scorecardresearch

ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേയ്ക്ക് ബുക്കർ പുരസ്കാരം

ഓർബിറ്റൽ എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് പുരസ്കാരം

ഓർബിറ്റൽ എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് പുരസ്കാരം

author-image
WebDesk
New Update
news

സാമന്ത ഹാർവേ

ലണ്ടൻ: ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേയ്ക്ക് ബുക്കർ പുരസ്കാരം. ഓർബിറ്റൽ എന്ന സയൻസ് ഫിക്ഷൻ നോവലാണ് 2024 ബുക്കർ പുരസ്കാരത്തിന് അർഹയാക്കിയത്. 50,000 പൗണ്ട് (ഏകദേശം 53,78,190 രൂപ) ആണ് അവാർഡ് തുക. 24 മണിക്കൂർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ആറുയാത്രികർ ഭൂമിയെ വലംവെയ്ക്കുന്ന കഥ പറയുന്നതാണ് നോവൽ.

Advertisment

അമേരിക്ക, റഷ്യ, ഇറ്റലി, ബ്രിട്ടൻ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള ബഹിരാകാശ യാത്രികരാണ് കഥയിലെ താരങ്ങൾ. ഇവർ ഭൂമിയെ ബഹിരാകാശത്തിരുന്ന് വീക്ഷിക്കുന്നതാണ് നോവലിലെ ഉള്ളടക്കം. കോവിഡ് സമയത്താണ് നോവൽ എഴുതാൻ ആരംഭിച്ചത്. 2023 നവംബറിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 

ഭൂമിക്കും സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്നവർക്കായി പുരസ്കാരം സമർപ്പിക്കുന്നുവെന്നാണ് സാമന്ത പറഞ്ഞത്. 2019നു ശേഷം ബുക്കർ സമ്മാനം നേടുന്ന ആദ്യ വനിതയാണ് സാമന്ത.

Read More

Advertisment
Novel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: