scorecardresearch

India-Pakistan News Updates: 32 വിമാനത്താവളങ്ങൾ അടച്ചുപൂട്ടി, യാത്രക്കാർക്ക് നിർദേശങ്ങളുമായി വിമാനക്കമ്പനികൾ; രാജ്യം അതീവ ജാഗ്രതയിൽ

India-Pakistan News Updates: മേയ് 15വരെയാണ് വിമാനത്താവളങ്ങൾ അടച്ചിട്ടത്. നിലവിൽ, ഈ വിമാനത്താവളങ്ങളുടെ പൂർണ നിയന്ത്രണം സൈന്യം ഏറ്റെടുത്തു

India-Pakistan News Updates: മേയ് 15വരെയാണ് വിമാനത്താവളങ്ങൾ അടച്ചിട്ടത്. നിലവിൽ, ഈ വിമാനത്താവളങ്ങളുടെ പൂർണ നിയന്ത്രണം സൈന്യം ഏറ്റെടുത്തു

author-image
WebDesk
New Update
Airsecurity

32 വിമാനത്താവളങ്ങൾ അടച്ചുപൂട്ടി

india Pakistan News Updates:ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. സുരക്ഷ നടപടികളുടെ ഭാഗമായി രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചുപൂട്ടി. മേയ് 15വരെയാണ് വിമാനത്താവളങ്ങൾ അടച്ചിട്ടത്. നിലവിൽ, ഈ വിമാനത്താവളങ്ങളുടെ പൂർണ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളങ്ങളുടെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തത്. 

അടച്ചിട്ട വിമാനത്താവളങ്ങൾ

Advertisment

അധംപുർ, അംബാല, അമൃത്സർ, അവന്തിപുർ, ഭട്ടിൻഡ, ഭുജ്, ബികാനിർ, ചണ്ഡീഗഡ്, ഹൽവാര, ഹിൻഡോൺ, ജമ്മു, ജയ്സാൽമിർ, ജോധ്പുർ, കണ്ട്ല, കങ്ഗ്ര, കെഷോദ്, കിഷൻഗഡ്, കുളു- മണാലി, ലേ, ലുധിയാന, മുന്ദ്ര, നലിയ, പത്താൻകോട്ട്, പട്ട്യാല, പോർബന്തർ, രാജ്കോട്ട്, സർസാവ, ഷിംല, ശ്രീനഗർ, ഥോയിസ്, ഉത്തർലായ് തുടങ്ങിയ വിമാനത്താവളങ്ങളും വ്യോമതാവളങ്ങളുമാണ് ഡി.ജി.സിഎയുടെ നിർദ്ദേശപ്രകാരം അടച്ചത്.

നേരത്തെ സുരക്ഷാ നടപടികളുടെ ഭാഗമായി രാജ്യത്തെ 25 വിമാനത്താവളങ്ങൾ അടച്ചിട്ടിരുന്നു. എന്നാൽ പാക്കിസ്ഥാൻ ആക്രമം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ നടപടികളുടെ ഭാഗമായി കൂടുതൽ വിമാനത്താവളങ്ങൾ അടച്ചിടുന്നത്. അടച്ചിട്ട വിമാനത്താവളങ്ങളിൽ ഭൂരിഭാഗവും പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ളതാണ്. 

അതേസമയം,ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള 138 വിമാന സർവീസുകൾ റദ്ദാക്കി. വെള്ളിയാഴ്ച രാത്രി ഒൻപത് മണിവരെ ഡൽഹി വിമാനത്താവളത്തിലേക്ക് എത്തിചേരേണ്ട് 63 ആഭ്യന്തര വിമാനസർവ്വീസുകളും പുറപ്പടേണ്ട 66 സർവീസുകളും റദ്ദാക്കി. നാല് അന്താരാഷ്ട്ര ആഗമന സർവീസുകളും അഞ്ച് അന്താരാഷ്ട്ര പുറപ്പെടൽ സർവീസുകളും റദ്ദാക്കിയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. 

Advertisment

വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണെങ്കിലും വ്യോമാതിർത്തികളിലെ പ്രതികൂല സാഹചര്യങ്ങളും സുരക്ഷാനടപടികളും മുൻനിർത്തിയാണ് സർവ്വീസുകൾ റദ്ദാക്കിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വരും ദിവസങ്ങളിലും വിമാനങ്ങൾ റദ്ദാക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും അധികൃതർ വ്യക്തമാക്കി. 

യാത്രക്കാർ നേരത്തെ എത്തണം

വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ കർശനമാക്കിയ സാഹചര്യൽ യാത്രക്കാർക്ക്  സുഗമമായ ചെക്ക്-ഇൻ, ബോർഡിംഗ് എന്നിവ ഉറപ്പാക്കാനാണ് ഈ നിർദേശമെന്ന് വിമാനക്കമ്പനികൾ വ്യക്തമാക്കി. 

എയർഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളാണ് യാതക്കാർക്ക് നിർദേശങ്ങളുമായി രംഗത്തെത്തിയത്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, കർശനസുരക്ഷയാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

എല്ലാ വിമാനത്താവളങ്ങളിലും സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനയ്ക്ക് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഉത്തരവിട്ടിരുന്നു. വിമാനത്തിൽ കയറുന്നതിന് മുൻപ് യാത്രക്കാരുടെ ബാഗുകൾ ഒരു അധിക സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് സെക്കൻഡറി ലാഡർ പോയിന്റ് പരിശോധന. 

വിമാനങ്ങളിലെ കാറ്ററിംഗ് സംവിധാനങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിമാനങ്ങളിലെ സിസിടിവി ക്യാമറകൾ പൂർണ്ണമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യോമയാന സ്ഥാപനങ്ങൾക്ക് വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളുടെ പെരിഫറൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന പോലീസിനെയും സംസ്ഥാന പ്രത്യേക സേനയെയും വിന്യസിച്ചിട്ടുണ്ട്.

Read More

India Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: