scorecardresearch

സതീഷ് ക്യഷ്ണ സെയിലിന് എതിരായ വിധി; ഹൈക്കോടതി സസ്‌പെൻഡ് ചെയ്തു

നേരത്തെ ബെംഗളൂരു സിബിഐ കോടതിയാണ് പ്രതികളെ ഏഴ് വർഷത്തേക്ക് ശിക്ഷിച്ചത്

നേരത്തെ ബെംഗളൂരു സിബിഐ കോടതിയാണ് പ്രതികളെ ഏഴ് വർഷത്തേക്ക് ശിക്ഷിച്ചത്

author-image
WebDesk
New Update
sateesh krishna sail

സതീഷ് കൃഷ്ണ സെയിൽ

ബെംഗളൂരു: അനധികൃത ഇരുമ്പയിര് കയറ്റുമതിയുമായി ബന്ധപ്പെട്ട് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ഉൾപ്പടെ 14 പേരെ ശിക്ഷിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി വിധി കർണാടക ഹൈക്കോടതി സസ്‌പെൻഡ് ചെയ്തു. കേസിൽ പ്രതികളായ 14 പേരെയും ഏഴ് വർഷത്തേക്ക് ശിക്ഷിച്ചുകൊണ്ടുള്ള വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

Advertisment

അതേസമയം ഒമ്പത് കോടിയിലധികം പിഴ ചുമത്തിയ കേസുകളിൽ പിഴയുടെ 25 ശതമാനം ആറാഴ്ചയ്ക്കകം കെട്ടിവയ്ക്കാനും ഹൈക്കോടതി നിർദേശിച്ചു. ആറ് കേസുകളിലായി പ്രതികൾ സമർപ്പിച്ച 12 അപ്പീലുകൾ പരിഗണിക്കുന്നതിനിടെയാണ് ഈ ഉത്തരവ്.

നേരത്തെ  ബെംഗളൂരു സിബിഐ കോടതിയാണ് പ്രതികളെ ഏഴ് വർഷത്തേക്ക് ശിക്ഷിച്ചത്. ആറ് കേസുകളാണ് സംഭവവുമായി ബന്ധപ്പെട്ടുണ്ടായിരുന്നത്. ആറ് കേസുകളിലും ശിക്ഷ വിധിച്ചിരുന്നു. തടവിനൊപ്പം  44 കോടി രൂപ പിഴയും കോടതി വിധിച്ചിരുന്നു. 

2010ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് സതീഷ് കൃഷ്ണ സെയിൽ എംഎൽഎ അല്ല. മറിച്ച്, അന്ന് അദ്ദേഹത്തിനൊരു സ്വകാര്യ ഷിപ്പിംഗ് കമ്പനിയുണ്ടായിരുന്നു. ഈ കമ്പനി ഉപയോഗിച്ച് ഖനിയിൽ നിന്ന് നിയമ വിരുദ്ധമായി 77.4 ലക്ഷം ടൺ ഇരുമ്പയിര് ബെലെകേരി തുറമുഖം വഴി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. സതീഷ് കൃഷ്ണ സെയിലിന്റെ മല്ലിക്കാർജുൻ ഷിപ്പിങ് കോർപ്പറേഷൻ അടക്കം നാല് കമ്പനികൾ ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തൽ. അനുമതിയില്ലാതെ 11,312 മെട്രിക് ടൺ ഇരുമ്പയിര് എംഎൽഎയും കൂട്ടരും കടത്തിയെന്നാണ് കേസ്.

Advertisment

സിബിഐ കേസ് റജിസ്റ്റർ ചെയ്തതിനുശേഷം സതീഷ് കൃഷ്ണ സെയ്ൽ അറസ്റ്റിലായിരുന്നു. തുടർന്ന് ഒരു വർഷത്തോളം സെയ്ൽ ജയിലായിരുന്നു. പിന്നീട് ജാമ്യം തേടി പുറത്തിറങ്ങി. എന്നാൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിബിഐ കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റ് ചെയ്തു. അസുഖബാധിതനായതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന് എംഎഎയുടെ ആവശ്യവും കോടതി പരിഗണിച്ചില്ല. 

കർണാടക ലോകായുക്തയായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയുടെ ഇടപെടലിലൂടെയായിരുന്നു കുറ്റകൃത്യം പുറത്തുന്നത്. പിന്നീടാണ് കേസ് സിബിഐക്ക് കൈമാറിയ്ത്. മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് സതീശ് കൃഷ്ണ സെയിൽ മലയാളികൾക്ക് സുപരിചിതനാണ്. 

Read More

High Court Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: