scorecardresearch

മണിപ്പൂരിൽ സംഘർഷം രൂക്ഷം; രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

അക്രമണസാധ്യത കണക്കിലെടുത്ത് ജിരിബാമിലേക്ക് കൂടുതൽ സുരക്ഷാ സേനയെ അയച്ചതായി സിആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു

അക്രമണസാധ്യത കണക്കിലെടുത്ത് ജിരിബാമിലേക്ക് കൂടുതൽ സുരക്ഷാ സേനയെ അയച്ചതായി സിആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു

author-image
WebDesk
New Update
news

പ്രതീകാത്മക ചിത്രം

ഇംഫാൽ: ഒരു ഇടവേളയ്ക്ക് ശേഷം മണിപ്പൂർ വീണ്ടും സംഘർഷത്തിലേക്ക്. ചൊവ്വാഴ്ച ജിരിബാമിൽ നിന്ന് രണ്ട് മെയ്ത്തി പുരുഷൻമാരുടെ മൃതദേഹം പോലീസ് കണ്ടെത്തി.

Advertisment

കഴിഞ്ഞ ദിവസം ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ 10 പേരെ സുരക്ഷാസേന വെടിവെച്ച് കൊന്നതിന് തൊട്ടുപിന്നാലെയാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന ആറ് പേരെ തിങ്കളാഴ്ച വെടിവെപ്പിനിടെ കാണാതായെന്ന് പോലീസ് വ്യക്തമാക്കി. കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്. 

ജിരിബാം ജില്ലയിലെ ജകുരധോർ, ബോറോബെക്ര പ്രദേശങ്ങൾ മ്യാൻമാറുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ്. തിങ്കളാഴ്ച മ്യാൻമാറിൽ നിന്നുള്ള കുക്കി വിഭാഗത്തിലുൾപ്പെടുന്ന വിഘടനവാദികൾ അതിർത്തി കടന്നെത്തി ആക്രമണം നടത്തുകയായിരുന്നു. സിആർപിഎഫ് ക്യാമ്പിന് നേരെയാണ് ഇവർ ആക്രമണം അഴിച്ചുവിട്ടത്.

ഇരുവരും തമ്മിൽ ഏറെനേരം ഏറ്റുമുട്ടൽ തുടർന്നു. ഇവർ നേരത്തെ ബോറോബെക്ര പൊലീസ് സ്റ്റേഷനും ആക്രമിക്കുകയും ജകുരധോറിലെ മെയ്തെയ് വിഭാഗത്തിൽപ്പെട്ടവരുടെ നാല് വീടുകൾക്ക് തീയിടുകയും ചെയ്തിരുന്നു.

Advertisment

അക്രമണസാധ്യത കണക്കിലെടുത്ത് ജിരിബാമിലേക്ക് കൂടുതൽ സുരക്ഷാ സേനയെ അയച്ചതായി സിആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു.തിങ്കളാഴ്ച രാവിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ കർഷകന് വെടിവയ്പ്പിൽ പരുക്കേറ്റിരുന്നു. ആയുധങ്ങളുമായി എത്തിയ ഒരു വിഭാഗം കുന്നിൻ മുകളിൽ നിന്ന് കർഷകന് നേരെ വെടിയുതിർക്കുകയായിരുന്നു. താഴ്വരയിലെ വയലുകളിൽ ജോലി ചെയ്യുന്ന കർഷകർക്ക് നേരെ മലനിരകൾ കേന്ദ്രീകരിച്ച് ആക്രമണം തുടരുന്നത്.

Read More

Communal Violence Manipur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: