/indian-express-malayalam/media/media_files/2024/11/13/d3lVzClz6pGVPl76LiRe.jpg)
ചിത്രം: എക്സ്
ചെന്നൈ: ചെന്നൈയിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർക്ക് ഡ്യൂട്ടിക്കിടെ കുത്തേറ്റു. കാൻസർ രോഗിയായ അമ്മയ്ക്ക് ശരിയായ ചികിത്സ നൽകിയില്ലെന്നും ചികിത്സ വൈകിയെന്നും ആരോപിച്ച് മകൻ കത്തികൊണ്ട് കുത്തിയെന്നാണ് വിവരം. ചെന്നൈയിലെ കലൈഞ്ജർ സെൻ്റിനറി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം.
പരിക്കേറ്റ ഓങ്കോളജി വിദഗ്ധനായ ഡോക്ടറുടെ നില ഗുരുതരമായി തുടരുകയാണ്. ഡോക്ടർക്കു നേരെയുണ്ടായ ആക്രമണം ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച വ്യാപക ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.
ഓങ്കോളജി വിഭാഗത്തിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടർ ബാലാജി ജഗന്നാഥിനാണ് കുത്തേറ്റത്. പ്രതി, പെരുങ്ങലത്തൂർ സ്വദേശി വിഘ്നേഷ് എന്ന 26കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാൻസർ ചികിത്സയിലുള്ള വിഘ്‌നേഷിൻ്റെ അമ്മയെ കാണാൻ രാവിലെ 10.30ഓടെയാണ് വിഘ്‌നേഷും മൂന്നു സുഹൃത്തുക്കളും ആശുപത്രിയിലെത്തിയതെന്ന് ലോക്കൽ പൊലീസ് അറിയിച്ചു.
അമ്മയുടെ മോശം രോഗാവസ്ഥയെ കുറിച്ച് ഡോക്ടറും വിഘ്നേഷും തമ്മിൽ വാക്കു തർക്കമുണ്ടായി. ഡോക്ടറുടെ അനാസ്ഥ ആരോപിച്ച് വിഘ്നേഷ് ബഹളം വയ്ക്കുകയും, തുടർന്ന് കയ്യിൽ കരുതിയിരുന്ന കറിക്കത്തി ഉപയോഗിച്ച് ഡോക്ടറെ കുത്തുകയുമായിരുന്നു. ഡോക്ടറുടെ കഴുത്തിലും നെഞ്ചിലും വയറ്റിലും ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ശരീരമാസകലം രക്തവുമായി ഡോക്ടറെ ഉടൻതന്നെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടിയ പ്രതികൾ പൊലീസ് കസ്റ്റഡിയിലാണ്.
ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രതികരിച്ചു. പരിക്കേറ്റ ഡോക്ടർക്ക് ആവശ്യമായ ചികിത്സ നൽകുമെന്ന് ഉറപ്പുനൽകിയ മുഖ്യമന്ത്രി, അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us