scorecardresearch

മോദിയുടെ ലക്ഷദ്വീപ് സന്ദർശനം മാലിദ്വീപിനെ പിണക്കുന്നതെങ്ങനെ? സോഷ്യൽ മീഡിയ യുദ്ധം എന്തിന്?

മാലിദ്വീപിനെയോ മറ്റേതെങ്കിലും ദ്വീപ് രാഷ്ട്രത്തെയോ കുറിച്ച് പ്രധാനമന്ത്രിയോ മറ്റ് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരോ ഒരു പരാമർശവും നടത്തിയിട്ടില്ല. അങ്ങനെയെങ്കിൽ, ഇത് എങ്ങനെയാണ് സോഷ്യൽ മീഡിയ ചർച്ചകൾക്ക് കാരണമായത്?

മാലിദ്വീപിനെയോ മറ്റേതെങ്കിലും ദ്വീപ് രാഷ്ട്രത്തെയോ കുറിച്ച് പ്രധാനമന്ത്രിയോ മറ്റ് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരോ ഒരു പരാമർശവും നടത്തിയിട്ടില്ല. അങ്ങനെയെങ്കിൽ, ഇത് എങ്ങനെയാണ് സോഷ്യൽ മീഡിയ ചർച്ചകൾക്ക് കാരണമായത്?

author-image
WebDesk
New Update
PM Modi | Maldives controversy

പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ചയാണ് ലക്ഷദ്വീപ് സന്ദർശനത്തിന്റെ ചിത്രങ്ങൾ എക്സിൽ പോസ്റ്റ് ചെയ്തത്. (ഫൊട്ടോ: എക്സ്/ നരേന്ദ്ര മോദി)

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വാരാന്ത്യത്തിൽ എക്‌സിൽ പങ്കുവച്ച, ലക്ഷദ്വീപ് ദ്വീപുകളിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം പോസ്റ്റുകളുടെ ഒരു പരമ്പരയാണ് നിലവിലെ വിവാദങ്ങൾക്ക് തുടക്കമിട്ടത്. മാലിദ്വീപിലെ രാഷ്ട്രീയക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, ഇന്ത്യൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾ എന്നിവർ ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ യുദ്ധത്തിൽ ഏർപ്പെടാൻ കാരണമായത് ഈ പോസ്റ്റുകൾ കാരണമാണ്.

Advertisment

ഈ ആഴ്ച ആദ്യം കേന്ദ്രഭരണ പ്രദേശം സന്ദർശിച്ചതിനെ പരാമർശിച്ച് ഒരു പോസ്റ്റിൽ, പ്രധാനമന്ത്രി അതിലെ ദ്വീപുകളുടെ അതിമനോഹരമായ സൗന്ദര്യത്തെ കുറിച്ച് പരാമർശിച്ചിരുന്നു. "ദ്വീപുകളിലെ സാഹസികത ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരുടെ പട്ടികയിൽ ലക്ഷദ്വീപ് ഉണ്ടായിരിക്കണം,” എന്നാണ്  മോദി പറഞ്ഞത്. 

തന്റെ ഔദ്യോഗിക പ്രസ്താവനയിൽ ലക്ഷദ്വീപിനെ പ്രോത്സാഹിപ്പിക്കുമ്പോൾ, വിനോദ സഞ്ചാരികൾക്കിടയിൽ പ്രചാരമുള്ള മാലിദ്വീപിനെയോ മറ്റേതെങ്കിലും ദ്വീപ് രാഷ്ട്രത്തെയോ കുറിച്ച് പ്രധാനമന്ത്രിയോ മറ്റ് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരോ ഒരു പരാമർശവും നടത്തിയിട്ടില്ല. അങ്ങനെയെങ്കിൽ, ഇത് എങ്ങനെയാണ് സോഷ്യൽ മീഡിയ ചർച്ചകൾക്ക് കാരണമായത്? ഇന്ത്യയെക്കുറിച്ചുള്ള മാലിദ്വീപ് സർക്കാരിന്റെ നിലപാടുമായി ഇത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ഞങ്ങൾ വിശദീകരിക്കുന്നു.

