/indian-express-malayalam/media/media_files/6MSmfRtM6LYu2LPCgSE6.jpg)
ആഗസ്റ്റിൽ സംഹിത ആദ്യമായി ലോക്‌സഭയിൽ അവതരിപ്പിച്ചപ്പോൾ, രാജ്യദ്രോഹ നിയമം റദ്ദാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ,ബി എൻ എസ് ഒരു പുതിയ പേരിലും വിശാലമായ നിർവചനത്തിലും ആ കുറ്റം ഉൾപ്പെടുത്തിയിരിക്കുന്നു
ഭീകരവാദവും സംഘടിത കുറ്റകൃത്യങ്ങളും സാധാരണ ക്രിമിനൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നത് മുതൽ കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ലിംഗ നിഷ്പക്ഷത കൊണ്ടുവരുന്നത് വരെ സ്വവർഗരതിയെ ക്രിമിനൽ കുറ്റമാക്കിയ സെക്ഷൻ 377 റദ്ദാക്കുന്നത് ഉൾപ്പടെ, ഭാരതീയ ന്യായ സംഹിത ബിൽ (ബി എൻ എസ്), 2023 ഇന്ത്യൻ ശിക്ഷാ നിയമത്തിൽ (ഐ പി സി) നിന്ന് നിരവധി പ്രധാന മാറ്റങ്ങൾ വരുത്തുന്നു.
പുതിയ കുറ്റങ്ങൾ
വിവാഹ വാഗ്‌ദാനം: വിവാഹം കഴിക്കുമെന്ന വഞ്ചനാപരമായ വാഗ്‌ദാനത്തെ ക്രിമിനൽ കുറ്റമാക്കിക്കൊണ്ട് “ലൗ ജിഹാദ്” എന്ന ആരോപണത്തെ പ്രത്യക്ഷത്തിൽ കൈകാര്യം ചെയ്യുന്നതായി തോന്നുന്ന ക്ലോസ് 69 ബി എൻ എസ് ഭേഗഗതിയിൽ ഉൾപ്പെടുന്നു. "ലൈംഗികബന്ധം ബലാത്സംഗ കുറ്റത്തിന് തുല്യമല്ല" എന്ന വാചകം അടിസ്ഥാനപരമായി പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെയും കുറ്റകരമാക്കുന്നു.
"വഞ്ചനാപരമായ മാർഗത്തിലൂടെയോ അല്ലെങ്കിൽ അത് നിറവേറ്റാനുള്ള ഉദ്ദേശമില്ലാതെ ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട്, അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ, ബലാത്സംഗ കുറ്റത്തിന് തുല്യമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ, ശിക്ഷിക്കപ്പെടും. പത്ത് വർഷം വരെയുള്ള തടവും പിഴ ഈടാക്കാവുന്നതുമായി കുറ്റം," "വഞ്ചനാപരമായ മാർഗങ്ങളിൽ" തൊഴിൽ അല്ലെങ്കിൽ സ്ഥാനക്കയറ്റം, പ്രലോഭനം, അല്ലെങ്കിൽ ഐഡന്റിറ്റി മറച്ചുവെച്ചുള്ള വിവാഹവാഗ്ദാനം എന്നിവ ഉൾപ്പെടുമെന്ന് വ്യവസ്ഥ കൂട്ടിച്ചേർക്കുന്നു.
ആൾക്കൂട്ട കൊലപാതകം: വംശം, ജാതി, സമുദായം അല്ലെങ്കിൽ വ്യക്തിപരമായ വിശ്വാസം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി അഞ്ചോ അതിലധികമോ വ്യക്തികളുള്ള ഒരു ജനക്കൂട്ടം കൊലപാതകം നടത്തുമ്പോൾ, ആൾക്കൂട്ടക്കൊല, വിദ്വേഷ-കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ബി എൻ എസിലെ വ്യവസ്ഥകൾ ക്രോഡീകരിക്കുന്നു. ജീവപര്യന്തം മുതൽ മരണം വരെയുള്ള ശിക്ഷയാണ് വ്യവസ്ഥയിലുള്ളത്.
നേരത്തെ, ബില്ലിൽ കുറഞ്ഞത് ഏഴ് വർഷം തടവ് ആയിരുന്നു നിർദ്ദേശിച്ചിരുന്നത്, എന്നാൽ ഇത് കൊലപാതകത്തിന് തുല്യമായി കൊണ്ടുവന്നു. ആൾക്കൂട്ട കൊലപാതകത്തിന് പ്രത്യേക നിയമം കൊണ്ടുവരണമെന്ന് 2018ൽ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
സംഘടിത കുറ്റകൃത്യം: ആദ്യമായാണ്, സംഘടിത കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നത് സാധാരണ ക്രിമിനൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നത്. സംഘടിത ക്രൈം സിൻഡിക്കേറ്റുകളോ സംഘങ്ങളോ നടത്തുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി നിരവധി പ്രത്യേക സംസ്ഥാന നിയമനിർമ്മാണങ്ങളുണ്ട്, മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്, 1999 ഇതിന് ഉദാഹരണമാണ്. ഈ പ്രത്യേക നിയമങ്ങൾ വിപുലമായ നിരീക്ഷണ അധികാരങ്ങൾ നിർദ്ദേശിക്കുകയും തെളിവുകളുടെയും നടപടിക്രമങ്ങളുടെയും മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുകയും ചെയ്യുന്നു. സാധാരണ ക്രിമിനൽ നിയമത്തിൽ കാണാത്ത നിലയിൽ ഭരണകൂടത്തിന് അനുകൂലമായ കാര്യങ്ങളാവും ഇതിൽ ഉൾപ്പെടുന്നത്.
കൗതുകകരമെന്നു പറയട്ടെ, പുതിയ നിയമനിർമ്മാണത്തിൽ, സംഘടിത കുറ്റകൃത്യം ചെയ്യാനുള്ള ശ്രമത്തിനും സംഘടിത കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുമുള്ള ശിക്ഷ ഒന്നുതന്നെയാണ്, എന്നാൽ ആരോപിക്കപ്പെടുന്ന കുറ്റം മൂലമാണോ മരണം സംഭവിച്ചത് എന്നതിനെ അടിസ്ഥാനമാക്കി ഒരു വ്യത്യാസം ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ ഭാഗമായി മരണം സംഭവിച്ചിട്ടുള്ള കേസുകളിൽ, ശിക്ഷ ജീവപര്യന്തം മുതൽ മരണം വരെയാണ്, എന്നാൽ മരണം സംഭവിക്കാത്ത കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ, അഞ്ച് വർഷത്തെ നിർബന്ധിത തടവ് ആണ് ഏറ്റവും ചെറിയ ശിക്ഷയായി നിർദ്ദേശിക്കുന്നത്, അത് ജീവപര്യന്തം വരെ ആകാം.
"മോഷണം, തട്ടിയെടുക്കൽ, വഞ്ചന, അനധികൃതമായി ടിക്കറ്റ് വിൽക്കൽ, അനധികൃത വാതുവെപ്പ് അല്ലെങ്കിൽ ചൂതാട്ടം, പൊതു പരീക്ഷാ ചോദ്യപേപ്പറുകൾ വിൽക്കൽ" എന്നിവ കുറ്റകരമാക്കുന്ന "ചെറിയ സംഘടിത കുറ്റകൃത്യങ്ങൾ"(പെറ്റി ഓർഗനൈസ്ഡ് ക്രൈം) എന്ന മറ്റൊരു വിഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. ബില്ലിന്റെ ആദ്യരൂപത്തിൽ, നിസ്സാരമായ സംഘടിത കുറ്റകൃത്യങ്ങളെ വിവരിക്കാൻ, "പൗരന്മാർക്കിടയിൽ പൊതുവായ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഏതൊരു കുറ്റകൃത്യവും" എന്ന് വിശാലമായാ അർത്ഥത്തിൽ വരുന്ന വാക്കുകൾ ഉപയോഗിച്ചിരുന്നു, എന്നാൽ ഇപ്പോഴത് ഒഴിവാക്കിയിരിക്കുന്നു. ദൈനംദിന പൊലീസിങ്ങിലെ ചെറിയ ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ വ്യവസ്ഥ ലക്ഷ്യമിടുന്നു, ഇത് സാധാരണ മോഷണം പോലുള്ള കേസുകളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകുമെന്ന് വ്യക്തമല്ല.
ഭീകരവാദം: കർശനമായ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയൽ നിയമത്തിൽ (യു എ പി എ) നിന്ന് "ഭീകരപ്രവർത്തനങ്ങൾ" നിർവചിക്കുന്നതിൽ ഭാഷയുടെ വലിയ ഭാഗങ്ങൾ ഉപയോഗിച്ചു കൊണ്ട്, ബി എൻ എസ് ഭീകരതയെ സാധാരണ ക്രിമിനൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നു. ബാംഗ്ലൂർ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി, നടത്തിയ ഒരു വിശകലനം അനുസരിച്ച്, "ഭീകരവാദി" എന്നതിന്റെ നിർവചനം ഫിലിപ്പീൻസ് ആന്റി ടെററിസം ആക്ട്, 2020 ൽ നിന്ന് കടമെടുത്തതാണ്. നിർണായകമായി, തീവ്രവാദത്തിന് ധനസഹായം നൽകുന്ന കുറ്റകൃത്യം യുഎപിഎയെ അപേക്ഷിച്ച് ബിഎൻഎസിൽ വിശാലമാണ്.
യുഎപിഎയും ബിഎൻഎസും എങ്ങനെ ഒരേസമയം പ്രവർത്തിക്കുമെന്ന് വ്യക്തമല്ല, പ്രത്യേകിച്ചും യുഎപിഎ കൂടുതൽ കർശനമായിരിക്കുമ്പോൾ പ്രത്യേക കോടതികളിൽ കേസുകൾ കേൾക്കുമ്പോൾ.
ആത്മഹത്യാശ്രമം: ബിഎൻഎസ് ഒരു പുതിയ വ്യവസ്ഥ കൊണ്ടുവരുന്നു, "ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെ തന്റെ ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിൽ നിന്ന് നിർബന്ധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നവരെ" ഈ കുറ്റത്തിന് കീഴിൽ കൊണ്ടുവരും. ഇതിന് ഒരു വർഷം വരെ തടവാണ് ശിക്ഷ. പ്രതിഷേധസമയത്ത് സ്വയം തീകൊളുത്തലും നിരാഹാര സമരവും തടയാൻ ഈ വ്യവസ്ഥ പ്രയോഗിക്കാവുന്നതാണ്.
ഐ പി സിയിൽ നിന്നുള്ള ഒഴിവാക്കലുകൾ
"അസ്വഭാവിക "ലൈംഗിക കുറ്റകൃത്യങ്ങൾ: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ്, മറ്റ് "അസ്വാഭാവിക" ലൈംഗിക പ്രവർത്തനങ്ങൾക്കൊപ്പം സ്വവർഗരതിയെ ക്രിമിനൽ കുറ്റമാക്കിയത് ബി എൻ എസ് പ്രകാരം റദ്ദാക്കി. അതേസമയം, സെക്ഷൻ 377 ന്റെ പൂർണ്ണമായ ഒഴിവാക്കൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്, കാരണം സമ്മതപ്രകാരമല്ലാതെയുള്ള ലൈംഗിക പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ ഈ വ്യവസ്ഥ ഇപ്പോഴും സഹായകമാണ്, പ്രത്യേകിച്ചും ബലാത്സംഗ നിയമങ്ങളുമായി ബന്ധപ്പെട്ട് ലിംഗഭേദം നിലനിൽക്കുമ്പോൾ. 2018-ൽ സുപ്രീം കോടതി ഈ വ്യവസ്ഥയെ ഭരണഘടനാ വിരുദ്ധമായി നിരീക്ഷിച്ചു, അത് സമ്മതത്തോടെയുള്ള സ്വവർഗരതി ബന്ധങ്ങളെ ക്രിമിനൽ കുറ്റമാണെന്ന് വിലയിരുത്തി.
വ്യഭിചാരം: 2018-ൽ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി റദ്ദാക്കിയ വ്യഭിചാര കുറ്റം ബിഎൻഎസ് പ്രകാരം ഒഴിവാക്കി.
