/indian-express-malayalam/media/media_files/ScjQE4rOqPDCSCV4Wr5G.jpg)
മീഡിയ എഡിറ്റിങ്ങിലെ അടിസ്ഥാന കമ്പ്യൂട്ടർ വൈദഗ്ധ്യവും, ഒരു 'ക്സീൻ' ഫോൺ, 300 രൂപയും - വ്യാജ വായ്പാ ആപ്പുക്കളെ ആപ്പിലാക്കാന്‍ ഇത്രയും മതി.
വ്യാജ രേഖകളും ഫോൺ ഡാറ്റയും ഉപയോഗിച്ച്, ഇൻസ്‌റ്റന്റ് ലോൺ ആപ്പുകളിൽ നിന്ന് ചെറിയ തുകകൾ കടം വാങ്ങുന്ന ആളുകൾ, സംശയാസ്പദമായ ഡിജിറ്റൽ പണമിടപാടുകാരിൽ നിന്ന് കടം വാങ്ങുന്നവർ ഒക്കെ സാധാരണയായി അഭിമുഖീകരിക്കുന്ന പലിശ നിരക്കുകളും തുടർച്ചയായ മാനസിക പീഡനങ്ങളും ഒഴിവാക്കാൻ ഒരു വഴി കണ്ടെത്തി.
വായ്പയെടുക്കുന്നവർ, ഫിൻടെക് ഇടനിലക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, വൻകിട ടെക് കമ്പനികൾ, മുൻ ആർബിഐ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ നിരവധി പേരുമായി കഴിഞ്ഞ നാല് മാസമായമായി, ഇന്ത്യൻ എക്‌സ്‌പ്രസ് സംസാരിച്ചു. ഗവൺമെന്റിന്റെയും റെഗുലേറ്ററി മാനദണ്ഡങ്ങളുടെയും ഇടപെടലുകളുടെ അഭാവത്തിൽ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളായ മെറ്റാ, ഗൂഗിൾ, ആപ്പിളിന്റെ ആപ്പ് സ്റ്റോർ, വാട്ട്‌സ്ആപ്പ് എന്നിവ എങ്ങനെയാണ് വേണ്ടത്ര ജാഗ്രത പുലർത്താതിരിക്കുന്നതെന്നും കൊള്ളയടിക്കുന്ന വായ്പാ ആപ്പുകൾ സുഗമമായി പരസ്യം ചെയ്യാൻ അനുവദിക്കുന്നതെങ്ങനെയെന്നും അവർ ചൂണ്ടിക്കാട്ടി.
കൃത്രിമ ബുദ്ധിയുടെ (എ ഐ) ചെറിയ സഹായത്തോടെ, വ്യാജ ഡാറ്റ
വ്യാജ വായ്പാ ആപ്പുകളെ കുറിച്ചുള്ള പരമ്പരയുടെ രണ്ടാം ഭാഗത്തിൽ, വ്യാജവായ്പാ ആപ്പുകൾ നൽകുന്ന വായ്പ എടുക്കാൻ ഒരു മുഴുവൻ ഓൺലൈൻ ആവാസവ്യവസ്ഥയും എങ്ങനെ കൂണുപോലെ വളർന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് കണ്ടെത്തി. കേവലം 300 രൂപയ്ക്ക്, എന്തുംചെയ്യാൻ മടിക്കാത്ത വായ്പ വാങ്ങുന്നവർ 'വിവര പായ്ക്കുകൾ'(information packs) ഉപയോഗിക്കുന്നു - സർക്കാരിന്റെ വ്യാജ ഐഡി കാർഡുകൾ, ടെക്സ്റ്റ് മെസേജ് ഫോൾഡർ, കോൺടാക്റ്റ് ലിസ്റ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സഹായത്തോടെ സൃഷ്ടിച്ച ചിത്രങ്ങൾ നിറഞ്ഞ ഫോട്ടോ ഗാലറി - സന്ദേശമയയ്‌ക്കൽ ആപ്ലിക്കേഷനായ ടെലിഗ്രാമിൽ വിൽക്കുന്നവ ഉപയോഗിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
ആപ്പില്‍ വിജയകരമായി തട്ടിപ്പ് നടത്താൽ കടം വാങ്ങുന്നയാൾക്ക് വേണ്ട വ്യാജരേഖകൾ (ആധാർ, പാൻ കാർഡുകൾ), വിവര പാക്കുകൾ (വ്യാജ മെസ്സേജ് ഫോൾഡർ, കോൺടാക്റ്റ് ലിസ്റ്റ്, ഫോട്ടോ ഗാലറി) എന്നിവ ലോഡുചെയ്ത് വ്യാജ ഡിജിറ്റൽ ട്രെയില്‍ ഉണ്ടാക്കാൻ ശൂന്യമായൊരു ഫോൺ മാത്രമാണ് വേണ്ടത്. ഇങ്ങനെ വ്യാജ ഡിജിറ്റൽ പ്രൊഫൈല്‍ ഒരു ലോൺ ആപ്പിന് പണം നല്‍ക്കാന്‍ പര്യാപ്തമാണെന്ന് തോന്നുന്നു - സാധാരണയായി ഒരാഴ്ചത്തേക്ക് 5,000 മുതൽ 20,000 രൂപ വരെ വായ്പ ലഭിക്കും. കടം തിരിച്ചടയ്ക്കാനുള്ള ശല്യം സാധാരണയായി അഞ്ചാം ദിവസം ആരംഭിക്കും.
“ഈ ജോലിക്ക് വേണ്ടത് ഫോട്ടോഷോപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ ഏറ്റവും കുറഞ്ഞ എഡിറ്റിംഗ് കഴിവുകളും കോൺടാക്റ്റുകളുടെ ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനുള്ള എൻട്രി ലെവൽ കമ്പ്യൂട്ടർ പരിജ്ഞാനവുമാണ്...” തട്ടിപ്പിന് വേണ്ടിയുള്ള ഡിജിറ്റൽ ട്രെയില്‍ സൃഷ്ടിക്കുന്നതിനായി വ്യാജ വിവര പായ്ക്കുകൾ വിൽക്കുന്ന ഒരു ഗ്രൂപ്പുമായി ബന്ധമുള്ള ഒരാൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “ഒരു എക്സൽ ഷീറ്റിൽ അത് ആൻഡ്രോയിഡ് ഫോണുകൾക്ക് ഉപയോഗയോഗ്യമാകുന്ന തരത്തിൽ vCard (ഒരു വെർച്വൽ കോൺടാക്റ്റ് ഫയൽ) ഫോർമാറ്റിലേക്ക് പരിവർത്തനം ചെയ്യുക...”അദ്ദേഹം പറഞ്ഞു.
'ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ' എന്ന് പേരിട്ടിരിക്കുന്ന ടെലിഗ്രാമിലെ അത്തരം ഒരു ഗ്രൂപ്പിന് 9,000-ലധികം അംഗങ്ങളുണ്ട്. “നിങ്ങളിൽ അറിയാത്തവർക്കായി! ഈ ചാനൽ എന്തിനുവേണ്ടിയാണ്? ഉത്തരം: നിങ്ങൾക്ക് ബാങ്ക് എസ്എംഎസ് ഇടപാട് ഡാറ്റയും കോൾ ലോഗുകളും കോൺടാക്റ്റുകളും ലഭിക്കും ... ഇതിന്റെ സഹായത്തോടെ നിങ്ങൾക്ക് ഏഴ് ദിവസത്തെ ലോൺ ആപ്പുകളിൽ അംഗീകാരം ലഭിക്കും,” എന്ന് ഗ്രൂപ്പിലെ ഈയിടെ വന്ന സന്ദേശത്തിൽ കാണാം.
'വ്യാജ വായ്പ ആപ്പുകൾ' എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു ടെലിഗ്രാം ഗ്രൂപ്പിൽ, നിർദ്ദേശങ്ങൾ വളരെ ലളിതമായിരുന്നു. "നിങ്ങളുടെ ഫോൺ ഉപയോഗിക്കരുത്... ഒരു പുതിയ ഫോൺ വാങ്ങുക... ഞങ്ങൾ പങ്കിടുന്ന എല്ലാ ഡാറ്റയും ഇൻസ്റ്റാൾ ചെയ്യുക."
വായ്പാ ആപ്പുകൾ എങ്ങനെയാണ് കടം വാങ്ങുന്നവരെ ലക്ഷ്യമിടുന്നത്, ഉപദ്രവിക്കുന്നത്
വ്യാജ വായ്പ ആപ്പുകൾ സാധാരണയായി കടം വാങ്ങുന്നവരെ അവരുടെ ഫോണുകളിൽ നിന്ന് ശേഖരിക്കുന്ന വ്യക്തിഗത ഡാറ്റ പ്രയോജനപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തുന്നത്. കടം വാങ്ങുന്നയാളുടെ കോൺടാക്റ്റ് ലിസ്റ്റ്, ടെക്‌സ്‌റ്റ് മെസേജുകൾ, കോൾ ലോഗുകൾ, ഫോട്ടോ ഗാലറി എന്നിവയിലേക്ക് ആക്‌സസ് അഭ്യർത്ഥിക്കുന്ന ലോൺ ആപ്പുകൾക്ക് പുറമെ, ആധാർ, പാൻ കാർഡുകളുടെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാൻ ഉപഭോക്താവിനോട് ആവശ്യപ്പെടുന്നു.
ഒരു വ്യക്തി ആവശ്യമായ അനുമതികൾ നൽകുകയും സർക്കാർ നൽകിയ ഐഡികൾ സമർപ്പിക്കുകയും ചെയ്‌താൽ, കടം തിരിച്ചുപിടിക്കുന്നതിന്റെ മറവിൽ അവർ ഭീഷണിക്കും ഉപദ്രവത്തിനും വിധേയരാകുന്നു. വായ്പ തിരിച്ചടവിനായി കടം വാങ്ങുന്നയാളെ ഉപദ്രവിക്കുമ്പോൾ തട്ടിപ്പുകാർ സാധാരണയായി ആധാർ കാർഡിൽ നിന്ന് രണ്ട് പ്രധാന വിശദാംശങ്ങൾ ഉപയോഗിക്കുന്നു - പിതാവിന്റെ പേരും വിലാസവും.
“ഒരു ഉപയോക്താവ് നൽകുന്ന ഐഡി ആധികാരികമാണോ എന്ന് പരിശോധിക്കാൻ മിക്ക തട്ടിപ്പ് വായ്പാ ആപ്പുകൾക്കും ആധാർ രജിസ്ട്രിയിൽ പരിശോധികാനുള്ള മാർഗമില്ല.” ഒരു ടെലിഗ്രാം ഗ്രൂപ്പുമായി ബന്ധമുള്ള ഒരു വ്യക്തി പറഞ്ഞു.
റിക്കവറി ഏജന്റുമാർ സമർപ്പിച്ച ആധാർ കാർഡിലെ ഫോട്ടോ എക്‌സ്‌ട്രാക്‌റ്റുചെയ്യുകയോ വ്യക്തിയെ പരസ്യമായി അപമാനിക്കാൻ ഐഡി ഉപയോഗിക്കുകയോ ചെയ്യുമെന്നും ആ വ്യക്തി കൂട്ടിച്ചേർത്തു.
“നിങ്ങളുടെ പേരും എന്നാൽ തെറ്റായ നമ്പറും വിലാസവും ഉള്ള ഒരു വ്യാജ ആധാർ കാർഡ് സമർപ്പിക്കുന്നതിലൂടെ, ലോൺ ആപ്പുകൾക്ക് പിന്നിലെ തട്ടിപ്പുകാർ നിങ്ങളെ ശല്യപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ (നിങ്ങൾക്ക്) സാധിക്കു” മെന്ന് അദ്ദേഹം പറഞ്ഞു.
ഒരു സാധാരണ ഉപഭോക്താവിന്റെ ഫോണിൽ ബാങ്ക് ഇടപാടുകളും വിവിധ കമ്പനികളിൽ നിന്നുള്ള പ്രൊമോഷണൽ സന്ദേശങ്ങളും ഉൾപ്പെടുന്ന ടെക്‌സ്‌റ്റുകളെ അനുകരിക്കാനാണ് വ്യാജ ടെക്‌സ്‌റ്റ് മെസേജ് ഡാറ്റ സമാഹരിച്ചിരിക്കുന്നതെന്ന് വ്യാജ വിവര പാക്കറ്റ് എങ്ങനെയാണ് ഒരു ലോൺ ആപ്പിനെ കബളിപ്പിക്കാൻ സഹായിക്കുന്നതെന്ന് വിശദീകരിച്ചുകൊണ്ട്, അവർ പറഞ്ഞു.
"ഒരു വ്യക്തി നിരന്തരം ഇടപാട് നടത്തുകയോ പണം സ്വീകരിക്കുകയോ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഒരു പരിശോധനയായാണ് ലോൺ ആപ്പുകൾ ഇത്തരം സന്ദേശങ്ങളെ കാണുന്നത് - ഒരു സജീവ ബാങ്ക് അക്കൗണ്ട് അതിലൊന്നാണ്," എന്ന് ടെലിഗ്രാം ഗ്രൂപ്പിൽ നിന്നുള്ള വ്യക്തി പറഞ്ഞു.
ഒരു വ്യക്തിയുടെ ഫോൺ നമ്പർ സജീവമാണെന്ന് വ്യാജ കോൾ ലോഗുകൾ ഉറപ്പാക്കുമ്പോൾ, പിന്നീട് വായ്പാ തിരിച്ചുപിടിക്കാനെത്തുന്ന ഏജന്റുമാർ വഴി വേട്ടയാടപ്പെടാൻ സാധ്യതയുള്ള ഒരാളുടെ യഥാർത്ഥ കോൺടാക്റ്റുകളെ അവർക്ക് തിരിച്ചറിയാൻ സാധിക്കാത്തവിധം വ്യാജ കോൺടാക്റ്റ് ലിസ്റ്റ് സംരക്ഷിക്കുന്നു.
കടം വാങ്ങുന്നയാളുടെ കോൺടാക്റ്റ് ലിസ്റ്റിലേക്കുള്ള ആക്‌സസ് ഒരു തട്ടിപ്പ് വായ്‌പ ആപ്പിന് ഇരട്ട ഉദ്ദേശ്യം ലഭ്യമാക്കുന്നുവെന്ന് ടെലിഗ്രാം ഗ്രൂപ്പിൽ നിന്നുള്ള വ്യക്തി പറഞ്ഞു. ഒന്നാമതായി, കടം വാങ്ങുന്നയാൾ ലോണിൽ ഡിഫോൾട്ടാകുമ്പോൾ അധിക്ഷേപകരമായ സന്ദേശങ്ങളുമായി കടം വാങ്ങുന്നയാളുടെ കോൺടാക്റ്റുകളിലേക്ക് എത്തിക്കാന്‍ ഇത് റിക്കവറി ഏജന്റുമാരെ സഹായിക്കുന്നു. രണ്ടാമതായി, കടം വാങ്ങുന്നയാളുടെ ഫോണിലെ എല്ലാ കോൺടാക്റ്റുകളും കടം വാങ്ങാൻ സാധ്യതയുള്ളവരുടെ ഒരു ഡാറ്റാബേസ് ആണ്. തട്ടിപ്പുകാർ ലോണ്‍ അപേക്ഷകന്റെ കോൺടാക്റ്റിലേക്ക് സന്ദേശങ്ങൾ അയയ്ക്കുന്നു, അവരിൽ ചിലരെങ്കിലും അവരുടെ കെണിയിൽ വീഴുമെന്ന പ്രതീക്ഷയിൽ, സത്യമാകാൻ കഴിയാത്തത്ര നല്ല പ്രമോഷണൽ ഓഫറുകൾ നൽകി അവരെ വശീകരിക്കാന്‍ ശ്രമിക്കും.
കൊളാറ്ററൽ നാശനഷ്ടവുമുണ്ട്. വ്യാജ കോൾ ലോഗുകളും കോൺടാക്റ്റ് ലിസ്റ്റുകളും സൃഷ്ടിക്കുന്ന ആളുകൾ സാധാരണയായി കോൺടാക്റ്റ് ഡാറ്റ മൊത്തമായി വാങ്ങുന്നു. അത്തരം ഡാറ്റാബേസുകളിലെ നിരവധി എൻട്രികൾ പ്രവർത്തിക്കാത്ത നമ്പറുകളാണെങ്കിലും, സജീവമായ നമ്പറുകളും ഉണ്ട്.
“കടം വാങ്ങുന്നയാളുമായി ബന്ധമുണ്ടെന്ന് കരുതി ആ നമ്പറുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് റിക്കവറി ഏജന്റുമാർ ഭീഷണി സന്ദേശങ്ങൾ അയച്ചേക്കാം,” ടെലിഗ്രാം ഗ്രൂപ്പിലെ വ്യക്തി പറഞ്ഞു.
തങ്ങളെ കബളിപ്പിക്കാൻ ഉപയോഗിക്കുന്ന ഈ നടപടികളെക്കുറിച്ച് ലോൺ ആപ്പുകൾക്ക് അറിയാവുന്നതിനാൽ, വ്യാജ രേഖകൾ ഉപയോഗിക്കപ്പെടുന്നു എന്ന ചെറിയ സംശയം തോന്നിയാല്‍ അവർ ഒരു വ്യക്തിയുടെ ലോൺ അപേക്ഷ നിരസിച്ചേക്കാം. ഇവിടെയാണ് "വേട്ടക്കാർ" കടന്നു വരുന്നത്.
വ്യാജ രേഖകളും ഡാറ്റയും അടിസ്ഥാനമാക്കി വായ്പ വാഗ്ദാനം ചെയ്യുന്ന ആപ്പുകൾക്കായി "വേട്ടയാടുന്ന" ആളുകളാണ് ഇവർ. "വേട്ടക്കാർ" അവരുടെ ടെലിഗ്രാം ഗ്രൂപ്പുകളിൽ അത്തരം ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ നിരന്തരം പങ്കിടുന്നു. അതുവഴി ആളുകൾക്ക് വ്യാജ ഡാറ്റ ഉപയോഗിച്ച് വായ്പയ്ക്ക് അപേക്ഷിക്കാം.
“ഒരു ലോൺ ആപ്പിന് നിങ്ങൾ നൽകുന്ന സ്വകാര്യത അനുമതികൾ ശ്രദ്ധിക്കുക. ഒരു ലോൺ ആപ്പ് നിങ്ങളുടെ ഫോട്ടോ ഗാലറിയിലേക്കും കോൺടാക്‌റ്റ് ലിസ്റ്റിലേക്കും ആക്‌സസ് തേടുകയാണെങ്കിൽ, അത് ഇൻസ്റ്റാൾ ചെയ്യരുത്. എന്ന് ഒരു ഇൻസ്റ്റന്റ് ലോൺ ആപ്പ് ഉപയോഗിക്കുമ്പോൾ ഉപഭോക്തൃ സുരക്ഷയെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട്, ഫിൻടെക് അസോസിയേഷൻ ഫോർ കൺസ്യൂമർ എംപവർമെന്റ് (ഫേസ്) സിഇഒ സുഗന്ധ് സക്‌സേന പറഞ്ഞു.
Read more: വ്യാജ വായ്പ ആപ്പുകൾ സോഷ്യൽ മീഡിയയിൽ സുഗമമായി പ്രവർത്തിക്കുന്നത് എങ്ങനെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.