scorecardresearch

ഗോത്രവിഭാഗത്തിൽ പെട്ടവർ ഉന്നതിയിൽ എത്തുന്നത് കോൺഗ്രസിന് സഹിക്കാനാകില്ല: പ്രധാനമന്ത്രി

രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി ചംപായ് സോറനെയും കോൺഗ്രസ് അപമാനിച്ചെന്നും മോദി പറഞ്ഞു

രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി ചംപായ് സോറനെയും കോൺഗ്രസ് അപമാനിച്ചെന്നും മോദി പറഞ്ഞു

author-image
WebDesk
New Update
PM Modi, Modi Jharkhand

ചിത്രം: എക്സ്

ഡൽഹി: ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആളുകൾ അധികാര സ്ഥാനങ്ങളിൽ എത്തുന്നത് കോൺഗ്രസിന് ഇഷ്ടപ്പെടുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝർഖണ്ഡിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി കോൺഗ്രസിനെ കടന്നാക്രമിച്ചത്.

Advertisment

രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി ചംപായ് സോറനെയും കോൺഗ്രസ് അപമാനിച്ചെന്നും, ഗോത്ര വിഭാഗത്തിന്റെ ഐക്യം ദുർബലപ്പെടുത്താനുള്ള അജണ്ടയുമായി ഉപജാതികളെ പരസ്പരം മത്സരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

പിന്നാക്ക സമുദായങ്ങളെ തകർക്കുന്നതിനായി സംവരണം തട്ടിയെടുക്കാനാണ് കോൺഗ്രസിന്റെ ശ്രമം എന്നും മോദി പറഞ്ഞു. ജനങ്ങളുടെ പണം കൊള്ളയടിക്കാൻ അനുവദിക്കില്ലെന്നും അത് കൊള്ളയടിക്കുന്നവർ ജയിലിൽ കിടക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Advertisment

അതേസമയം, ഒബിസിയിൽ നിന്നുള്ള പ്രധാനമന്ത്രിയെ അംഗീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന്, ശനിയാഴ്ച മഹാരാഷ്ട്രയിൽ നടത്തിയ പ്രസംഗത്തിൽ മോദി ആരോപിച്ചു. ഒബിസിയിൽ നിന്നുള്ള ഒരാൾ പത്തുവർഷമായി പ്രധാനമന്ത്രിയായിരിക്കുന്നതും എല്ലാവരേയും ഒപ്പം കൂട്ടിക്കൊണ്ടു പ്രവർത്തിക്കുന്നതും ദഹിക്കാത്തതുകൊണ്ടാണ് കോൺഗ്രസ് ഒബിസി വിഭാഗത്തെ വെറുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള 7,000 ആദിവാസി ഗ്രാമങ്ങളുടെ വികസനത്തിനായി 80,000 കോടി രൂപ സർക്കാർ ചെലവഴിക്കുമെന്ന്, ഝാർഖണ്ഡിലെ ഗുംലയിൽ സംസാരിക്കവെ, പ്രധാനമന്ത്രി ഉറപ്പുനൽകി.

Read More

Narendra Modi Congress Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: