/indian-express-malayalam/media/media_files/Lqh5npBrq0rXl3mtOZWt.jpg)
എക്സ്പ്രസ് ഫൊട്ടോ
ഡൽഹി: പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലെയുടെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരൻ ഗ്യാങ്സ്റ്റർ ഗോൾഡി ബ്രാറിനെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (യുഎപിഎ) പ്രകാരം തീവ്രവാദിയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2022 മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിൽ വെടിയേറ്റ് കൊല്ലപ്പെട്ട മൂസേവാലെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ പ്രധാന അംഗമായ ബ്രാർ ഏറ്റെടുത്തിരുന്നു. പഞ്ചാബിലെ ഫരീദ്‌കോട്ട് സ്വദേശിയായ സതീന്ദർജിത് സിംഗെന്ന ബ്രാർ, 2017ലാണ് സ്റ്റുഡന്റ് വിസയിൽ കാനഡയിലേക്ക് പോയത്.
അതേസമയം, കാനഡയിലെ ബ്രാംപ്ടണിൽ താമസിക്കുന്ന സതീന്ദർജിത് സിംഗ് എന്ന ഗോൾഡി ബ്രാർ, ബബ്ബർ ഖൽസ ഇന്റർനാഷണലുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ബബ്ബർ ഖൽസ ഇന്റർനാഷണലിനെ തീവ്രവാദ സംഘടനയുടെ പട്ടികയിൽ നേരത്തെ തന്നെ ഉൾപ്പെടുത്തിയിരുന്നതായി ഗസറ്റഡ് വിജ്ഞാപനത്തിൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) അഡീഷണൽ സെക്രട്ടറി പ്രവീൺ വശിഷ്ട പറഞ്ഞു.
ഒരു ക്രോസ്-ബോർഡർ ഏജൻസിയുടെ പിന്തുണയുള്ള ഗോൾഡി ഒന്നിലധികം കൊലപാതകങ്ങളിൽ ഏർപ്പെടുകയും തീവ്ര വാദ ബന്ധം പുലർത്തുകയും ചെയ്യുന്നു. രാജ്യത്തെ പല നേതാക്കളെ ഭീഷണിപ്പെടുത്തുന്ന കോളുകൾ വിളിക്കുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും കൊലപാതകങ്ങളുടെ അവകാശവാദങ്ങൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്യുകയും ബ്രാർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. അതിർത്തിക്കപ്പുറത്ത് നിന്ന് ഡ്രോണുകൾ വഴി അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും കടത്തുന്നതിലും കൊലപാതകങ്ങൾ നടത്തുന്നതിന് അവ വിതരണം ചെയ്യുന്നതിലും ഷാർപ് ഷൂട്ടർമാരെ പല സ്ഥലത്തേക്കും കൈമാറുന്നതിലും ഇയാൾ ഏർപ്പെട്ടിട്ടുണ്ടെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
അട്ടിമറി, ഭീകരവാദ മൊഡ്യൂളുകൾ ഉയർത്തൽ, ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ, മറ്റ് ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ക്രമിനൽ പദ്ധതികളിലൂടെ പഞ്ചാബിലെ സമാധാനവും സാമുദായിക സൗഹാർദ്ദവും ക്രമസമാധാനവും തകർക്കാൻ ഗോൾഡിയും കൂട്ടാളികളും ഗൂഢാലോചന നടത്തുകയാണ്. ഫ്രാൻസിലെ ലിയോണിലെ ഇന്റർപോൾ സെക്രട്ടേറിയറ്റ് ജനറൽ (IPSG)ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കിയിരുന്നു.2022 ഡിസംബർ 12 ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. 2022 ജൂൺ 15 ന് ഒരു ലുക്ക് ഔട്ട് സർക്കുലറും പുറത്തിറക്കിയിരുന്നു. ഗോൾഡിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് കേന്ദ്ര സർക്കാർ വിശ്വസിക്കുന്നതായും അദ്ദേഹത്തെ യുഎപിഎയുടെ നാലാം ഷെഡ്യൂളിൽ തീവ്രവാദിയായി ചേർക്കുമെന്നും വിജ്ഞാപനത്തിൽ കൂട്ടിച്ചേർത്തു.
മൂസേവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ, 'സച്ചിൻ ബിഷ്‌ണോയ് ധട്ടാരൻവാലി, ലോറൻസ് ബിഷ്‌ണോയി എന്നിവരും താനുമാണ് സിദ്ധു മൂസേവാലെയുടെ കൊലപാതകത്തിന് പിന്നിലെന്ന് ബ്രാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. അകാലിദളിന്റെ യുവ നേതാവ് വിക്കി മിദ്ദുഖേരയുടെ മരണത്തിന് പ്രതികാരം ചെയ്യാനാണ് മൂസേവാലെയെ കൊലപ്പെടുത്തിയതെന്നാണ് ഇവരുടെ വാദം.
2022-ൽ കോട്‌കപുരയിൽ ദേര അനുയായി പർദീപ് സിംഗ് കതാരിയയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തവും ബ്രാർ ഏറ്റെടുത്തിരുന്നു. പഞ്ചാബിൽ നടക്കുന്ന കൊള്ളയടിക്കൽ റാക്കറ്റിലും ബ്രാറിന് പങ്കുണ്ട്, യൂത്ത് കോൺഗ്രസ് നേതാവ് ഗുർലാൽ പെഹൽവാന്റെ കൊലപാതകത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന് കരുതപ്പെടുന്നു.
Read More
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
- അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും
- രാഹുലിന്റെ യാത്ര വെറും 'ടൈം പാസ്'; ബിജെപി
- 'മനുഷ്യക്കടത്ത്' വിമാനത്തില്‍ ഏറിയ പങ്കും ചെറുപ്പക്കാരായ പുരുഷന്മാര്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.