scorecardresearch

പ്രധാനമന്ത്രി മോദി ഒഴികെ മറ്റാരും ഒഴിച്ചു കൂടാനാവാത്തവരല്ല

മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ബിജെപിയുടെ മികച്ച വിജയത്തിന് കാരണക്കാരായ അറിയപ്പെടാത്ത, രണ്ട് ഹീറോകളുണ്ട്

മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ബിജെപിയുടെ മികച്ച വിജയത്തിന് കാരണക്കാരായ അറിയപ്പെടാത്ത, രണ്ട് ഹീറോകളുണ്ട്

author-image
Coomi Kapoor
New Update
Narendra Modi BJP

Express Photo : Tashi Tobgyal

നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ വിമുഖത കാണിക്കുന്ന ബിജെപിയുടെ പ്രധാന നേതാക്കളെ ഡൽഹിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് തിരഞ്ഞെടുപ്പ് തന്ത്രങ്ങളല്ലെന്നും ഗുജറാത്ത് മോഡലിന്റെ മാതൃകയിൽ തലമുറമാറ്റം സുഗമമാക്കുന്നതായിരിക്കുമെന്നും രണ്ട് മാസം മുമ്പ്,  ഈ കോളത്തിൽ നടത്തിയ നിരീക്ഷണം വളരെ കൃത്യമായി സംഭവിച്ചുവെന്ന്മാത്രമല്ല പ്രധാനമന്ത്രി മോദി ഒഴികെ മറ്റാരും ഒഴിച്ചു കൂടാനാവാത്തവരല്ലെന്ന സന്ദേശം അടിവരയിട്ട് വ്യക്തമാക്കുക കൂടെ ചെയ്തു.

Advertisment

അഭിമാനിയായ മുൻ രാജകുടുംബവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയ്ക്ക് ഇത് കയ്പേറിയ ഗുളികയായിരുന്നു അത് വിഴുങ്ങുകയല്ലാതെ മറ്റ് മാർഗങ്ങൾ അവർക്ക് മുന്നിൽ ഇല്ലായിരുന്നു. രാജ്‌നാഥ് സിങ് മുന്നോട്ട് വച്ച നിർദ്ദേശ പ്രകാരം  അധികം അറിയപ്പെടാത്ത എംഎൽഎ ഭജൻ ലാൽ ശർമ്മയുടെ പേര്  മുഖ്യമന്ത്രി സ്ഥാനത്തേക്ക് വസുന്ധര രാജെയ്ക്ക്  അവസാന നിമിഷം വായിക്കേണ്ടി വന്നുവന്നു.

വസുന്ധര തന്റെ സ്ഥാനത്തിനായി അവസാനം വരെ പരസ്യമായി പോരാടി, ഒരു വർഷത്തേക്കെങ്കിലും തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് വിനീതമായി  അഭ്യർത്ഥിച്ചു. ശിവരാജ് സിങ് ചൗഹാൻ കൂടുതൽ സൂക്ഷ്മത പുലർത്തി. അദ്ദേഹം പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്തില്ല, എന്നാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ അദ്ദേഹത്തിന്റെ ജനപ്രീതി  വെളിപ്പെടുത്തുന്നതായിരുന്നു.  64-ാം വയസ്സിൽ പാർട്ടിക്ക് ഇനിയും നിരവധി വർഷത്തെ സേവനം ചെയ്യാൻ കഴിയുമെന്ന്  അദ്ദേഹം ആർ‌എസ്‌എസിന് തോന്നലുളവാക്കി.  ശിവരാജ് സിങ് ചൗഹാനെ പാർട്ടി ഭാരവാഹിയായി ഉൾപ്പെടുത്തിയേക്കാമെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ പ്രതീക്ഷ - ഒടുവിൽ ജെ പി നദ്ദയിൽ നിന്ന് അദ്ദേഹം പ്രസിഡന്റായി ചുമതലയേൽക്കുമെന്നത് - എന്നാൽ, ഈ ശ്രമങ്ങളൊക്കെ ഫലവത്തായോ എന്നത് മറ്റൊരു കാര്യം. മോദിയുമായുള്ള ശിവരാജ്സിങ് ചൗഹാന്റെ മുൻകാല ചരിത്രം അദ്ദേഹത്തിനെതിരെ പ്രവർത്തിക്കാം.

വേദനിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ

ഹിന്ദി ഹൃദയഭൂമിയിലെ രണ്ട്, മൂന്ന്  സംസ്ഥാനങ്ങളിലെങ്കിലും ജയിക്കുമെന്ന് കോൺഗ്രസ് നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടെണ്ണൽ ദിവസം പാർട്ടി ആസ്ഥാനത്തേക്ക്  ഡൽഹിയിലെ ഒരു സ്വീറ്റ് ഹൗസിൽ നിന്ന് 200 കിലോഗ്രാം മിഠായി ഓർഡർ ചെയ്തു. ആഘോഷത്തിന്റെ ഭാഗമാകാൻ, ഒരു മുൻ കോൺഗ്രസ് മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലേക്ക് പറന്നു,  എന്നാൽ ഉത്തരേന്ത്യയിൽ പാർട്ടി തോറ്റമ്പുന്നു എന്നു വ്യക്തമായപ്പോൾ, ആഘോഷത്തിനായി ഓർഡർ ചെയ്ത മധുരപലഹാരങ്ങൾ തിരികെ നൽകി.

Advertisment

ഫലം വന്നതിന് ശേഷം മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാന അധ്യക്ഷന്മാരോട് ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ചതിന് സ്ഥാനമൊഴിയാന്‍ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ആവശ്യപ്പെട്ടു. എന്നാൽ, പെട്ടെന്നുള്ള  നടപടി വേണ്ടെന്ന്  അദ്ദേഹത്തിന് ഉപദേശം ലഭിച്ചു. മധ്യപ്രദേശിൽ  കമൽനാഥിന് പകരംവെക്കാൻ നിലവിൽ മറ്റൊരാളില്ല. കമൽനാഥിന്റെ പ്രായമായ എതിരാളിയായ ദിഗ്‌വിജയ് സിങ്ങും പകരമാകില്ല, ജിതു പട്വാരി, കമലേശ്വർ പട്ടേൽ തുടങ്ങിയ യുവമുഖങ്ങളും പരാജയപ്പെട്ടു.

തോൽവിയെക്കുറിച്ച് രാഹുൽ ഗാന്ധി കമൽ നാഥിനോട് പരിഹാസത്തോടെ സംസാരിച്ചപ്പോൾ,  മറ്റാരെക്കാളും ദീർഘകാലമായി കോൺഗ്രസിലുള്ളയാളാണ് താനെന്നും  രാഹുലിന്റെ പിതാവ് പോലും തന്റെ ഉപദേശം തേടിയിരുന്നുവെന്നുമുള്ളകാര്യമോർപ്പിച്ച്  77 കാരനായ  കമൽ നാഥ്, ദേഷ്യത്തോടെ തിരിച്ചടിച്ചു.  ഒരിക്കൽ പാർട്ടി അധ്യക്ഷസ്ഥാനം നിരസിച്ച അശോക്‌ ഗെലോട്ട്,രാജസ്ഥാനിലും, സംസ്ഥാനത്തിന്റെ നിയന്ത്രണം വിട്ടുകൊടുത്ത്  നിസ്സാരമായി പോകില്ല.

സംശയാസ്പദമായ തന്ത്രങ്ങൾ

ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ എന്തെങ്കിലും നിർദ്ദേശമുണ്ടോ എന്ന നക്ഷത്രമിടാത്ത ചോദ്യത്തിന് പാർലമെന്റിൽ മീനാക്ഷി ലേഖിയുടെ വളച്ചുകെട്ടിയും ഉഭയാർത്ഥത്തിലും നൽകിയ  രേഖാമൂലമുള്ള മറുപടിയെ  പത്രപ്രവർത്തകൻ എക്സിൽ (മുൻ ട്വിറ്റർ) പരിഹസിച്ചപ്പോൾ, താനുമായി ആലോചിച്ചുള്ള മറുപടിയല്ലെന്ന് മീനാക്ഷി ലേഖി പറഞ്ഞു.