തഗ്ഗ്: ഐ പി സി സെക്ഷൻ 310 പ്രകാരം "കൊലപാതകത്തിലൂടെയോ കൊലപാതകത്തോടൊപ്പമോ മോഷണം നടത്തുന്നതിനോ കുട്ടികളെ മോഷ്ടിക്കുന്നതിനോ വേണ്ടി മറ്റൊരാളുമായോ മറ്റുള്ളവരുമായോ സ്ഥിരമായി ബന്ധപ്പെട്ടിരിക്കുന്നവരെ" കുറ്റകരമാണ്.അവരെ തഗ്ഗുകളായി മുദ്രകുത്തുകയും ചെയ്യുന്നു. ചില ഗോത്രങ്ങൾക്ക് മേൽ ക്രിമിനലിറ്റിയെക്കുറിച്ചുള്ള കൊളോണിയൽ സങ്കൽപ്പങ്ങൾ അടിച്ചേൽപ്പതിന്റെ പേരിൽ ഈ വ്യവസ്ഥ വിമർശിക്കപ്പെട്ടിരുന്നു. ബിഎൻഎസ് ഈ വ്യവസ്ഥ പൂർണമായും ഒഴിവാക്കി.
ലിംഗ നിഷ്പക്ഷത: ബലാത്സംഗ നിയമങ്ങൾ സ്ത്രീകൾക്കായി നിലനിൽക്കുമ്പോൾ, ബി എൻ എസ് മറ്റ് ചില നിയമങ്ങൾ, പ്രത്യേകിച്ച് കുട്ടികളുമായി ഇടപഴകുന്ന നിയമങ്ങൾ, ലിംഗ നിഷ്പക്ഷത കൊണ്ടുവരാൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഒരു പെൺകുട്ടിയെ കൂട്ടിക്കൊടുക്കുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ (അവിഹിത ബന്ധത്തിന്, ഐ പി സി യുടെ 366A) ലിംഗഭേദമില്ലാത്തതാക്കിയിരിക്കുന്നു. പ്രായപൂർത്തിയാകാത്തവരെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിന്, ഐ പി സി (സെക്ഷൻ 361) പ്രകാരം തട്ടിക്കൊണ്ടുപോകപ്പെടുന്ന കേസുകളിൽ ഉൾപ്പെടുന്ന ഇരകൾക്ക് ലിംഗഭേദപരമായി വ്യത്യസ്ത പ്രായപരിധികളായിരുന്നു: ആൺകുട്ടിക്ക് 16 വയസ്സും പെൺകുട്ടിക്ക് 18 വയസ്സുമായിരുന്നു. ബിഎൻഎസ് ഇത് ഇരുവിഭാഗത്തിനും 18 വയസാക്കി.
മുതിർന്നവരെ സംബന്ധിച്ചിടത്തോളം, സ്ത്രീകളുടെ മാന്യതയെ (IPC യുടെ 354A), വോയറിസം (354C) എന്നിവയെ പ്രകോപിപ്പിക്കുന്ന കുറ്റത്തിന് ഇപ്പോൾ ബി എൻ എസ് പ്രകാരം പ്രതികൾക്ക് ലിംഗഭേദമില്ല, അതായത് സ്ത്രീകൾക്കെതിരെയും ഈ നിയമപ്രകാരം കേസെടുക്കാം.
മറ്റുള്ളവ
വ്യാജവാർത്ത അഥവാ ഫേക്ക് ന്യൂസ് : ഐപിസിയിൽ നിലവിൽ സെക്ഷൻ 153 ബി അടങ്ങിയിരിക്കുന്നു, അത് "ആരോപണങ്ങൾ, ദേശീയ ഉദ്ഗ്രഥനത്തിനെതിരായുള്ള മുൻവിധിയുള്ള അവകാശവാദങ്ങൾ" എന്നിവ കൈകാര്യം ചെയ്യുന്നു. "വിദ്വേഷ പ്രസംഗം" എന്ന് പൊതുവെ വിളിക്കപ്പെടുന്ന ഇത്, മറ്റ് വശങ്ങൾക്കൊപ്പം, കുറ്റകരമാക്കുന്നു, ഇത് സമുദായങ്ങൾക്കിടയിൽ "അസ്വാരസ്യം അല്ലെങ്കിൽ ശത്രുത അല്ലെങ്കിൽ വിദ്വേഷം അല്ലെങ്കിൽ വെറുപ്പ് " എന്നിവയ്ക്ക് കാരണമാകുന്നു. തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കുന്ന ഒരു പുതിയ വ്യവസ്ഥ ബിഎൻഎസ്സിൽ ഉൾപ്പെടുത്തുന്നു.
രാജ്യദ്രോഹം: ആഗസ്റ്റിൽ സംഹിത ആദ്യമായി ലോക്‌സഭയിൽ അവതരിപ്പിച്ചപ്പോൾ, രാജ്യദ്രോഹ നിയമം റദ്ദാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ,ബി എൻ എസ് ഒരു പുതിയ പേരിലും വിശാലമായ നിർവചനത്തിലും ആ കുറ്റം ഉൾപ്പെടുത്തിയിരിക്കുന്നു. 'രാജ്ദ്രോഹ്' എന്നതിൽ നിന്ന് 'ദേശ്ദ്രോഹ് ' എന്ന പേരുമാറ്റത്തിന് പുറമെ, പുതിയ വ്യവസ്ഥ "വിഘടനവാദ പ്രവർത്തനങ്ങളുടെ" സാമ്പത്തിക സഹായം ചെയ്യുന്നതും "വിഘടനവാദ പ്രവർത്തനങ്ങളുടെ" വികാരങ്ങളെ പിന്തുണയ്ക്കുന്നതുമൊക്കെ നിയമത്തിന് പരിധിയിൽ കൊണ്ടുവരുന്നു.
നിർബന്ധിത മിനിമം ശിക്ഷ: ജീവപര്യന്തം തടവുകാരൻ ചെയ്യുന്ന കൊലപാതകത്തിന് ഐപിസി 303-ാം വകുപ്പ് നിർബന്ധിത വധശിക്ഷ വിധിച്ചു. ശിക്ഷ വിധിക്കുന്നതിൽ ജഡ്ജിമാരുടെ വിവേചനാധികാരം എടുത്തുകളഞ്ഞതിനാൽ 1983-ൽ സുപ്രീം കോടതി ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തി. "മരണം അല്ലെങ്കിൽ ജീവപര്യന്തം തടവ്, ശിക്ഷ വിധിക്കുന്നതിന് ശിക്ഷയ്ക്ക് വിധേയനാകുന്ന വ്യക്തിയുടെ സ്വാഭാവിക ജീവിതത്തിന്റെ ശേഷിപ്പി"നെ അടിസ്ഥാനമാക്കി ശിക്ഷ നിർദേശിക്കുന്നതിനായി ബി എൻ എസ്സിൽ മാറ്റം വരുത്തിയിട്ടുണ്ട്.
മറ്റ് പല വ്യവസ്ഥകളിലും, നിർബന്ധിത മിനിമം ശിക്ഷകൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഒരു മിനിമം ശിക്ഷ ജുഡീഷ്യൽ വിവേചനാധികാരത്തിനും സ്വേച്ഛാധികാരത്തിനുമുള്ള വ്യാപ്തി പരിമിതപ്പെടുത്തുമ്പോൾ, കുറ്റവാളിയോട് ഇത് അന്യായമായി കാണപ്പെടുന്നു. കുറ്റകൃത്യത്തിനിടയാക്കിയ സാഹചര്യമോ, അവർ ആദ്യമായി കുറ്റവാളിയാകുന്നതാണോ എന്നതോ അല്ലെങ്കിൽ കുടുംബത്തിലെ ഏക അത്താണിയാണോ എന്ന തുടങ്ങിയ വസ്തുതകൾ, പലപ്പോഴും അവഗണിക്കപ്പെടുന്നു.
കൂടാതെ, ബിഎൻഎസിന് കീഴിൽ, പൊതു സ്വത്ത് നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഇപ്പോൾ ഗ്രേഡഡ് പിഴ ചുമത്തുന്നു, അതായത് , സംഭവിച്ച നാശനഷ്ടത്തിന്റെ അളവിന് തുല്യമാണ് പിഴ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.