/indian-express-malayalam/media/media_files/kY9NDmG8TdwOvNYQBcUg.jpg)
ഫയൽ ചിത്രം
ഇംഫാൽ: മണിപ്പൂരിലെ ജിരി നദിയിൽനിന്ന് ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ജിരിബാമിൽ നിന്ന് തിങ്കളാഴ്ച കാണാതായ ആറ് പേരിൽ മൂന്ന് പേരുടെ മൃതദേഹമാണിതെന്നാണ് സംശയം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി അസം പോലീസ് അറിയിച്ചു.
മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും, ഒരു കൈകുഞ്ഞും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറ് പേരെയാണ് ജിരിബാം ബോറോബെക്ര പ്രദേശത്തുനിന്ന് കാണാതായത്. ആറ് പേരും മെയ്തി സമുദായത്തിൽ നിന്നുള്ളവരാണ്. ജൂണിൽ പ്രദേശത്തുണ്ടായ അക്രമ സംഭവങ്ങളെ തുടർന്ന് ബോറോബെക്ര പോലീസ് സ്ഥാപിച്ച ദുരിതാശ്വാസ ക്യാമ്പിൽ താമസിച്ചു വരികയായിരുന്നു.
തിങ്കളാഴ്‌ച പുലർച്ചെ പ്രദേശത്ത് ആക്രമണം നടത്തിയ തീവ്രവാദികളെന്ന് സംശയിക്കുന്ന ആയുധധാരികളാണ് ആറുപേരെയും തട്ടിക്കൊണ്ടുപോയതെന്ന് മെയ്തി വിഭാഗം ആരോപിച്ചു. ദുരിതാശ്വാസ ക്യാമ്പിലുണ്ടായ അക്രമത്തിൽ ആയുധധാരികളായ 10 പേരെ സുരക്ഷാ സേന വെടിവെച്ചുകൊന്നിരുന്നു. ഈ ആഴ്‌ച ആദ്യം, ദുരിതാശ്വാസ ക്യാമ്പിൽ താമസിച്ചു വരികയായിരുന്ന വൃദ്ധരായ രണ്ട് മെയ്തി പുരുഷന്മാരുടെ മൃതദേഹങ്ങൾ പ്രദേശത്തുനിന്ന് കണ്ടെത്തിയിരുന്നു.
കാണാതായ ആറ് പേർക്കായി പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കാണാതായ ആറ് പേരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജിരിബാമിൽ പ്രതിഷേധം നടന്നിരുന്നു.
Read More
- ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം, 10 നവജാത ശിശുക്കൾ മരിച്ചു
- ജീവിതത്തിൽ പേടിച്ചു വിറച്ചുപോയ 5 മിനിറ്റ്; ഓട്ടോ യാത്രയ്ക്കിടയിലെ അനുഭവം വിവരിച്ച് യുവതി
- അറസ്റ്റിലായ ഖലിസ്ഥാൻ ഭീകരൻ അർഷ് ദല്ലയെ കൈമാറാൻ കാനഡയോട് ആവശ്യപ്പെടുമെന്ന് ഇന്ത്യ
- ഒരു വർഷത്തിനിടെ പതിനായിരത്തിലേറെ പരാതികൾ; ഒല ഇലക്ട്രിക്കിനെതിരെ അന്വേഷണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.