scorecardresearch

ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി

ക്രിമിനൽ പ്രവർത്തനത്തിന് യാതൊരു സാധ്യതയുമില്ലാത്ത ഒരു ബിസിനസുകാരനായ ഗുപ്തയെ അദ്ദേഹത്തിന്റെ വളർച്ചയിൽ അസൂയയുള്ള ആളുകൾ കുടുക്കിയതാണെന്നും അഭിഭാഷകൻ വാദിച്ചു

ക്രിമിനൽ പ്രവർത്തനത്തിന് യാതൊരു സാധ്യതയുമില്ലാത്ത ഒരു ബിസിനസുകാരനായ ഗുപ്തയെ അദ്ദേഹത്തിന്റെ വളർച്ചയിൽ അസൂയയുള്ള ആളുകൾ കുടുക്കിയതാണെന്നും അഭിഭാഷകൻ വാദിച്ചു

author-image
WebDesk
New Update
khalistan case

ഗുർപത്വന്ത് സിംഗ് പന്നൂൻ( ഫയൽ ചിത്രം)

ഖലിസ്ഥാൻ വിഘടനവാദിയായ ഗുർപത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന യുഎസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചെക്ക് റിപ്പബ്ലിക്കിൽ തടവിലുള്ള നിഖിൽ ഗുപ്തയെ ആളുമാറി തടവിൽ വെച്ചിരിക്കുകയാണെന്നുള്ള വാദം തള്ളി പ്രാഗ് കീഴ്ക്കോടതി. ഗുപ്തയുടെ കുടുംബം ഡിസംബർ 12 ന് ഇന്ത്യയിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലായിരുന്നു ഈ വാദം ഉന്നയിച്ചിരുന്നു. എന്നാൽ  പ്രാഗിലെ ഒരു കീഴ്‌ക്കോടതി, ഗുപ്തയുടെ അഭിഭാഷകൻ ഉന്നയിച്ച സമാനമായ വാദത്തെ അസാധുവാക്കിയിരുന്നു, അദ്ദേഹത്തെ തിരിച്ചറിയുന്ന വളരെ കൃത്യമായ തെളിവുകൾ യുഎസ് കൈമാറിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. 

Advertisment

യുഎസിലേക്ക് കൈമാറുന്നതിനെതിരെ പ്രാഗിലെ മുനിസിപ്പൽ കോടതിയിൽ ഗുപ്തയുടെ പ്രധാന വാദമുഖം തെറ്റായ ഐഡന്റിറ്റിയിലാണ് തന്നെ തടവിൽ വെച്ചിരിക്കുകയാണെന്നുള്ളതായിരുന്നു. ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ആളുകളാണ് നിഖിൽ എന്ന പേരിലുള്ളതെന്നും അത്തരത്തിൽ  മറ്റാരുടെയോ പേരിൽ താൻ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഗുപ്തയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. ക്രിമിനൽ പ്രവർത്തനത്തിന് യാതൊരു സാധ്യതയുമില്ലാത്ത ഒരു ബിസിനസുകാരനായ ഗുപ്തയെ അദ്ദേഹത്തിന്റെ വളർച്ചയിൽ അസൂയയുള്ള ആളുകൾ കുടുക്കിയതാണെന്നും അഭിഭാഷകൻ വാദിച്ചു.

കൂടാതെ, പ്രാഗ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തതിന് ശേഷമാണ് തന്റെ കക്ഷിയെ കുറിച്ചുള്ള എല്ലാ സ്വകാര്യ വിവരങ്ങളും ശേഖരിച്ചതെന്ന് ആരോപിച്ച ഗുപ്തയുടെ അഭിഭാഷകൻ, ഗുപ്തയെ സംബന്ധിച്ച തിരിച്ചറിയൽ രേഖകൾ കൈമാറിയ ചെക്ക്-യുഎസ് സർക്കാരുകൾ തമ്മിലുള്ള ആശയവിനിമയത്തിന്റെ തീയതികൾ ആന്റി ഡേറ്റഡ് ആണെന്നും വാദിച്ചു. അതിനാൽ, ഇമെയിലുകൾക്കായി മെറ്റാഡാറ്റ ലഭിക്കണമെന്നും അഭിഭാഷകൻ അഭ്യർത്ഥിച്ചു. 

എന്നാൽ നിഖിൽ ഗുപ്തയുടെ വാദങ്ങളിൽ യാതൊരു വസ്തുതയുമില്ലെന്ന് പ്രാഗ് കോടതി വ്യക്തമാക്കി. എതിർപ്പുകളിൽ യാതൊരു മെറിറ്റും കണ്ടെത്തിയില്ല, ഗുപ്തയുടെ വരവിന് വളരെ മുമ്പുതന്നെ, അദ്ദേഹത്തിന്റെ ജനനത്തീയതിയും സ്ഥലവും, ദേശീയതയുമടക്കം യാത്രാ തീയതിയോടൊപ്പം  യുഎസ് ഗവൺമെന്റ് കൃത്യമായി കൈമാറിയിരുന്നു.ഗുപ്തയുടെ ഫോട്ടോകളും  പാസ്‌പോർട്ട് നമ്പറും ഇതിൽ ഉൾപ്പെടും. ഈ വിശദാംശങ്ങളെല്ലാം ജൂൺ 30ന് പ്രാഗിലെ വാക്ലാവ് ഹാവൽ എയർപോർട്ടിൽ ഇറങ്ങിയ ഗുപ്തയുടെ  കൈവശമുണ്ടായിരുന്ന രേഖകളുമായി ചേർന്നു നിൽക്കുന്നതായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

Advertisment

ഗുപ്തയുടെ വരവിന് 10 ദിവസം മുമ്പ് തന്നെ അദ്ദേഹത്തിന്റെ വ്യക്തമായ രേഖകളെല്ലാം യു എസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഗുപ്തയുടെ പ്രാഗിലേക്കുള്ള യാത്ര കൃത്യമായും നിരീക്ഷിക്കാൻ  യുഎസിന് കഴിഞ്ഞിരുന്നു. ഇക്കാരണങ്ങളാൽ തന്നെ എല്ലാ സംഭവങ്ങളും ഒരു ലോജിക്കൽ സീക്വൻസിൽ പിന്തുടരുന്നതിനാൽ, ഇമെയിലുകളുടെ മെറ്റാഡാറ്റയ്ക്കുള്ള പ്രതിഭാഗത്തിന്റെ അഭ്യർത്ഥന കോടതി നിരാകരിച്ചു. യുഎസ് ഗവൺമെന്റ് പങ്കിട്ട ഗുപ്തയുടെ രണ്ട് ഫോട്ടോഗ്രാഫുകൾ അവരുടെ ഏജന്റുമാർ അവരുടെ ഡാറ്റാബേസിലെ രഹസ്യ ഉറവിടവുമായി ആശയവിനിമയം നടത്താൻ ഉപയോഗിച്ച ഫോൺ നമ്പർ പരിശോധിച്ചതിന് ശേഷമാണ് ഡിഇഎയ്ക്ക് ലഭിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

2016ലും 2017ലും യുഎസ് സന്ദർശനത്തിനിടെ അതിർത്തി നിയന്ത്രണ അതോറിറ്റിഎടുത്ത  ഗുപ്തയുടെ ഫോട്ടോകളാണ് ഇവ. 2016ലും 2017ലും താൻ യുഎസ് സന്ദർശിച്ച കാര്യം ഗുപ്ത നിഷേധിച്ചിട്ടില്ലെന്നത് ഈ തെളിവുകളെ പിന്തുണയ്ക്കുന്നതായി കോടതി വ്യക്തമാക്കി. നിരീക്ഷിച്ച വീഡിയോ കോളുകളിൽ ഡിഇഎ രഹസ്യ ഏജന്റുമായി ചാറ്റ് ചെയ്ത വ്യക്തിയുമായി രണ്ട് ഫോട്ടോഗ്രാഫുകളിലെയും വ്യക്തിയുടെ മുഖഭാവം കൃത്യമായി പൊരുത്തപ്പെടുന്നതായും കോടതി ചൂണ്ടിക്കാട്ടി.

ഒരു ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം ഗുർപത്വന്ത് പന്നൂനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന് യുഎസ് അധികാരികൾ ആരോപിക്കുന്ന നിഖിൽ ഗുപ്ത ഇപ്പോൾ പ്രാഗിലെ ജയിലിലാണ് തടവിലുള്ളത്. മുനിസിപ്പൽ കോടതി ഗുപ്തയെ യുഎസിലേക്ക് കൈമാറുന്നതിന് അനുകൂലമായി വിധിച്ചിരുന്നു. എന്നാൽ കൈമാറൽ അഭ്യർത്ഥനയിൽ രാജ്യത്തിന്റെ നീതിന്യായ മന്ത്രാലയം അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ഗുപ്തയ്ക്ക് രണ്ട് ഉയർന്ന കോടതികളിൽ നിയമപരമായ പരിഹാരങ്ങൾ തേടാം.ന്യൂയോർക്കിൽ പന്നൂനെ കൊലപ്പെടുത്താനുള്ള , ഗൂഢാലോചന, വാടകയ്ക്ക് കൊല നടത്തുക എന്നീ കുറ്റങ്ങളാണ് ഗുപ്തയ്‌ക്കെതിരെ യുഎസ് സർക്കാർ ചുമത്തിയത്. ഓരോ കേസിനും പരമാവധി 10 വർഷത്തെ ജയിൽ ശിക്ഷ ലഭിക്കും. അതേ സമയം നിഖിൽ ഗുപ്തയുടെ കാര്യത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും സാധ്യമായ ഇടപെടലുകളുണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

In Other News:


Nikhil gupta Khalistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: