/indian-express-malayalam/media/media_files/2024/11/14/a3uymkgOKG9YA3bGMZuH.jpg)
ചിത്രം: എക്സ്/ഒല
ഡൽഹി: ഒല ഇലക്‌ട്രിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് രാജ്യത്തെ മുൻനിര ഉപഭോക്തൃ നിരീക്ഷകരായ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ). ഒല ഇലക്ട്രിക്കിൻ്റെ സേവനങ്ങളിലും ഉൽപന്നങ്ങളിലുമുള്ള പോരായ്മകളുമായി ബന്ധപ്പെട്ട പരാതികളിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.
അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ ആറിനാണ് അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ബിഐഎസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ (എൻസിഎച്ച്) ലഭിച്ച പരാതികൾ വിശകലനം ചെയ്ത് സിസിപിഎ നടപടി ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. 2023 സെപ്റ്റംബർ 1 മുതൽ 2024 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ ഒല ഇലക്ട്രിക്കിനെതിരെ 10,644 പരാതികൾ ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പരാതികളിൽ നേരത്തെ സിപിഎ കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു. 99.1 ശതമാനം പരാതികളും പരിഹരിച്ചതായി ഒക്ടോബർ 21ന് നോട്ടീസിന് മറുപടിയായി കമ്പനി അറിയിച്ചു. എന്നാൽ, പരാതിക്കാരായ ഉപഭോക്താക്കളോട് ഫീഡ്‌ബാക്ക് തേടുകയും പല ഉപഭോക്താക്കളുടെയും പരാതികൾ ഇപ്പോഴും കമ്പനി പരിഹരിച്ചിട്ടില്ലെന്ന് കണ്ടെത്തുകയുമായിരുന്നു.
പരാതിക്കാരായ 130 ഉപഭോക്താക്കളുമായി ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ ബന്ധപ്പെട്ടിരുന്നു. ഇവരിൽ 103 (79.2 ശതമാനം) ആളുകളും കമ്പനിയുടെ പ്രതികരണത്തിൽ തൃപ്തരല്ലെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Read More
- സതീഷ് ക്യഷ്ണ സെയിലിന് എതിരായ വിധി; ഹൈക്കോടതി സസ്പെൻഡ് ചെയ്‌തു
- കാൻസർ രോഗിയായ അമ്മയ്ക്ക് ചികിത്സ വൈകി; മകൻ ഡോക്ടറെ കുത്തി; അറസ്റ്റിൽ
- ബുൾഡോസർരാജ് വേണ്ട, ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി
- ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേയ്ക്ക് ബുക്കർ പുരസ്കാരം
- പുസ്തകങ്ങൾ വായിച്ചും സിനിമകൾ കണ്ടും പഠിച്ചു, ഫ്ലാറ്റിൽ ഹൈടെക് കഞ്ചാവ് കൃഷി; 46 കാരൻ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us