/indian-express-malayalam/media/media_files/iOpqsQOarD7rhLXF67Wu.jpg)
പ്രതീകാത്മക ചിത്രം
കാൻപൂർ: പ്രായപൂർത്തിയാകാത്ത നീറ്റ് വിദ്യാർഥിനിയെ ബന്ദിയാക്കി ആറുമാസത്തോളം പീഡിപ്പിച്ച് രണ്ട് അധ്യാപകർ അറസ്റ്റിൽ.ഉത്തർ പ്രദേശ്, കാൻപൂരിലെ ഒരു കോച്ചിങ് സെന്റെറിലെ അധ്യാപകരായ സാഹിൽ സിദ്ദിഖി, വികാസ് പോർവാൾ എന്നിവരെയാണ് കല്യാൺപൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഫത്തേപൂരിൽ നിന്നുള്ള വിദ്യാർഥിനിയെ സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇരുവരും ആറ് മാസത്തോളം പീഡിപ്പിച്ചതെന്ന് കല്യാൺപൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അഭിഷേക് പാണ്ഡെ പറഞ്ഞു.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: 2022-ന് ഡിസംബറിൽ ന്യൂ ഇയർ ആഘോഷത്തിൽ പങ്കെടുക്കാനായി പ്രതികളിലൊരാളായ സാഹിൽ സിദ്ദിഖി വിദ്യാർഥിനിയെ ഫ്‌ളാറ്റിലേക്ക് ക്ഷണിക്കുന്നു. മറ്റ് കുട്ടികളുമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാർഥിനിയെ ഇവിടേക്ക് ക്ഷണിക്കുന്നത്. ഫ്‌ളാറ്റിലെത്തിയ വിദ്യാർഥിനിയെ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പ്രതി പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു.
ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാട്ടിയാണ് പിന്നീടുള്ള നാളുകളിൽ പീഡനം തുടർന്നത്. ഇതിന് ശേഷമാണ് വികാസ് പോർവാൾ എന്ന് അധ്യാപകനും കുട്ടിയെ പീഡനത്തിരയാക്കിയത്.
ഇരുവരും പീഡനം ആവർത്തിച്ചതോടെ കുട്ടി അമ്മയോട് വിവരങ്ങൾ പറയുകയായിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചത്. സാഹിൽ സിദ്ദിഖിനെതിരെ മുൻപും പീഡന പരാതികൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read More
- താടി വടിക്കാൻ ആവശ്യം; കർണാടകയിലെ നഴ്സിങ് കോളേജിനെതിരെ പരാതിയുമായി കശ്മീരി വിദ്യാർത്ഥികൾ
- ബിജെപി ഉള്ളിടത്തോളം ന്യൂനപക്ഷങ്ങൾക്ക് സംവരണം ലഭിക്കില്ല; മതസംവരണത്തിനു വ്യവസ്ഥയില്ലെന്ന് അമിത് ഷാ
- കാനഡയിൽ ഖാലിസ്ഥാൻ വാദികളുണ്ട്; തുറന്ന് സമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ
- ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ അവസാനിപ്പിച്ച് കാനഡ
- വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി സൂസി വൈൽസിനെ നിയമിച്ച് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.