scorecardresearch

ജീവിതത്തിൽ പേടിച്ചു വിറച്ചുപോയ 5 മിനിറ്റ്; ഓട്ടോ യാത്രയ്ക്കിടയിലെ അനുഭവം വിവരിച്ച് യുവതി

പതിവുപോലെ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്നു യുവതി. പെട്ടെന്നാണ് പുറകിൽനിന്ന് ആരോ തൊടുന്നതുപോലെ തോന്നിയത്

പതിവുപോലെ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്നു യുവതി. പെട്ടെന്നാണ് പുറകിൽനിന്ന് ആരോ തൊടുന്നതുപോലെ തോന്നിയത്

author-image
WebDesk
New Update
news

യുവതിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ജീവിതത്തിൽ ഭയന്നു വിറച്ചുപോയൊരു സംഭവത്തെക്കുറിച്ചുള്ള യുവതിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബെംഗളൂരു സ്വദേശിയായ യുവതിയാണ് ഓട്ടോയിൽ സഞ്ചരിക്കവേ തനിക്കുണ്ടായ നടുക്കുന്ന അനുഭവത്തെക്കുറിച്ച് എക്സിൽ വിശദീകരിച്ചത്. 

Advertisment

പതിവുപോലെ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്നു യുവതി. പെട്ടെന്നാണ് പുറകിൽനിന്ന് ആരോ തൊടുന്നതുപോലെ തോന്നിയത്. തിരിഞ്ഞു നോക്കിയപ്പോൾ ഒരു കുട്ടി കിടക്കുന്നതാണ് കണ്ടത്. കുട്ടി അപകടത്തിലാണോ? തട്ടിക്കൊണ്ടു പോവുകയാണോ? തുടങ്ങി പല ചോദ്യങ്ങൾ മനസിലൂടെ കടന്നു പോയി.

കുട്ടി എഴുന്നേറ്റ് അപ്പാ (കന്നഡയിൽ അച്ഛനെ വിളിക്കുന്നത്) എന്നു വിളിച്ചപ്പോഴാണ് മനസിന് സമാധാനമായത്. ഓട്ടോ ഡ്രൈവറുടെ മകളാണെന്നും വാഹനത്തിന്റെ പിറകിലായി കുട്ടി വിശ്രമിക്കുകയായിരുന്നുവെന്നും പിന്നീടാണ് മനസിലായത്.

'ജീവിതത്തിലെ ഭയാനകമായ 5 മിനിറ്റ്' എന്നു പറഞ്ഞാണ് യുവതി തന്റെ അനുഭവം എക്സിൽ വിവരിച്ചത്. നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഓട്ടോ യാത്രയിൽ തങ്ങൾക്കുണ്ടായ ചില അനുഭവങ്ങളും ചിലർ കമന്റ് ബോക്സിൽ എഴുതിയിട്ടുണ്ട്.

Advertisment

Read More

Bengaluru

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: