/indian-express-malayalam/media/media_files/2024/11/12/vhwR7x9LmR847q4rvArt.jpg)
അജിത് പവാർ
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയും എൻസിപിയും (അജിത് പവാർ) തമ്മിലുള്ള സംഖ്യത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ഗൗതം അദാനിയെന്ന് വെളിപ്പെടുത്തി അജിത് പവാർ.
സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അജിത് പവാർ വെളിപ്പെടുത്തിയത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത ദിവസത്തെ സംഭവങ്ങളെപ്പറ്റിയാണ് അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്.
അമിത് ഷാ, പ്രഫുൽ പട്ടേൽ, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവരും അന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ യോഗത്തെപ്പറ്റി ശരത് പവാറിനും അറിവുണ്ടായിരുന്നെന്നും പിന്നീട് അദ്ദേഹം സംഖ്യത്തിൽ നിന്ന് പിന്മാറുകയായിരുന്നെന്നും അജിത് പവാർ പറഞ്ഞു.അതേസമയം, അദാനി ഗ്രൂപ്പിന്റെ വക്താവ് അജിത് പവാറിന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് രംഗത്തെത്തി.
തിരഞ്ഞെടുപ്പ് സമയത്തെ അജിത് പവാറിന്റെ വെളിപ്പെടുത്തൽ മഹാരാഷ്ട്രയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ ഒരു വ്യവസായി ഇടനിലക്കാരനായി പ്രവർത്തിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) പറഞ്ഞു. സംഭവത്തിൽ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ഇത്തരം കൂടിക്കാഴ്ചയെപ്പറ്റി അറിവില്ലെന്നാണ് എൻസിപി (ശരത്പവാർ) വിഭാഗം നേതാവ് സുപ്രിയ സുലേ പറഞ്ഞു. അജിത് പവാർ പറയുന്ന കൂടിക്കാഴ്ച 2017-ലാണ് നടന്നതെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.