/indian-express-malayalam/media/media_files/2024/11/10/RJaQ4J1jnIxqxZ7abzWi.jpg)
പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. മൂന്ന് സൈനികർക്ക് പരിക്കേറ്റതായാണ് വിവരം. പാരാ സ്‌പെഷ്യൽ ഫോഴ്‌സ് ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) രാകേഷ് കുമാറാണ് വീരമൃത്യു വരിച്ചത്.
കഴിഞ്ഞ ദിവസം കേഷ്‌വാൻ വനമേഖലയിൽ വില്ലേജ് ഡിഫൻസ് ഗാർഡുകളായ രണ്ടുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. ഈ സംഘത്തിനു നേരെയാണ് ഭീകരർ വെടിവെച്ചത്.
#WATCH | J&K: Encounter underway at Keshwan, Kishtwar between terrorists and security forces. A jawan was killed by terrorists in the joint CT operation launched in the general area of Bhart Ridge, Kishtwar on 9 November
— ANI (@ANI) November 10, 2024
(Visuals deferred by unspecified time) pic.twitter.com/50j8vNtm1K
കിഷ്ത്വറിലെ സംയുക്ത സിഐ ഓപ്പറേഷൻ്റെ ഭാഗമായിരുന്നു മരണപ്പെട്ട നായിബ് സുബേദാർ രാകേഷ് കുമാറെന്ന് കരസേനയുടെ വൈറ്റ് നൈറ്റ് കോർപ്പ് പ്രസ്ഥാവനയിലൂടെ ആറിയിച്ചു. സൈനികന്റെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സേന കൂട്ടിച്ചേർത്തു.
#GOC#WhiteknightCorps and all ranks salute the supreme sacrifice of #Braveheart, Nb Sub Rakesh Kumar of 2 Para (SF). Sub Rakesh was part of a joint #CT operation launched in general area of # Bhart Ridge #Kishtwar on 09 Nov 2024.
— White Knight Corps (@Whiteknight_IA) November 10, 2024
We stand with bereaved family in this hour of… pic.twitter.com/x9Zw0EnLRX
കഴിഞ്ഞ മൂന്നു ദിവസമായി കിഷ്ത്വർ മേഖലയിലെ, കുന്ത്വാരയിലും കേഷ്‌വാൻ വനമേഖലയിലും തിരച്ചിൽ നടക്കുന്നുണ്ട്. ഞായറാഴ്ച പുലർച്ചെ നാലോളം ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഞായറാഴ്ച രാവിലെ ശ്രീനഗറിലും ഏറ്റുമുട്ടലുണ്ടായി. ശ്രീനഗലെ സബർവാൻ വനമേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേനാ നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്. വെടിവെപ്പിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
Read More
- നീറ്റ് വിദ്യാർഥിനിയെ ബന്ദിയാക്കി പീഡിപ്പിച്ച് രണ്ട് അധ്യാപകർ അറസ്റ്റിൽ
- താടി വടിക്കാൻ ആവശ്യം; കർണാടകയിലെ നഴ്സിങ് കോളേജിനെതിരെ പരാതിയുമായി കശ്മീരി വിദ്യാർത്ഥികൾ
- ബിജെപി ഉള്ളിടത്തോളം ന്യൂനപക്ഷങ്ങൾക്ക് സംവരണം ലഭിക്കില്ല; മതസംവരണത്തിനു വ്യവസ്ഥയില്ലെന്ന് അമിത് ഷാ
- കാനഡയിൽ ഖാലിസ്ഥാൻ വാദികളുണ്ട്; തുറന്ന് സമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ
- ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ അവസാനിപ്പിച്ച് കാനഡ
- വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി സൂസി വൈൽസിനെ നിയമിച്ച് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us