/indian-express-malayalam/media/media_files/jNVuZFxaWI1RY2GHE5un.jpg)
നവംബർ 20-21 തീയതികളിൽ പ്രസിദ്ധീകരിച്ച രണ്ട് ഭാഗങ്ങളുള്ള അന്വേഷണത്തിൽ, ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും എങ്ങനെ സംശയാസ്പദമായ ലോൺ ആപ്ലിക്കേഷനുകൾ പരസ്യം ചെയ്യുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. പ്ലാറ്റ്‌ഫോമുകൾക്ക് നിയന്ത്രണം ഉണ്ടായിരുന്നിട്ടും അത്തരം നിരവധി ആപ്ലിക്കേഷനുകൾ അവരുടെ പരസ്യം നൽകുന്നത് തുടരുകയാണ്.
തട്ടിപ്പുകാരായ വായ്പാ ആപ്പുകളുടെ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് നിർദ്ദേശിച്ച് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം. ഈ ആപ്പുകൾ വരുത്തിവെക്കുന്ന പ്രത്യാഘാതങ്ങളുടെയും പരിണിതഫലങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്തം പരസ്യം പ്രചരിപ്പിക്കുന്ന ഇടനിലക്കാർക്കും പ്ലാറ്റ്‌ഫോമുകൾക്കും ആയിരിക്കുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി.
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും സംശയാസ്പദമായ ലോൺ ആപ്ലിക്കേഷനുകൾ എങ്ങനെ പരസ്യം ചെയ്യുന്നുവെന്ന് ഇന്ത്യൻ എക്‌സ്പ്രസ് നവംബർ 20, 21 തീയതികളിലായി രണ്ട് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ നിരോധിച്ച തട്ടിപ്പ് ആപ്പുകൾ പോലും ഇത്തരത്തിൽ പരസ്യം നൽകുന്നതായി കണ്ടെത്തിയിരുന്നു.
ഗൂഗിൾ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ പ്ലാറ്റ്ഫോമുകൾക്ക് അയച്ച നിർദ്ദേശങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ പാലിക്കാൻ കേന്ദ്ര ഐടി ആൻഡ് ഇലക്‌ട്രോണിക്‌സ് മന്ത്രാലയം അവരോട് ആവശ്യപ്പെട്ടു. ഇത്തരം പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ തടയുന്നതിന് നിലവിലെ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമങ്ങളിൽ ഭേദഗതികൾ വരുത്താനും സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
കടുവയെ പിടിക്കുന്ന കിടുവ, വ്യാജ വായ്പാ ആപ്പുകളെ പറ്റിക്കുന്നവർ
"അത് നിലവിൽ വന്നുകഴിഞ്ഞാൽ അത്തരം പരസ്യങ്ങൾ നൽകാൻ ഈ പ്ലാറ്റ്‌ഫോമുകൾക്കുള്ള അവരുടെ നിയമപരമായ പരിരക്ഷ നഷ്ടപ്പെടും. ഉപയോക്താക്കളെ കബളിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനും സാധ്യതയുള്ള അനധികൃത വായ്പയുടെയും വാതുവെപ്പ് ആപ്പുകളുടെയും പരസ്യങ്ങൾ അനുവദിക്കാതിരിക്കാൻ ഇടനിലക്കാർ/ പ്ലാറ്റ്‌ഫോമുകൾ അധിക നടപടികൾ കൈക്കൊള്ളണം, അതിന്റെ അനന്തരഫലങ്ങൾ ഇടനിലക്കാരുടെ/ പ്ലാറ്റ്‌ഫോമുകളുടെ മാത്രം ഉത്തരവാദിത്തമായിരിക്കും,” നിർദ്ദേശത്തിൽ പറയുന്നു.
“ഇന്ത്യൻ എക്‌സ്പ്രസ് ചെയ്ത ചില വാർത്തകളുടെ കണ്ടെത്തലുകളോടുള്ള പ്രതികരണമാണിത്. ഐടി മന്ത്രാലയം റിസർവ് ബാങ്കുമായി മാസങ്ങളായി ഈ വിഷയം ചർച്ച ചെയ്യുന്നു. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമം ഞങ്ങൾ അടുത്തിടെ ശക്തമാക്കിയിട്ടുണ്ട്, ”ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.
ലോണ്‍ ആപ്പ് തട്ടിപ്പിനിരയായോ? വാട്ട്‌സാപ്പ് നമ്പര്‍ വഴിയും പരാതി നല്‍കാം
"ഞങ്ങൾ ആർബിഐയുമായും ധനമന്ത്രാലയവുമായും ഉന്നതതല ചർച്ചകൾ നടത്തിയിട്ടുണ്ട്. ലോൺ ആപ്പുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ശക്തമായ ഒരു നിയമ സംവിധാനത്തിൽ ഞങ്ങൾ പ്രവർത്തിക്കുകയാണ്. അത് ഉടൻ പുറത്തിറക്കും. ഐടി നിയമങ്ങളുടെ റൂൾ 3 (1) (ബി) പ്രകാരം, സുരക്ഷിതമായ തുറമുഖം നിലനിർത്തുന്നതിനുള്ള ശ്രദ്ധാപൂർവ്വമായ ആവശ്യകതകളുടെ ഭാഗമായി ഇടനിലക്കാർക്ക് ഫ്രോഡ് ലോൺ ആപ്പുകളുടെ പരസ്യങ്ങൾ നൽകാൻ കഴിയില്ലെന്ന് പ്രത്യേകം കൂട്ടിച്ചേർക്കുകയാണ് ഞങ്ങളുടെ ഉദ്ദേശം," രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഉടൻ പണം: ലോൺ ആപ്പുകൾ അഥവാ ജീവനെടുക്കുന്ന കെണി
Read More News stories
- ഇന്ത്യൻ ശിക്ഷാനിയമത്തിൽ നിന്ന് ന്യായ സൻഹിതയിലേക്ക്: എന്താണ് പുതിയ മാറ്റങ്ങൾ, എന്തൊക്കെയാണ് ഒഴിവാക്കപ്പെട്ടത്
- കോൺഗ്രസ് പ്രതീക്ഷ ഇനി രാഹുലിന്റെ ഭാരത് ജോഡോ 2.0 യാത്രയിൽ, പ്രിയങ്ക പങ്കെടുക്കുമെന്നും പ്രത്യാശ
- നിലവിലെ ഭരണത്തിൽ, 'ജനാധിപത്യം' എന്ന വാക്കിന് പുതിയ നിർവ്വചനമുണ്ടെന്ന് ബിജെപി
- പ്രധാനമന്ത്രി മോദി ഒഴികെ മറ്റാരും ഒഴിച്ചു കൂടാനാവാത്തവരല്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.