scorecardresearch

ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം, 10 നവജാത ശിശുക്കൾ മരിച്ചു

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

author-image
WebDesk
New Update
news

മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ്

ലക്‌നൗ: ഉത്തർപ്രദേശിലെ ത്സാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻതീപിടിത്തം. തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. ആശുപത്രിയിലെ എൻഐസിയു വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 

Advertisment

രാത്രി 10.30 നും 10.45 നും ഇടയിലാണ് തീപിടിത്തം ഉണ്ടായതെന്ന് ത്സാൻസി ജില്ലാ മജിസ്ട്രേറ്റ് അവിനാശ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഔട്ടർ യൂണിറ്റ്, ഇന്നർ യൂണിറ്റ് എന്നിങ്ങനെ എൻഐസിയുവിന് രണ്ട് വിഭാഗങ്ങളുണ്ട്. ഇതിൽ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങളെ ചികിത്സിച്ചിരുന്ന ഇന്നർ യൂണിറ്റിലാണ് തീപിടിത്തം ഉണ്ടായത്.  

''ഔട്ടർ യൂണിറ്റിലെ ഒട്ടുമിക്ക എല്ലാ കുഞ്ഞുങ്ങളും സുരക്ഷിതരാണ്. എന്നാൽ, ഇന്നർ യൂണിറ്റിലുണ്ടായിരുന്ന 10 കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. മറ്റ് പലരെയും രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്,” ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകാൻ കമ്മീഷണറും ഡിഐജിയും ഉൾപ്പെട്ട രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

സംഭവം അത്യധികം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും അതിവേഗത്തിൽ നടത്താൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

Advertisment
Fire Accident Uttar Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: