/indian-express-malayalam/media/media_files/2024/11/04/ixtRsB3BFhdtWUjbifFY.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാർഖണ്ഡിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് സാങ്കേതിക തകരാർ. ജാർഖണ്ഡിലെ ദിയോഘർ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനത്തിന് സാങ്കേതിക തകരാർ നേരിട്ടത്. ഇതോടെ പ്രധാനമന്ത്രിയുടെ മടക്കം വൈകി.
വിമാനം ദിയോഘർ വിമാനത്താവളത്തിൽ തന്നെ തുടരുകയാണെന്നും, പ്രധാനമന്ത്രിയുടെ ഡൽഹിയിലേക്കുള്ള മടക്കം വൈകുകയും ചെയ്തുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി ഇവിടെ നിന്ന് ഹെലികോപ്ടറിലാണ് പരിപാടി സ്ഥലത്തേക്ക് പോയത്.
Prime Minister Narendra Modi's aircraft experienced a technical snag due to which the aircraft has to remain at Deoghar airport causing some delay in his return to Delhi. pic.twitter.com/8IKaK6yttz
— ANI (@ANI) November 15, 2024
അതേസമയം, ബിഹാറിലെ ജാമുയി ജില്ലയിൽ 6,640 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്തു. ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തിൽ 'ജനജാതിയ ഗൗരവ് ദിവസ്' ആയി ആഘോഷിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് മോദി ജില്ലയിലെത്തിയത്.
Read More
- ജീവിതത്തിൽ പേടിച്ചു വിറച്ചുപോയ 5 മിനിറ്റ്; ഓട്ടോ യാത്രയ്ക്കിടയിലെ അനുഭവം വിവരിച്ച് യുവതി
- അറസ്റ്റിലായ ഖലിസ്ഥാൻ ഭീകരൻ അർഷ് ദല്ലയെ കൈമാറാൻ കാനഡയോട് ആവശ്യപ്പെടുമെന്ന് ഇന്ത്യ
- ഒരു വർഷത്തിനിടെ പതിനായിരത്തിലേറെ പരാതികൾ; ഒല ഇലക്ട്രിക്കിനെതിരെ അന്വേഷണം
- സതീഷ് ക്യഷ്ണ സെയിലിന് എതിരായ വിധി; ഹൈക്കോടതി സസ്പെൻഡ് ചെയ്തു
- കാൻസർ രോഗിയായ അമ്മയ്ക്ക് ചികിത്സ വൈകി; മകൻ ഡോക്ടറെ കുത്തി; അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us