scorecardresearch

പാക്കിസ്ഥാനെ തിരിച്ചടിക്കാൻ ഇന്ത്യ ബ്രഹ്മോസ് ഉപയോഗിച്ചതായി റിപ്പോർട്ട്

വ്യോമതാവളങ്ങൾ അടക്കമുള്ള പാക്ക് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ശനിയാഴ്ച പുലർച്ചയോടെ ഇന്ത്യ ആക്രമണം നടത്തിയത്

വ്യോമതാവളങ്ങൾ അടക്കമുള്ള പാക്ക് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ശനിയാഴ്ച പുലർച്ചയോടെ ഇന്ത്യ ആക്രമണം നടത്തിയത്

author-image
WebDesk
New Update
Brahmos missile system

Photograph: (Express Archives: Tashi Tobgyal)

ഡൽഹി: ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിലേയ്ക്ക് നടന്ന പാക്കിസ്ഥാൻ ഡ്രോൺ- ഷെൽ ആക്രമണങ്ങൾക്ക് മറുപടിയായി ശനിയാഴ്ച പുലർച്ചെ ഇന്ത്യ നടത്തിയ തിരിച്ചടിയ്ക്ക് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ അടക്കമുള്ള ഏറ്റവും പുതിയ യുദ്ധോപകരണങ്ങൾ ഉപയോഗിച്ചതായി റിപ്പോർട്ട്.

Advertisment

റഫീഖി (ഷോർകോട്ട്, ഝാങ്), മുരിദ് (ചക്‌വാൽ), നൂർ ഖാൻ (ചക്‌ലാല, റാവൽപിണ്ടി) റഹീം യാർ ഖാൻ, സുക്കൂർ, ചുനിയൻ (കസൂർ) എന്നിവിടങ്ങളിലെ പാകിസ്ഥാൻ താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്. സ്കാർഡു, ഭോലാരി, ജേക്കബ്ബാദ്, സർഗോധ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലും വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. 

പാക്കിസ്ഥാനെ തിരിച്ചടിക്കാൻ, എയർ-ടു-സർഫേസ് പ്രിസിഷൻ-ഗൈഡഡ് മ്യൂണിഷൻ ആയ HAMMER, എയർ-ടു-സർഫേസ് പ്രിസിഷൻ-ഗൈഡഡ് മ്യൂണിഷൻ, എയർ-ലോഞ്ച്ഡ് ക്രൂയിസ് മിസൈലായ SCALP, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ തുടങ്ങിയ എയർ-ലോഞ്ച്ഡ് പ്രിസിഷൻ ആയുധങ്ങൾ ഉപയോഗിച്ചതായാണ് സൂചന. ഹാമർ പ്രിസിഷൻ-ഗൈഡഡ് മ്യൂണിഷനും SCALP ക്രൂയിസ് മിസൈലുകളും റാഫേൽ യുദ്ധവിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്നവയാണ്.

Read More

Missile Army India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: