scorecardresearch

പാക്കിസ്ഥാന് വീണ്ടും തിരിച്ചടി; ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകർത്ത് ഇന്ത്യ

ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു

ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു

author-image
WebDesk
New Update
news

ഫയൽ ഫൊട്ടോ

ഡൽഹി: ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ പാക്കിസ്ഥാൻ ശ്രമം നടത്തിയതിനു പിന്നാലെ വീണ്ടും തിരിച്ചടിയുമായി ഇന്ത്യ. ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 

Advertisment

"ഇന്ന് രാവിലെ ഇന്ത്യൻ സായുധ സേന പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ വ്യോമ പ്രതിരോധ റഡാറുകളും സംവിധാനങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഈ ആക്രമണത്തിൽ ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു," പ്രതിരോധ മന്ത്രാലയം അറിയിച്ചു.

'അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഢ്, നാൽ, ഫലോഡി, ഉത്തരലൈ, ഭുജ് തുടങ്ങി വടക്ക്- പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക ലക്ഷ്യങ്ങളിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചു.' 

ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ പരാജയപ്പെടുത്തിയെന്നും പാകിസ്ഥാന്റെ ആക്രമണമാണിതെന്ന് തെളിയിക്കുന്ന നിരവധി അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകുമെന്നും ഇന്ത്യ ആവർത്തിച്ചു.

Advertisment

അതേസമയം, ഓപ്പറേഷൻ സിന്ദൂരിൽ ഏകദേശം നൂറോളം ഭീകരർ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഡൽഹിയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് പ്രതിരോധ മന്ത്രി ഇക്കാര്യം അറിയിച്ചത്. യോഗത്തിൽ ഓപ്പറേഷൻ സിന്ദൂരിന്റെ വിശദവിവരങ്ങൾ രാജ്‌നാഥ് സിങ് സർവ്വകക്ഷി യോഗത്തിനെ ധരിപ്പിച്ചു. 

Read More

India Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: