/indian-express-malayalam/media/media_files/cMgmFUmCiSJV0yqCZnMu.jpg)
ഉത്തർപ്രദേശിലെ കിഴക്കൻ ഗ്രാമമായ ഘോസിയിൽ താമസിക്കുന്ന ഭരത് സിങ്, തന്റെ സഹോദരിയുടെ വിവാഹത്തിനായി 15,000 രൂപ വായ്പയെടുത്തത് യൂണികാഷ് എക്‌സ് എന്ന ഇൻസ്റ്റാഗ്രാമിൽ കണ്ട ഒരു ലോൺ ആപ്പിലൂടെയാണ്.
ഇത് ഒരു യഥാർത്ഥ വായ്പ കൊടുക്കുന്ന സ്ഥാപനമാണെന്ന ഒരു തരത്തിലുള്ള മാർഗ്ഗനിർദ്ദേശവും ഉണ്ടായിരുന്നില്ല. ഇൻസ്റ്റഗ്രാമും അപകടസൂചന നൽകിയില്ല, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) അത് ചൂണ്ടിക്കാട്ടിയില്ല. ഒരു നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയുടെ (NBFC) പിന്തുണയുണ്ടെന്ന് ആപ്പ് അവകാശപ്പെട്ടതിനാൽ സിങ് കൂടുതൽ സംശയിച്ചില്ല, കൂടാതെ എൻ ബി എഫ് സി (NBFC) കൾ നിയന്ത്രിക്കുന്നത് ആർ ബി ഐ ആണ്.
എന്നാൽ താമസിയാതെ, അയാൾക്ക്, ആ വായ്പയ്ക്ക് കനത്ത വില നൽകേണ്ടി വന്നു - പലിശ നിരക്കുകൾ മാത്രമല്ല, തുടർച്ചയായ മാനസിക പീഡനവും നേരിടേണ്ടി വന്നു. യുണികാഷ് എക്സ് 50,000 രൂപ തിരികെ ആവശ്യപ്പെട്ടു, കടം വാങ്ങിയ തുകയുടെ മൂന്നിരട്ടിയിലധികം. കടം വാങ്ങിയ 15,000 രൂപയ്ക്ക് മുകളിൽ സിങ് തിരിച്ചടക്കാത്തപ്പോൾ, അദ്ദേഹത്തിന് വാട്ട്‌സ്ആപ്പിൽ ഒരു സന്ദേശം ലഭിച്ചു, അത് സിങ്ങിനെ ഭയപ്പെടുത്തി: "നിങ്ങളെ വിഷം കഴിക്കുന്ന അവസ്ഥയിലാക്കുന്ന നിലയിൽ നിങ്ങളെ അധിക്ഷേപിക്കും." പിന്നീടുള്ള ദിവസങ്ങളിൽ അജ്ഞാതർ വാട്സാപ്പിൽ സിങ്ങിനെ നിരന്തരം ശല്യം ചെയ്തു.
സിങ്ങിന്റേത് ഒറ്റപ്പെട്ട സംഭവമല്ല.
കഴിഞ്ഞ 11 വർഷത്തിനിടയിൽ, ഡിജിറ്റൽ വായ്പാ വിപണി കുതിച്ചുയർന്നു, 2023 ൽ ഇത് 350 ബില്യൺ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് ഏകദേശം 40 ശതമാനം വാർഷിക വളർച്ചാ നിരക്കാണ് രേഖപ്പെടുത്തുന്നത്. ഇതിൽ ഭൂരിഭാഗവും എൻബിഎഫ്‌സികളുടെയും ബാങ്കുകളുടെയും പിന്തുണയുള്ള യഥാർത്ഥ ഫിൻടെക് കമ്പനികളാണ് നൽകുന്നതെന്ന് എക്സ്പീരിയൻ എന്ന ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി പറയുന്നു.
നിരീക്ഷണത്തിന്, കീഴിൽ നൂറുകണക്കിന് സൂക്ഷ്മതയുള്ള സ്ഥാപനങ്ങൾ ഉയർന്നുവന്നു. ഔദ്യോഗിക കണക്കുകളൊന്നുമില്ലെങ്കിലും, നിയമവിരുദ്ധമായ വായ്പാ വിപണി കുറഞ്ഞത് 700-800 മില്യൺ ഡോളറായിരിക്കുമെന്ന് ഈ മേഖലയിലുള്ളവർ പറഞ്ഞു.
ആരാണ് ഒറിജിനൽ /ആരാണ് വ്യാജൻ എന്ന ലിസ്റ്റ് ആർ ബി ഐയ്ക്കുമില്ല
കഴിഞ്ഞ നാല് മാസമായി, വായ്പയെടുക്കുന്നവർ, ഫിൻടെക് ഇടനിലക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, വൻകിട ടെക് കമ്പനികൾ, മുൻ ആർബിഐ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ നിരവധി പേരുമായി ഇന്ത്യൻ എക്സ്പ്രസ് സംസാരിച്ചു. ഈ ആപ്പുകളുടെ വലയത്തില്‍ കുടുങ്ങിയ നിരവധി ഇരകളും അവരുടെ അനുഭവങ്ങളും ഒരു പൊതുരീതിയിലേക്ക് വിരൽ ചൂണ്ടുന്നു: ഗവൺമെന്റിന്റെയും റെഗുലേറ്ററി മാനദണ്ഡങ്ങളുടെയും അഭാവത്തിൽ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വേണ്ടത്ര ജാഗ്രത പുലർത്തുകയും കടമെടുക്കുന്നവരെ കൊള്ളയടിക്കുന്ന വായ്പാ ആപ്പുകളെ സുഗമമായി പരസ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു. രജിസ്റ്റർ ചെയ്ത വിശ്വസനീയമായ (വൈറ്റ് ലിസ്‌റ്റോ) ലോൺ ആപ്പുകളുടെ പട്ടികയോ അപ്‌ഡേറ്റ് ചെയ്‌ത ഒരു നെഗറ്റീവ് ലിസ്‌റ്റോ പോലും ആർബിഐക്കില്ല.
കാലക്രമേണ, ഡിജിറ്റൽ വായ്പയുടെ സൗകര്യം കണക്കിലെടുത്ത് ദ്രുതഗതിയിലുള്ള വളർച്ചയുടെ പിൻബലത്തിൽ വ്യാജ സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചുപൊങ്ങി. വിപത്തിനെ നേരിടാനുള്ള മാർഗനിർദ്ദേശങ്ങൾ ഉത്തരാവാദപ്പെട്ടവരെ കൊണ്ട് നടപ്പാക്കിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. വാസ്തവത്തിൽ, 2020 മുതൽ ഇന്ത്യൻ എക്സ്പ്രസ് ഏകദേശം ഒരു ഡസനോളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അത്തരം നിയമവിരുദ്ധ വായ്പാ ആപ്പുകളുടെ കെണിയിൽ കുടുങ്ങിയവരിൽ ചിലർ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോർട്ടുകളും വന്നിട്ടുണ്ട്.
ഈ ഭീഷണിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ധന മന്ത്രാലയവും ആർബിഐയും ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും (MeitY) ഒക്‌ടോബർ 13 ന് യോഗം ചേർന്നു. ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ഉപയോക്താക്കൾ പിന്തുടരേണ്ട പ്രക്രിയയ്ക്ക് സമാനമായി, വായ്പ നൽകുന്ന ആപ്ലിക്കേഷനുകൾക്കായി ആർബിഐക്ക് വിശദമായ നോ-യുവർ-കസ്റ്റമർ (കെവൈസി) മാനദണ്ഡങ്ങൾ രൂപകൽപ്പന ചെയ്യാൻ കഴിയുമെന്ന് മീറ്റിങ്ങിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിർദ്ദേശിച്ചു.
“കമ്പനി കെവൈസിയുടെ പ്രക്രിയയെ 'നോ യുവർ ഡിജിറ്റൽ ഫിനാൻസ് ആപ്പ്' (കെവൈഡിഎഫ്എ- KYDFA) എന്നാണ് ഞങ്ങൾ പരാമർശിക്കുന്നത്,” ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.
ഡിജിറ്റൽ വായ്പകൾക്കായി, 2022 സെപ്റ്റംബറിൽ, ആർബിഐ ഒരു കൂട്ടം മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, എന്നാൽ ഇവ ആർ ബി ഐുടെ നിയന്ത്രണത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു - ബാങ്കുകളും എൻബിഎഫ്‌സികളും. അതിനാൽ, വായ്പ നൽകുന്ന ആപ്പും സേവന ദാതാവും (മറ്റ് പ്രവർത്തനങ്ങൾക്കൊപ്പം വായ്പ വീണ്ടെടുക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നവർ) എന്ത് തെറ്റ് ചെയ്താലും, ആർ ബി ഐ ബാങ്കിന്റെയോ എൻ ബി എഫ് സിയുടെയോ (NBFC) അടുത്തായിരിക്കും എത്തുക.
എന്നാൽ ഇത് വ്യാജ ആപ്പുകളുടെ പ്രശ്‌നത്തിൽ ഇടപെടുന്നില്ല അവ ബാങ്കോ എൻ ബി എഫ് സി (NBFC) ബന്ധമില്ലാത്തതും സംശയാസ്പദമല്ലാത്ത ഇടത്തരം മുതൽ താഴ്ന്ന വരുമാനക്കാരായ വിദ്യാർത്ഥികൾ, ചെറുകിട കട ഉടമകൾ, ചെറിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾ എന്നിവരുൾപ്പെടെയുള്ള ടയർ III, ടയർ IV നഗരങ്ങളിൽ, ബാങ്കുകൾ കൈയ്യൊഴിയുന്ന ഒരു വലിയ വിഭാഗത്തിനിടയിലാണ് വളരുന്നത്.
ആർബിഐ ചില നടപടികൾ ആരംഭിച്ചെങ്കിലും അതൊന്നും മുന്നോട്ട് നിങ്ങിയില്ല. വാസ്തവത്തിൽ, 2022 സെപ്തംബറിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ നടന്ന നിയമവിരുദ്ധ വായ്പാ ആപ്പുകളെക്കുറിച്ചുള്ള യോഗത്തിൽ, ആർബിഐ നിയമപരമായ വായ്പാ ആപ്പുകളുടെ ഒരു വൈറ്റ് ലിസ്റ്റ് തയ്യാറാക്കാനും ഗൂഗിൾ, ആപ്പിൾ ആപ്പ് സ്റ്റോറുകളിൽ ഇവ മാത്രമേ ഹോസ്റ്റ് ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കാനും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം തീരുമാനിച്ചു. ആർബിഐ ഇത് "ക്ലേശകരമാണ്" എന്ന് കണ്ടെത്തുകയും, അതിനാൽ ഇതുവരെ അതിലേക്ക് നീങ്ങിയിട്ടില്ലെന്നാണ് ഇന്ത്യൻ എക്സ്പ്രസിന് അറിയാൻ കഴിയുന്നത്.
അതുപോലെ, ഡിജിറ്റൽ വായ്പാ ആപ്പുകൾ പരിശോധിക്കുന്നതിനായി ഡിജിറ്റൽ ഇന്ത്യ ട്രസ്റ്റ് ഏജൻസി എന്ന പേരിൽ ഒരു സ്വതന്ത്ര മൾട്ടി-സ്റ്റേക്ക്‌ഹോൾഡർ ഏജൻസി രൂപീകരിക്കാൻ 2022 ഓഗസ്റ്റിൽ ആർബിഐ വർക്കിങ് ഗ്രൂപ്പ് നിർദ്ദേശിച്ചിരുന്നു. ഈ ഏജൻസിയും ഇതുവരെ രൂപീകരിക്കപ്പെട്ടില്ല. വിശദമായ ചോദ്യാവലിയോട് ആർബിഐ പ്രതികരിച്ചിട്ടില്ല.
കബളിപ്പിക്കുന്ന പരസ്യങ്ങൾ
സർക്കാരോ റെഗുലേറ്റർമാരോ കണ്ടില്ല എന്നു നടിക്കുമ്പോൾ, ഈ തട്ടിപ്പുകാർ തങ്ങളുടെ ആപ്പുകൾ പരസ്യപ്പെടുത്തുന്നതിനും വിതരണം ചെയ്യുന്നതിനും ഒടുവിൽ പേയ്‌മെന്റുകൾക്കായും ഉപയോക്താക്കളെ ദ്രോഹിക്കുന്നതിനുമായി ഏറ്റവും ജനപ്രിയമായ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളായ മെറ്റാ, ഗൂഗിൾ, ആപ്പിൾ ആപ്പ് സ്റ്റോറുകൾ, വാട്സ്ആപ്പ് എന്നിവ ദുരുപയോഗം ചെയ്യുന്നു.
സംശയാസ്പദമായ ലോൺ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പരസ്യം ചെയ്യുന്നു, അവർ ഉപയോഗിക്കുന്ന ഫിൽട്ടറുകൾ എന്തൊക്കെയാണെങ്കിലും, സർക്കാർ തന്നെ വ്യക്തമായി ആപൽസൂചന നൽകിയവ ഉൾപ്പെടെയുള്ള നിരവധി ആപ്ലിക്കേഷനുകൾ അവരുടെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. ഒക്‌ടോബർ 11-ന്, ഇന്ത്യൻ എക്സ്‌പ്രസ് രണ്ട് പ്ലാറ്റ്‌ഫോമുകളിലും വിൻഡ്‌മിൽ എന്ന ലോൺ ആപ്പിന്റെ പരസ്യം കണ്ടു. ഒരു മാസം മുമ്പ്, ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർഡോസ്റ്റ് സംരംഭം "ശത്രുപക്ഷത്താണെന്ന കരുതുന്ന വിദേശ സ്ഥാപനങ്ങളിൽ" നിന്ന് ഹോസ്റ്റ് ചെയ്തതിന് ഈ ആപ്പിനെ വ്യാജമെന്ന് ടാഗ് ചെയ്തിരുന്നു.
ഗൂഗിളും ആപ്പിളും അവരുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് ഇത്തരത്തിലുള്ള ആയിരക്കണക്കിന് ആപ്പുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്നാൽ തട്ടിപ്പുകാർ ഓൺലൈനിൽ തന്ത്രപരമായ വഴികൾ കണ്ടെത്തുന്നു. ഉദാഹരണത്തിന്, ഇൻസ്റ്റാഗ്രാമിലെ പൈസ വേൾഡ് എന്ന സംശയാസ്പദമായ ലോൺ ആപ്പ് വഴി ഒരു ഉപയോക്താവ് പരസ്യത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഗൂഗിൾ പ്ലേ സ്റ്റോറിന് സമാനമായി തോന്നുന്ന ഒരു പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന ഒരു സൈറ്റിലേക്ക് റീഡയറക്‌ട് ചെയ്യുന്നു.
ഗൂഗിളിനെയും ആപ്പിളിനെയും അവരുടെ സേവനങ്ങളുടെ സ്വഭാവത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കാൻ വ്യാജ ആപ്പുകൾക്ക് കഴിവ് അപാരമാണ്. അവർ കേവലം ലോൺ കാൽക്കുലേറ്റർ അല്ലെങ്കിൽ ലോൺ അഗ്രഗേറ്റർമാരായി സ്വയം അവതരിപ്പിക്കുന്നു, കൂടാതെ, ഒരു സാഹചര്യത്തിൽ, ഒരു ഫുഡ് റെസിപ്പി റെക്കോർഡർ ആയി പോലും, കമ്പനികളുടെ അവലോകന പ്രക്രിയയുടെ റഡാറിനെ മറികടക്കാൻ അവർ നോക്കുന്നു.
ക്യൂട്ട് സ്വീറ്റ് ഫുഡ് റെക്കോർഡ് എന്ന ആപ്പും കെവിൻ ബാസ്‌ക്കറ്റ്‌ബോൾ ട്രെയിൻ പ്ലാൻ എന്ന മറ്റൊരു ആപ്പും ആപ്പിൾ എടുത്തുകളഞ്ഞു, ഇത് ട്രസ്റ്റ് ലോൺസ് എന്ന പ്ലാറ്റ്‌ഫോമിൽ നിന്ന് ഉടനടി വായ്പകൾ വാഗ്ദാനം ചെയ്യുന്നവയായിരുന്നു. വായ്പാ സേവനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത പൊതു ആരോഗ്യ, ഫിറ്റ്‌നസ് ആപ്പുകളായി ഇവ സ്വയം പ്രൊജക്റ്റ് ചെയ്യുന്നു, ആപ്പിൾ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. അവലോകനത്തിന് ശേഷം, അവർ അവരുടെ പ്രവർത്തനവും മാറ്റി.
"ഉയരുന്ന ഭീഷണികളിൽ നിന്നും മോശം സ്ഥാപനങ്ങളിൽ നിന്നും ഉപയോക്താക്കളെ സുരക്ഷിതമായി നിലനിർത്തുന്നതിന് ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളിലുമുള്ള നയങ്ങൾ കമ്പനി തുടർച്ചയായി അപ്ഡേറ്റ് ചെയ്യുന്നു." എന്ന് ഇന്ത്യൻ എക്സ്‌പ്രസ് അയച്ച ചോദ്യങ്ങൾക്ക് മറുപടിയായി, ഗൂഗിൾ വക്താവ് പറഞ്ഞു.
"ഉപയോക്താക്കളെ കബളിപ്പിക്കാൻ ശ്രമിക്കുന്ന അല്ലെങ്കിൽ അവരുടെ പ്രവർത്തനക്ഷമതയെ തെറ്റായി പ്രതിനിധീകരിക്കുന്നതോ കൃത്യമായും വ്യക്തമായും വിവരിക്കാത്തതോ ആയ ആപ്പുകൾ ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താതെ സത്യസന്ധമല്ലാത്ത പെരുമാറ്റം പ്രവർത്തനക്ഷമമാക്കാൻ ശ്രമിക്കുന്ന ആപ്പുകളെ ഒന്നും അനുവദിക്കില്ലെന്നും," കമ്പനി അറിയിച്ചു.
എന്നാൽ ഇത്തരം ആപ്പുകൾ പ്ലേ സ്റ്റോറിൽ ഇടം കണ്ടെത്തുന്നത് തുടരുന്നു.
അത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കമ്പനി അവലോകനം ചെയ്യാറുണ്ടോ, അവലോകനത്തിനായി ഓട്ടോമേറ്റഡ് മാർഗങ്ങളെ മാത്രം ആശ്രയിക്കുകയാണോ അതോ ഈ പ്രക്രിയയിൽ മനുഷ്യരെ ഉൾപ്പെടുത്തുനുണ്ടോ എന്ന ചോദ്യങ്ങളോട് ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ കമ്പനിയായ മെറ്റ (Meta) പ്രതികരിച്ചില്ല.
വ്യാജ വായ്പാ ആപ്പുകളുടെ പരസ്യങ്ങൾ നിരീക്ഷിക്കുന്നതിൽ സോഷ്യൽ മീഡിയ കമ്പനികൾ ശ്രദ്ധാലുക്കളല്ലെന്ന് സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. “ഇത് പ്രശ്നമാണ്; അത്തരം പരസ്യങ്ങളിൽ നിന്ന് വലിയ പണമുണ്ടാക്കാനുണ്ട്. അത്തരം പരസ്യങ്ങൾ ഫിൽട്ടർ ചെയ്യുന്നതിൽ അവർ ശ്രദ്ധിക്കുന്നില്ല എന്നത് കോർപ്പറേറ്റ് അത്യാഗ്രഹമല്ലാതെ മറ്റൊന്നുമല്ല,” വലിയ ടെക് കമ്പനികളുമായി സർക്കാർ തുടർച്ചയായ സംഭാഷണത്തിലായതിനാൽ പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു.
ചില ചീഞ്ഞ ആപ്പിളുകൾ
എന്നിരുന്നാലും, അത്തരം പ്രവർത്തനങ്ങൾക്കെതിരെ സർക്കാർ നടപടി എടുക്കുമ്പോൾ, ചില സമയങ്ങളിൽ നിയമാനുസൃത ആപ്പുകളെയും ബാധിക്കുമെന്ന് ഒരു മുതിർന്ന സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ, വ്യാജമാണെന്ന് കണ്ടെത്തിയ 90-ലധികം ആപ്ലിക്കേഷനുകൾ കേന്ദ്രം നിരോധിച്ചു. നിയമാനുസൃതവുമായ വായ്പാ കമ്പനികളായ KreditBee, LazyPay, Kisht എന്നിവയും അതിൽ പെട്ടിരുന്നു.
സർക്കാർ അവരുടെ ഡോക്യുമെന്റേഷൻ പരിശോധിച്ചതിന് ശേഷം നിരോധനം അസാധുവാക്കിയപ്പോൾ, അത്തരം അനിശ്ചിതത്വം ഉപഭോക്താക്കളുമായി വിശ്വാസ്യത വളർത്തുന്നത് ബുദ്ധിമുട്ടാക്കുമെന്ന് ആ സമയത്ത് നിരോധനം നേരിട്ട സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് പറഞ്ഞു.
കോളുകളും ഉപദ്രവ സന്ദേശങ്ങളും തുടർന്നും ലഭിക്കുന്ന ഭരത് സിങ്, ലോൺ ആപ്പ് തന്നെ യുണികാഷ് എക്‌സിന്റെ വെബ്‌സൈറ്റിലേക്ക് കൊണ്ടുപോയതായി പറഞ്ഞു. കെമെക്‌സ് എഞ്ചിനീയറിംഗ് ലിമിറ്റഡ് എന്ന എൻബിഎഫ്‌സിയുടെ പിന്തുണയുണ്ടെന്നും ആർബിഐയിൽ നിന്നുള്ള സർട്ടിഫിക്കറ്റിന്റെ ചിത്രമുണ്ടെന്നും ആപ്പ് ഇവിടെ അവകാശപ്പെട്ടു. “ഞാൻ ആപ്പ് വിശ്വസിച്ച് 15,000 രൂപയ്ക്ക് വായ്പയെടുത്തു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു അത്,” അദ്ദേഹം പറഞ്ഞു. കെമെക്‌സ് ആർബിഐ-രജിസ്റ്റർ ചെയ്ത എൻബിഎഫ്‌സിയാണ്.
ഇന്ത്യൻ എക്‌സ്‌പ്രസ് കെമെക്‌സിന്റെ ഡയറക്ടർ വിനയ് ശങ്കറുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: "ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഡിജിറ്റൽ വായ്പാ അപേക്ഷകൾ വഴി വായ്പ നൽകുന്നില്ല." UnicashX-നെ കുറിച്ച് തനിക്ക് അറിവില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
തീർച്ചയായും, നിയമാനുസൃതമായ എൻ ബി എഫ് സി (NBFC) കളും ആശങ്കാകുലരാണ്, കാരണം ഒരുകൊട്ട നശിപ്പിക്കാൻ കുറച്ച് ചീഞ്ഞ ആപ്പിൾ മാത്രമേ ആവശ്യമുള്ളൂ. "ആർബിഐയിൽ രജിസ്റ്റർ ചെയ്തതും ഉയർന്ന റേറ്റിങ്ങ് ഉള്ളതുമായ ചില എൻബിഎഫ്‌സികളെ നിയമവിരുദ്ധമായ വായ്പ നൽകുന്ന ആപ്ലിക്കേഷനുകൾ തെറ്റായി പ്രതിനിധീകരിച്ചു, ഈ പ്രശ്നം എൻബിഎഫ്‌സികൾക്ക് വളരെ വലിയ പ്രതിസന്ധിയായി മാറുമെന്ന ആശങ്കയുണ്ട്, അതിനാൽ ഇത് മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്," എൻബിഎഫ്‌സികളുടെ സംഘടനയായ ഫിനാൻസ് ഇൻഡസ്ട്രി ഡെവലപ്‌മെന്റ് കൗൺസിലിന്റെ ഡയറക്ടറുമായ രാമൻ അഗർവാൾ, അഭിപ്രായപ്പെട്ടു.
ബാങ്കുകൾ, എൻബിഎഫ്‌സികൾ, പേടിഎം, ക്രെഡ്, ഇൻഡിഫി, ക്രെഡിറ്റ്ബീ തുടങ്ങിയ ഫിൻടെക് കമ്പനികളുടെ നേതൃത്വത്തിൽ 2023-ൽ മൊത്തം ഡിജിറ്റൽ വായ്പ 80 ബില്യൺ ഡോളറായിരിക്കുമെന്ന് എക്‌സ്‌പീരിയൻ പറയുന്നു. പത്ത് വർഷം മുമ്പ് ഇത് അഞ്ച് ബില്യൺ ഡോളറായിരുന്നു. മിക്ക ഡിജിറ്റൽ ലെൻഡിങ് ആപ്പുകളും ഒന്നുകിൽ ബാങ്കുകളുടെയോ എൻ ബി എസ് സി (NBFC)കളുടെയോ ഉടമസ്ഥതയിലുള്ളതാണ്, അല്ലെങ്കിൽ എൻ ബി എഫ് സി (NBFC) കളുമായി ഒരു പങ്കാളിത്തമുണ്ട്. ഉദാഹരണത്തിന്, ആദിത്യ ബിർള ക്യാപിറ്റൽ, ഹീറോ ഫിൻകോർപ്പ്, പിരമൽ ഫിനാൻസ്, ക്ലിക്‌സ് ക്യാപിറ്റൽ എന്നിവയുൾപ്പെടെയുള്ള എൻബിഎഫ്‌സികളുമായി പേ ടിഎമ്മിന് (Paytm) പങ്കാളിത്തമുണ്ട്. ക്രെഡിന് ഒരു ഇൻ-ഹൗസ് എൻ ബി എഫ് സി (NBFC) ഉണ്ട്.
Read more: കടുവയെ പിടിക്കുന്ന കിടുവ, വ്യാജ വായ്പാ ആപ്പുകളെ പറ്റിക്കുന്നവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.