/indian-express-malayalam/media/media_files/2024/12/13/GTrg5TOSDGas3e1xxuak.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ബെംഗളൂരു: രേണുക സ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശൻ തൊഗുദീപയ്ക്കും നടി പവിത്ര ഗൗഡക്കും ജാമ്യം. അറസ്റ്റിലായി ആറുമാസങ്ങൾക്കു ശേഷമാണ് ദർശന് ജാമ്യം ലഭിക്കുന്നത്. കേസിലെ കൂട്ടുപ്രതികളായ അനു കുമാര്‍, ലക്ഷ്മണ്‍, നാഗരാജു, ജഗദീഷ്, പ്രസാദ് റാവു എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
കര്‍ണാടക ഹൈക്കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ആറ് ആഴ്ചത്തേക്ക് ദർശന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
നട്ടെല്ലിനുവേണ്ടിയുള്ള ശസ്ത്രക്രിയയയ്ക്ക് വിധേയനാകാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താരം കോടതിയെ സമീപിക്കുകയായിരുന്നു. ദർശന്റെ രണ്ടു കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ അദ്ദേഹത്തിന്റെ നിയമോപദേശകൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
നടി പവിത്ര ഗൗഡയ്ക്ക് സോഷ്യൽ മീഡിയയിലൂടെ സന്ദേശം അയച്ചുമായി ബന്ധപ്പെട്ട തർക്കമാണ് രേണുകസ്വാമി എന്ന ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ കലാശിച്ചത്. ദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് രേണുകാസ്വാമിയെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം ജൂൺ ഒൻപതിന് സുമനഹള്ളിയിൽ നിന്നും കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.
Read More
- വജ്രമേഖലയിലെ മാന്ദ്യം എങ്ങനെ സൂറത്തിലെ സ്കൂളുകളെ ബാധിക്കുന്നു
- ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
- പിഎഫ് തുക ഇനി എടിഎമ്മിലൂടെ പിൻവലിക്കാം; ജനുവരി മുതല്‍ നടപ്പാക്കുമെന്ന് തൊഴിൽമന്ത്രാലയം
- പലസ്തീൻ അനുകൂല ലേഖനം; ഇന്ത്യൻ വംശജനായ വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത് അമേരിക്കൻ സർവകലാശാല
- സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം
- നേതൃത്വം മമതയ്ക്ക് നൽകൂ; കോൺഗ്രസിന്റെ എതിർപ്പ് ഗൗരവമാക്കേണ്ട; പിന്തുണച്ച് ലാലു പ്രസാദ് യാദവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.