/indian-express-malayalam/media/media_files/2024/11/13/2NhvVGCIuWs2oYHbXtEz.jpg)
അറസ്റ്റിലായ രാഹുൽ ചൗധരി
ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിലെ ഫ്ലാറ്റിനകത്തെ കഞ്ചാവ് തോട്ടം കണ്ട് അമ്പരന്ന് പോലീസ്. പാർശ്വനാഥ് പനോരമ സൊസൈറ്റിയിലെ ഫ്ലാറ്റിൽ അനധികൃതമായി കഞ്ചാവ് ചെടികൾ വളർത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. 10-ാം നിലയിലുള്ള ഫ്ലാറ്റിൽ പോലീസ് നടത്തിയ റെയ്ഡിൽ 80 ലേറെ ചെടി ചട്ടികളിലായി കഞ്ചാവ് ചെടികൾ പൂത്തുനിൽക്കുന്നതാണ് കണ്ടത്. ഫ്‌ളാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന രാഹുൽ ചൗധരി എന്ന 46കാരനാണ് അനധികൃതമായി കഞ്ചാവ് വളർത്തുകയും ഡാർക്ക് വെബ് വഴി വിൽപ്പന നടത്തുകയും ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഒരു ഹോളിവുഡ് സിനിമയിലെ രംഗം പോലെയായിരുന്നു ആ കാഴ്ചയെന്ന് ഇൻസ്പെക്ടർ അനുജ് കുമാർ പറഞ്ഞു. “രണ്ടോ മൂന്നോ ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടികളുണ്ടാകുമെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ അവിടെ കണ്ടത് ഫുൾ സ്പെക്‌ട്രം ലൈറ്റ്, താപനില ക്രമീകരിക്കുന്ന ഒരു യന്ത്രം, വിവിധ വളർച്ചാ ഘട്ടത്തിലെത്തിയ കഞ്ചാവ് ചെടികൾ എന്നിവയാണ്''.
50 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെ വിലയുള്ള 80 കഞ്ചാവ് ചെടികൾ, രാസവസ്തുക്കൾ വളങ്ങൾ, കഞ്ചാവ് വിത്തുകൾ, കൃഷിക്ക് ആവശ്യമായ ഉപകരണങ്ങൾ എന്നിവ റെയ്ഡിൽ കണ്ടെത്തിയത്. ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ താപനില കൃത്യമായി ക്രമീകരിക്കാൻ എയർ കണ്ടീഷണറുകളും മഴയ്ക്ക് സമാനമായ രീതിയിൽ ചെടികൾക്ക് വെള്ളം ലഭിക്കാനുള്ള സംവിധാനവും കഞ്ചാവ് ഫാമിൽ ഒരുക്കിയിരുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
/indian-express-malayalam/media/media_files/2024/11/13/K2V2j06eI51UUbxxrGBT.jpg)
ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുള്ളയാളാണ് ചൗധരിയെന്ന് ഡിസിപി ഖാൻ പറഞ്ഞു. ഗ്രേറ്റർ നോയിഡയിൽ ഒരു ഭക്ഷണശാല നടത്തിയിരുന്നു. കോവിഡ് സമയത്ത് അടച്ചുപൂട്ടി. ഇതിനുശേഷമാണ് ഡാർക്ക് വെബിനെക്കുറിച്ച് അന്വേഷിക്കാനും സിനിമകൾ കണ്ടും പുസ്തകങ്ങൾ വായിച്ചും കഞ്ചാവ് കൃഷിയെക്കുറിച്ച് പഠിക്കാനും തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഒരു കഞ്ചാവ് ചെടി വളർത്തിയെടുക്കാൻ 5000 മുതൽ 6000 രൂപ വരെയാണ് ചെലവ്. എന്നാൽ, ഓരോ ചെടിയും 50,000-60,000 രൂപയ്ക്കാണ് ഇയാൾ ഓൺലൈനിലൂടെ വിറ്റിരുന്നതെന്ന് ഡിസിപി ഖാൻ വ്യക്തമാക്കി.
ഡാർക്ക് വെബിലൂടെയാണ് ആവശ്യക്കാരെ കണ്ടെത്തിയിരുന്നതെന്നും വ്യത്യസ്ത ഇടങ്ങളിൽവച്ച് അവരെ കണ്ടാണ് കഞ്ചാവ് ചെടികൾ കൈമാറിയിരുന്നതെന്നും ചൗധരി ചോദ്യം ചെയ്യലിൽ പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.