മാലിദ്വീപിൽ ഇന്ത്യയ്‌ക്കെതിരായ കമന്റുകൾ എങ്ങനെ ആരംഭിച്ചു?

Advertisment

പ്രധാനമന്ത്രി മോദിയുടെ പോസ്റ്റിന് തൊട്ടുപിന്നാലെ, ചില പ്രമുഖ മാലിദ്വീപ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ, ഇന്ത്യക്കാരെയും ഇന്ത്യൻ പ്രധാനമന്ത്രിയെയും ലക്ഷ്യമിട്ട് കുറ്റകരവും വംശീയ വിദ്വേഷവും അപകീർത്തികരവുമായ അഭിപ്രായങ്ങളോടെയാണ് പ്രതികരിച്ചത്. അക്കൂട്ടത്തിൽ മാലിദ്വീപിലെ യുവജന ശാക്തീകരണം, ഇൻഫർമേഷൻ ആന്റ് ആർട്‌സ് ഡെപ്യൂട്ടി മന്ത്രി മറിയം ഷിയൂനയും മോദിയെ പരിഹസിച്ച് പോസ്റ്റിട്ടു. “എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവയായ മിസ്റ്റർ നരേന്ദ്ര ഡൈവർ ലൈഫ് ജാക്കറ്റുമായി. #VisitMaldives #SunnySideOfLife," എന്നായിരുന്നു വിവാദ പോസ്റ്റ്. ഇപ്പോൾ ഡിലീറ്റ് ചെയ്ത പോസ്റ്റിൽ ഷിയൂന ഇന്ത്യയെ ചാണകത്തോടാണ് ഉപമിച്ചത്.

ഷിയൂനയുടെ സഹപ്രവർത്തകനായ മറ്റൊരു ഡെപ്യൂട്ടി മന്ത്രാലയം പ്രതിനിധി, മൽഷ ഷെരീഫും ഇന്ത്യയ്‌ക്കെതിരെയും ലക്ഷദ്വീപിലെ ടൂറിസം കാമ്പെയ്‌നിനെതിരെയും സമാനമായ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി. മാലിദ്വീപിലെ ഒരു ദ്വീപ് റിസോർട്ടിന്റെ ചിത്രമാണെന്ന് അവകാശപ്പെട്ട്, ഫ്രഞ്ച് പോളിനേഷ്യയിലെ ബോറ ബോറ ദ്വീപുകളുടേതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഫോട്ടോ മാലിദ്വീപിലെ ഭരണകക്ഷിയായ പ്രോഗ്രസീവ് പാർട്ടി അംഗവും പങ്കിട്ടു. "മാലിദ്വീപിലെ സൂര്യാസ്തമയം. ലക്ഷദ്വീപിൽ നിങ്ങൾക്ക് ഇത് കാണാനാകില്ല. #മാലിദ്വീപ് സന്ദർശിക്കുക. CC: @narendramodi" (sic), മൈസ് മഹ്മൂദ് എഴുതി.

മാലിദ്വീപ് ഹൈക്കമ്മീഷണറെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ഏറ്റവുമൊടുവിൽ മോദിക്കെതിരായ അപകീർത്തികരമായ പരാമർശവുമായി മാലിദ്വീപ് മന്ത്രിമാർ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്രം വഷളായത്. ഇന്ത്യയിലെ മാലിദ്വീപ് ഹൈക്കമ്മീഷണർ ഇബ്രാഹിം ഷഹീബിനെ വിളിച്ചുവരുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചിട്ടുണ്ട്. അതേസമയം, മോദിയെ വിമർശിച്ച മന്ത്രിമാരെ മാലിദ്വീപ് സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Read More

Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: