരയിൽ നിന്ന ഗുസ്തി താരമാണ് ബജ്റംഗ് പൂനിയ. കഴിഞ്ഞ ആഴ്ച്ച പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പത്മശ്രീ തിരികെ നൽകിയതിന് ദിവസങ്ങൾക്ക് ശേഷം രാഹുൽ ഗാന്ധി പൂനിയയ്ക്കൊപ്പം ഹരിയാനയിലെ ഗുസ്തി അക്കാദമി സന്ദർശിക്കുന്നു എന്നതും ശ്രദ്ധേയമാണ്. 

ബ്രിജ് ഭൂഷന്റെ വിശ്വസ്തൻ സഞ്ജയ് സിംഗ് ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പുനിയ തന്റെ പദ്മശ്രീ ബഹുമതി തിരികെ നൽകാനുള്ള തീരുമാനമെടുത്തത്. പൂനിയയുടേതടക്കമുള്ള പ്രതിഷേധങ്ങളെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച പുതിയ കമ്മിറ്റിയെ സസ്പെൻഡ് ചെയ്തതായി കേന്ദ്ര സർക്കാർ അറിയിച്ചത്.
 
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച രണ്ട് ഗുസ്തിക്കാർ തങ്ങളുടെ കരിയർആരംഭിച്ച സ്ഥലമാണ് ലാലാ ദിവാൻ ചന്ദ് അഖാഡ അഥവാ വീരേന്ദർ അഖാര എന്ന ഗുസ്തി പരിശീലന കേന്ദ്രം. ഇതിൽ ഒരാളായ ബജ്റംഗ് പൂനിയ - 65 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടുകയും ഒന്നിലധികം വേൾഡ് മെഡൽ നേടുകയും ചെയ്ത പ്രതിഭയാണ്. 86 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന മറ്റൊരു ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവായ ദീപക് പുനിയയും ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിലേക്ക് മാറുന്നതിന് മുമ്പ് ഛരയിലെ ഈ അഖാരയിലാണ് പരിശീലനം നടത്തിയിരുന്നത്.

Read more:

Rahul Gandhi Bajrang punia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: