/indian-express-malayalam/media/media_files/2024/11/17/ELq2Xm7QvC6b41U1a4Lh.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കെ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി ഡൽഹി ആഭ്യന്തര, ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ട് രാജിവച്ചു. ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന്, സ്വന്തം രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടി പോരാടുന്നതിലേക്ക് ആംആദ്മി പാർട്ടി മാറിയെന്ന് അരവിന്ദ് കെജ്രിവാളിന് നൽകിയ കത്തിൽ ഗെലോട്ട് വ്യക്തമാക്കി.
"ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നതിന് പകരം സ്വന്തം രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടി മാത്രമാണ് നമ്മൾ കൂടുതലായി പോരാടുന്നത്. ഇത് വേദനാജനകമായ കാര്യമാണ്. ഡൽഹിയിലെ ജനങ്ങൾക്ക് അടിസ്ഥാന സേവനങ്ങൾ പോലും എത്തിക്കാനുള്ള നമ്മുടെ കഴിവിനെ ഇതു സാരമായി ബാധിച്ചിട്ടുണ്ട്. ഡൽഹി സർക്കാർ ഭൂരിഭാഗം സമയവും കേന്ദ്രവുമായി പോരാടുകയാണ്. ഇതു തുടർന്നാൽ ഡൽഹിയെ യഥാർത്ഥ പുരോഗതിയിൽ എത്തിക്കാൻ സാധിക്കില്ലെന്ന് ഇപ്പോൾ വ്യക്തമാണ്," ഗെലോട്ട് കത്തിൽ പറഞ്ഞു.
ജനങ്ങൾക്കു നൽകിയ പല വാഗ്ദാനങ്ങളും പാലിക്കാതെ പോയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. "ആം ആദ്മി പാർട്ടി ഇന്ന് ഗുരുതരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. ജനങ്ങളോടുള്ള പ്രതിബദ്ധതയെ രാഷ്ട്രീയ അഭിലാഷങ്ങൾ മറികടന്നു. പല വാഗ്ദാനങ്ങളും പാലിക്കപ്പെടാതെ പോയി. ശുദ്ധമായ നദിയാക്കി മാറ്റുമെന്ന് നമ്മൾ പറഞ്ഞ യമുന നദിയെ ഉദാഹരണമായി എടുക്കാം. ഇപ്പോൾ യമുനാ നദി മുമ്പത്തേക്കാൾ കൂടുതൽ മലിനമായിരിക്കുന്നു," ഗെലോട്ട് കൂട്ടിച്ചേർത്തു.
ഡൽഹിയിലെ മിത്രോൺ ഗ്രാമത്തിൽ നിന്നുള്ള ജാട്ട് നേതാവാണ് 50 കാരനായ കൈലാഷ് ഗെലോട്ട്. ഡൽഹിയിൽ ജനിച്ചു വളർന്ന ചുരുക്കം എഎപി നേതാക്കളിൽ ഒരാളുകൂടിയാണ് അദ്ദേഹം. 2015 നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപാണ് അദ്ദേഹം എഎപിയിൽ ആംഗത്വം നേടിയത്. പിന്നീട് നജഫ്ഗഡ് സീറ്റിൽ മത്സരിക്കുകയും, 1,550 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. 2020ൽ ആറായിരത്തിലധികം വോട്ടുകൾക്ക് ഗെലോട്ട് വീണ്ടും വിജയിച്ചു.
Read More
- മണിപ്പൂരിൽ സംഘർഷം അതിരൂക്ഷം; ഇംഫാലിൽ കർഫ്യു പ്രഖ്യാപിച്ച് സർക്കാർ
- മണിപ്പൂരിൽ നദിയിൽനിന്ന് സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി
- ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം, 10 നവജാത ശിശുക്കൾ മരിച്ചു
- ജീവിതത്തിൽ പേടിച്ചു വിറച്ചുപോയ 5 മിനിറ്റ്; ഓട്ടോ യാത്രയ്ക്കിടയിലെ അനുഭവം വിവരിച്ച് യുവതി
- അറസ്റ്റിലായ ഖലിസ്ഥാൻ ഭീകരൻ അർഷ് ദല്ലയെ കൈമാറാൻ കാനഡയോട് ആവശ്യപ്പെടുമെന്ന് ഇന്ത്യ
- ഒരു വർഷത്തിനിടെ പതിനായിരത്തിലേറെ പരാതികൾ; ഒല ഇലക്ട്രിക്കിനെതിരെ അന്വേഷണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us