/indian-express-malayalam/media/media_files/2024/11/11/CDTIBoSOsf0RLJs20sdg.jpg)
ചിത്രം: എക്സ്
ഡൽഹി: മണിപ്പൂരിലെ ജിരിബം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 11 അക്രമികളെ വധിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. കൊല്ലപ്പെട്ടത് സൈനിക ക്യാംപ് ആക്രമിച്ച കുക്കി വിഭാഗക്കാരാണെന്നാണ് വിവരം.
വെടിവയ്പിൽ രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഉദ്യോഗസ്ഥരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം, ആയുധധാരികളായ സംഘം പ്രദേശത്തെ നിരവധി കടകൾക്ക് തീയിട്ടിരുന്നു. വീടുകൾക്കും സിആർപിഎഫ് ക്യാമ്പിനും നേരെ ആക്രമണം നടത്തിയതാണ് വെടിവെപ്പിലേക്ക് നയിച്ചത്.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബോറോബെക്ര പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ഇവരുടെ കയ്യിൽ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിനു പിന്നാലെ ഏതാനും പ്രദേശവാസികളെ കാണാതായിട്ടുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചു.
11 suspected militants killed in gunfight with security forces in Manipur's Jiribam
— PTI News Alerts (@PTI_NewsAlerts) November 11, 2024
Edited video is available on PTI Videos (https://t.co/L2D7HH309u) #PTINewsAlerts#PTIVideos@PTI_Newspic.twitter.com/1CdA7xIq3P
അക്രമികൾ ഇവരെ തട്ടിക്കൊണ്ടുപോയതാണോ, ആക്രമണം ഭയന്ന് ഒളിവിൽ കഴിയുകയാണോ എന്ന് വ്യക്തമായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Read More
- ഷിൻഡയോ ഫഡ്നാവിസോ; മഹാരാഷ്ട്രയിൽ മഹായുതി സഖ്യം ജയിച്ചാൽ അടുത്ത മുഖ്യമന്ത്രി ആര്?
- സുപ്രീം കോടതിയുടെ 51–ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന
- കശ്മീരിൽ സൈന്യത്തിനുനേരെ വെടിവയ്പ്പ്; ജവാന് വീരമൃത്യു; മൂന്നുപേർക്ക് പരിക്ക്
- നീറ്റ് വിദ്യാർഥിനിയെ ബന്ദിയാക്കി പീഡിപ്പിച്ച് രണ്ട് അധ്യാപകർ അറസ്റ്റിൽ
- താടി വടിക്കാൻ ആവശ്യം; കർണാടകയിലെ നഴ്സിങ് കോളേജിനെതിരെ പരാതിയുമായി കശ്മീരി വിദ്യാർത്ഥികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us