/indian-express-malayalam/media/media_files/6e5CRyB2tkrLL6XSGjJP.jpg)
മനുഷ്യക്കടത്ത് ആരോപിച്ച് നാല് ദിവസത്തേക്ക് ഫ്രാൻസിൽ നിർത്തിയ ചാർട്ടർ വിമാനത്തിലെ യാത്രക്കാർ 26ന് മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്നു. (എക്സ്‌പ്രസ് ഫൊട്ടോ: പ്രദിപ് ദാസ്)
അഹമ്മദാബാദ്: ഫ്രാൻസിലെ വാട്രി വിമാനത്താവളത്തിൽ നിന്ന് മടങ്ങിയെത്തിയ 21 ഗുജറാത്തി യാത്രികരെ ചോദ്യം ചെയ്ത് ഗുജറാത്തി പൊലിസ്. അനധികൃത കുടിയേറ്റ റാക്കറ്റിന്റെ ഭാഗമാണോയെന്ന് കണ്ടെത്താൻ യാത്രക്കാരെയും അവരുടെ ബന്ധുക്കളെയും സംസ്ഥാന സിഐഡി മേധാവികൾ വിശദമായി ചോദ്യം ചെയ്യും. ഗുജറാത്ത് സ്റ്റേറ്റ് പൊലിസിന്റെ ഭാഗമായ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ആണ് സിഐഡി എന്നറിയപ്പെടുന്നത്.
ഗുജറാത്തിലെ ബനസ്‌കന്ത, മെഹ്‌സാന, ഗാന്ധിനഗർ , ആനന്ദ്, പാടാൻ ജില്ലകളിൽ നിന്നുള്ള 21 പേരെയാണ് ചോദ്യം ചെയ്യുന്നത്. നിക്കരാഗ്വയിലേക്ക് പോകാൻ ഗുജറാത്തി നിവാസികളെ സഹായിച്ചേക്കാവുന്ന ഏജന്റുമാരെ കണ്ടെത്താൻ പൊലിസ് ശ്രമം നടത്തും. മനുഷ്യക്കടത്തും അനധികൃത കുടിയേറ്റവും ആരോപിക്കപ്പെടുന്ന റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കാൻ ഗുജറാത്ത് പൊലിസ് പ്രത്യേക സിഐഡി ടീമുകൾ രൂപീകരിച്ചിരുന്നു.
സൌദിയിൽ നിന്ന് ലെജൻഡ് എയർലൈൻസ് വിമാനത്തിൽ നിക്കരാഗ്വയിലേക്ക് പറന്ന 276 ഇന്ത്യക്കാരിൽ, 21 പേർ ഗുജറാത്തിൽ നിന്നുള്ളവരായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇവർ ബുധനാഴ്ചയാണ് ഗുജറാത്തിൽ തിരിച്ചെത്തിയത്. അനധികൃത കുടിയേറ്റത്തിന്റെയും മനുഷ്യക്കടത്തിന്റെയും ഭാഗമാണോ ഈ യാത്രക്കാർ എന്ന ആശങ്കയെ തുടർന്നാണ് സിഐഡി ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്യുന്നത്.
ഫ്രാൻസിലെ വാർട്ടി വിമാനത്താവളത്തിൽ നാല് ദിവസം തടഞ്ഞുവെച്ച ചാർട്ടേഡ് വിമാനത്തിൽ 303 ഇന്ത്യക്കാരാണ് ആകെ ഉണ്ടായിരുന്നത്. 25 പേർ ഫ്രഞ്ച് സർക്കാരിന്റെ അഭയം തേടിയിട്ടുണ്ട്.
Read More News stories
- ഇന്ത്യൻ ശിക്ഷാനിയമത്തിൽ നിന്ന് ന്യായ സൻഹിതയിലേക്ക്: എന്താണ് പുതിയ മാറ്റങ്ങൾ, എന്തൊക്കെയാണ് ഒഴിവാക്കപ്പെട്ടത്
- കോൺഗ്രസ് പ്രതീക്ഷ ഇനി രാഹുലിന്റെ ഭാരത് ജോഡോ 2.0 യാത്രയിൽ, പ്രിയങ്ക പങ്കെടുക്കുമെന്നും പ്രത്യാശ
- നിലവിലെ ഭരണത്തിൽ, 'ജനാധിപത്യം' എന്ന വാക്കിന് പുതിയ നിർവ്വചനമുണ്ടെന്ന് ബിജെപി
- പ്രധാനമന്ത്രി മോദി ഒഴികെ മറ്റാരും ഒഴിച്ചു കൂടാനാവാത്തവരല്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.