വാസ്തവത്തിൽ, ഈ ഉത്തരവുമായി ബന്ധപ്പെട്ട് തന്റെ പേര് എങ്ങനെ വന്നുവെന്ന്  അന്വേഷിക്കണമെന്ന് മീനാക്ഷി ലേഖി പരസ്യമായി ആവശ്യപ്പെട്ടു. പാർലമെന്ററി രേഖകളിൽ നൽകിയ തെറ്റായ വിവരങ്ങളെച്ചൊല്ലി പ്രതിപക്ഷ എംപിമാർ ബഹളം വച്ചു. മീനാക്ഷി ലേഖിയുടെ രോഷത്തിന്റെ യഥാർത്ഥ ലക്ഷ്യം ഒരുപക്ഷേ വകുപ്പിലെ ഉന്നതരായിരുന്നു. വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർ പലപ്പോഴും ജൂനിയർ മന്ത്രിമാരോട് ധാർഷ്ട്യത്തോടെയാണ് പെരുമാറുന്നത്, എന്നാൽ മുതിർന്ന, ബിജെപി ദേശീയ വക്താവിന് ഈ ശൈലി പരിചിതമല്ല. ഒരുപക്ഷെ, ന്യൂഡൽഹി പാർലമെന്റ് സീറ്റ് നിലനിർത്തുന്ന കാര്യത്തിൽ മീനാക്ഷി ലേഖിക്കും ആശങ്കയുണ്ട്.

ഹമാസിന്റെ ചോദ്യത്തിന് യഥാർത്ഥത്തിൽ സഹമന്ത്രി വി മുരളീധരനാണ് ഉത്തരം നൽകിയതെന്നും മീനാക്ഷി ലേഖിയുടെ പേര് തെറ്റായി വന്നതാണെന്നും  എംഇഎ ഉടൻ തന്നെ ഒരു “സാങ്കേതികമായ തിരുത്തൽ” പ്രസിദ്ധീകരിച്ചു. സന്ദർഭവശാൽ പറയട്ടെ,  ഹമാസ് ഒരു ഭീകരസംഘടനയാണോ എന്ന് വ്യക്തമാക്കേണ്ടത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു പാർലമെന്ററി ചോദ്യത്തിനുള്ള നേരിട്ടുള്ള മറുപടി. എന്നാൽ  ആ മറുപടി ഇതുവരെ പറഞ്ഞിട്ടില്ല.

യുക്തിപരമായ കാമ്പയിൻ

മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ബിജെപിയുടെ മികച്ച വിജയത്തിന് കാരണക്കാരായ അറിയപ്പെടാത്ത, രണ്ട് ഹീറോകളുണ്ട്. കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്ര യാദവും മൻസുഖ്‌ലാൽ മാണ്ഡവ്യയും. തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് അമിത് ഷാ ഭൂപേന്ദ്ര യാദവിനെ മധ്യപ്രദേശിലേക്ക് നിയോഗിച്ചു. കഴിഞ്ഞ തവണ പാർട്ടിക്ക് നഷ്ടപ്പെട്ട 89 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു ഭൂപേന്ദ്ര യാദവിന്റെ തന്ത്രം. ബി ജെ പി മോശമായി പിന്തള്ളപ്പെട്ട 100 ബൂത്തുകൾ അദ്ദേഹം കണ്ടെത്തി, വോട്ടർമാരോട് വ്യക്തിപരമായി സംസാരിക്കാൻ പാർട്ടിയുടെയും സംഘടനയുടെയും നിരീക്ഷകരെ നിയോഗിച്ചു. ആ  89 സീറ്റിൽ 66 സീറ്റും ബിജെപി നേടി.

ഛത്തീസ്ഗഡിൽ, ഓരോ പാർട്ടി പ്രവർത്തകന്റെ വീട്ടിൽ നിന്ന് അടുത്ത പ്രവർത്തകന്റെ വീട്ടിലേക്ക്  പോയികൊണ്ട് മൻസുഖ് ലാൽ മാണ്ഡവ്യയും സജീവമായിരുന്നു. മധ്യപ്രദേശിലെ  ലാഡ്‌ലി ബെഹ്‌ന യോജന പദ്ധതിയുടെ അനുകരണമായ മഹാതാരി വന്ദൻ യോജന പരിപാടി തന്റെ സ്വന്തം നിലയിൽ അദ്ദേഹം അവതരിപ്പിച്ചു. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലില്ലെങ്കിലും 1500 രൂപ പ്രതിമാസം ലഭിക്കുന്ന പദ്ധതിയുടെ ഫോറം പൂരിപ്പിച്ച് പാർട്ടി പ്രവർത്തകർ വനിതാ വോട്ടർമാരെ ഏൽപ്പിച്ചിരുന്നു. 'മോദി ഗ്യാരന്റി' പദ്ധതി എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

Narendra Modi Vasundhara Raje Amit Shah Politics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: