scorecardresearch

'മനുഷ്യക്കടത്ത്' വിമാനത്തില്‍ ഏറിയ പങ്കും ചെറുപ്പക്കാരായ പുരുഷന്മാര്‍

211 യാത്രക്കാർ 18-30 പ്രായപരിധിയിലുള്ളവരായിരുന്നു, 59 പേർ 31-40 പ്രായത്തിലുള്ളവരാണ്. വെറും 15 യാത്രക്കാർ 40-ലധികവും, 18 പേർ പ്രായപൂർത്തിയാകാത്തവരുമാണ്

211 യാത്രക്കാർ 18-30 പ്രായപരിധിയിലുള്ളവരായിരുന്നു, 59 പേർ 31-40 പ്രായത്തിലുള്ളവരാണ്. വെറും 15 യാത്രക്കാർ 40-ലധികവും, 18 പേർ പ്രായപൂർത്തിയാകാത്തവരുമാണ്

author-image
Aditi Raja
New Update
human trafficking

Passengers outside the Mumbai airport after the flight returned to the city on Tuesday morning from Vatry airport in France, where it was grounded after authorities in Paris received an anonymous signal alleging “human trafficking”. (Express Photo)

News: നിക്കരാഗ്വയിലേക്ക് പോയ ലെജൻഡ് എയർലൈൻസിന്‍റെ ചാർട്ടേഡ് ഫ്ലൈറ്റിലെ മൊത്തം 303 യാത്രക്കാരിൽ 85 ശതമാനവും 40 വയസ്സിന് താഴെയുള്ള യുവാക്കളാണ്. മൊത്തം യാത്രക്കാരിൽ, 286 അല്ലെങ്കിൽ 93 ശതമാനത്തിലധികം പേർ മുതിർന്നവരാണ് (18-ലധികം); 285 പേർ പുരുഷന്മാരാണ്.

Advertisment

ഫ്രാൻസിലെ വാട്രി വിമാനത്താവളത്തിൽ നിന്ന് ചൊവ്വാഴ്ച രാവിലെ വിമാനം മുംബൈയിലേക്ക് മടങ്ങി. പാരീസിലെ അധികാരികൾക്ക് 'മനുഷ്യക്കടത്ത്' ആരോപിക്കുന്ന അജ്ഞാത സിഗ്നൽ ലഭിച്ചതിനെത്തുടർന്നാണ് വിമാനം ഗ്രൗണ്ട് ചെയ്തത്.

ഇന്ത്യൻ എക്‌സ്പ്രസുമായി പഞ്ചാബ് സർക്കാരിന്‍റെ സ്രോതസ്സുകൾ പങ്കിട്ട യാത്രക്കാരുടെ വിശദാംശങ്ങൾ അനുസരിച്ച്, 211 യാത്രക്കാർ 18-30 പ്രായപരിധിയിലുള്ളവരായിരുന്നു, 59 പേർ 31-40 പ്രായത്തിലുള്ളവരാണ്. വെറും 15 യാത്രക്കാർ 40-ലധികവും, 18 പേർ പ്രായപൂർത്തിയാകാത്തവരുമാണ് (18 വയസ്സിന് താഴെയുള്ളവർ).

യുവാക്കളെ വിദേശത്തേക്ക് അയയ്ക്കാൻ നിയമവിരുദ്ധമായ മാർഗങ്ങൾ

70 ശതമാനം യാത്രക്കാരും പഞ്ചാബിൽ നിന്നുള്ളവരാണെന്ന് അവരുടെ കുടുംബപ്പേരുകളുടെ അടിസ്ഥാനത്തില്‍ കരുതപ്പെടുന്നതായി പഞ്ചാബ് പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഗുജറാത്തിൽ നിന്നുള്ള യാത്രക്കാരുടെ വലിയ സംഘംത്തിന്‍റെ കാര്യത്തില്‍, 65 ഓളം പേരില്‍, 21 പേരെ മാത്രമേ പോലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ. സംസ്ഥാനത്ത് നിന്നുള്ള ചിലർ അഭയം തേടി ഫ്രാൻസിൽ തിരിച്ചെത്തിയിരിക്കാം എന്നും അവർ പറഞ്ഞു.

Advertisment

ബുക്കാറെസ്റ്റ് ആസ്ഥാനമായുള്ള ലെജൻഡ് എയർലൈൻസിൽ നിന്ന് ചാർട്ടര്‍ ചെയ്ത വിമാനത്തിൽ എത്ര പഞ്ചാബികൾ ഉണ്ടായിരുന്നു എന്നതിന്‍റെ ഒരു റിപ്പോർട്ട് പഞ്ചാബ് സർക്കാർ തയ്യാറാക്കുന്നുണ്ട്, ഒപ്പം അവരെ എങ്ങനെയാണ് വിദേശത്തേക്ക് കൊണ്ടു പോയതെന്ന് അന്വേഷിക്കുന്നു. 

"ഇവരുടെ യാത്ര സജ്ജമാക്കിയ  ട്രാവൽ ഏജന്റ് പഞ്ചാബിൽ നിന്നാണോ എന്നും അന്വേഷിക്കുന്നുണ്ട്. യുവാക്കളെ വിദേശത്തേക്ക് അയയ്ക്കാൻ നിയമവിരുദ്ധമായ മാർഗങ്ങൾ ഉപയോഗിക്കുന്ന ട്രാവൽ ഏജന്റുമാർക്കെതിരെ ഞങ്ങൾ അന്വേഷണം നടത്തി നടപടിയെടുക്കും," പഞ്ചാബിലെ എൻആർഐ കാര്യ മന്ത്രി കുൽദീപ് സിംഗ് ധലിവാൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഗുജറാത്തിൽ നിന്നുള്ള യാത്രക്കാരില്‍ കുറഞ്ഞത് 21 പെര്നെകിലും  ബുധനാഴ്ച സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങിയതായി ഗുജറാത്ത് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ യാത്രക്കാരെയും അവരുടെ ബന്ധുക്കളെയും ചോദ്യം ചെയ്യും. ആരോപണവിധേയമായ ഇമിഗ്രേഷൻ റാക്കറ്റിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും യുഎസിലേക്ക് കടക്കാമെന്ന് വാഗ്ദാനം ചെയ്ത ഏജന്റുമാരെ തിരിച്ചറിയാനും ഇത് സഹായിക്കും എന്ന് കരുതപ്പെടുന്നു. ഈ യാത്രക്കാർ ബനസ്‌കന്ത, മെഹ്‌സാന, ഗാന്ധിനഗർ, ആനന്ദ്, പടാൻ ജില്ലകളിൽ നിന്നുള്ളവരാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

യുഎസിലേക്കോ കാനഡയിലേക്കോ ഉള്ള അനധികൃത കുടിയേറ്റം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളുമായി സംസ്ഥാന സി ഐ ഡി 'അടുത്തു പ്രവർത്തിക്കുകയായിരുന്നു.' കേസ് അന്വേഷിക്കാൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ നാല് ടീമുകളെ സിഐഡി രൂപീകരിച്ചിട്ടുണ്ട്, ഇതിൽ കുറഞ്ഞത് ആറ് ഏജന്റുമാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

In Other News:

News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: